കൈവിടില്ലെന്ന് ശൈഖ് തമീം, പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റിനെ നേരില്‍ കണ്ട് ഉറപ്പ് നല്‍കി
പാലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വീണ്ടും ആവര്‍ത്തിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ താനി. ദോഹയില്‍ വെച്ച് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മമുദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാലസ്തീന്‍ വിഷയത്തില്‍ തങ്ങളുടെ പിന്തുണ വീണ്ടും ആവര്‍ത്തിച്ച തമീം ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ അറബ് സമാധാന നയ പ്രകാരമുള്ള പരിഹാരമാണ് വേണ്ടതെന്ന് ആവര്‍ത്തിച്ചു. പാലസ്തീനിനുള്ളിലെ ഐക്യത്തിന് ഊന്നല്‍ നല്‍കിയാണ് ചര്‍ച്ച നടന്നതെന്ന് തമീം കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. നാലു മാസത്തിനുള്ളില്‍ നാല് അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി […]

പാലസ്തീന്‍ ജനതയ്ക്കുള്ള പിന്തുണ വീണ്ടും ആവര്‍ത്തിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് അല്‍ താനി. ദോഹയില്‍ വെച്ച് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മമുദ് അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാലസ്തീന്‍ വിഷയത്തില്‍ തങ്ങളുടെ പിന്തുണ വീണ്ടും ആവര്‍ത്തിച്ച തമീം ഇസ്രായേല്‍-പാലസ്തീന്‍ വിഷയത്തില്‍ അറബ് സമാധാന നയ പ്രകാരമുള്ള പരിഹാരമാണ് വേണ്ടതെന്ന് ആവര്‍ത്തിച്ചു.
പാലസ്തീനിനുള്ളിലെ ഐക്യത്തിന് ഊന്നല്‍ നല്‍കിയാണ് ചര്‍ച്ച നടന്നതെന്ന് തമീം കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തു. നാലു മാസത്തിനുള്ളില്‍ നാല് അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിനു പിന്നാലെയാണ് ഖത്തര്‍ അമീറും പാലസ്തീന്‍ അതോറിറ്റി പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ച.
മൊറോക്കോയാണ് ഏറ്റവും ഒടുവിലായി ഇസ്രായേലുമായി കൈകോര്‍ത്തത്. അമേരിക്കന്‍ മധ്യസ്ഥതയ്ക്കൊടുവിലായിരുന്നു തീരുമാനം. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ ഇസ്രായേലുമായി കൈകോര്‍ക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് മൊറോക്കോ. നേരത്തെ യുഎഇ, ബഹ്റിന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചിരുന്നു.
ആഗസ്റ്റ് മാസത്തില്‍ യുഎഇയാണ് ഇതില്‍ ആദ്യം ഇസ്രായേലുമായി സമാധാന കരാറിന് ധാരണയായത്. ഇതിനു പിന്നാലെ ബഹ്റിനുമായി ഇസ്രായേല്‍ അനുനയത്തിലെത്തി. അമേരിക്കയുടെ വിലക്കുകള്‍ നീക്കുമെന്നും കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നുമുള്ള ഉറപ്പിന്‍മേലാണ് സുഡാന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത്.
കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ ഇസ്രായേലുമായി കൈകോര്‍ക്കുന്ന നാലാമത്തെ അറബ് രാജ്യമാണ് മൊറോക്കോ. നേരത്തെ യുഎഇ, ബഹ്റിന്‍, സുഡാന്‍ എന്നീ രാജ്യങ്ങള്‍ ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ചിരുന്നു.
ആഗസ്റ്റ് മാസത്തില്‍ യുഎഇയാണ് ഇതില്‍ ആദ്യം ഇസ്രായേലുമായി സമാധാന കരാറിന് ധാരണയായത്. ഇതിനു പിന്നാലെ ബഹ്റിനുമായി ഇസ്രായേല്‍ അനുനയത്തിലെത്തി. അമേരിക്കയുടെ വിലക്കുകള്‍ നീക്കുമെന്നും കരിമ്പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നുമുള്ള ഉറപ്പിന്‍മേലാണ് സുഡാന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചത്.
മൊറോക്കോയുമായി പൂര്‍ണനയതന്ത്ര സഹകരണത്തിനാണ് ഇസ്രായേല്‍ ധാരണയായിരിക്കുന്നത്. ഇതു പ്രകാരം സുഡാനിലേക്ക് ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കും. ഒപ്പം സാമ്പത്തിക, വാണിജ്യ സഹകരണവും ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാവും. വെസ്റ്റേണ്‍ സഹാറ ഭാഗം തങ്ങളുടെ ഭാഗമാണെന്ന മൊറോക്കോയുടെ അവകാശ വാദം യുഎസ് അംഗീകരിച്ചതാണ് ഇസ്രായേല്‍ -മൊറോക്കോ സൗഹൃദ പാതയ്ക്ക് വഴി തുറന്നത്.
- TAGS:
- Gulf
- Israel
- Middle East news
- Qatar