Top

തോല്‍വിയിലൂം തലയുയര്‍ത്തി ഇന്ത്യന്‍ ‘സ്‌പൈഡര്‍മാന്‍’; സന്ധുവിന്റെ മികവിനും ഖത്തറിനെ തടയാനായില്ല

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കരുത്തരായ ഖത്തറിനോടു പൊരുതിവീണപ്പോഴും മത്സരത്തിലെ സൂപ്പര്‍ താരമായി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തര്‍ ഇന്ത്യയെ തോല്‍പിച്ചത്. 33-ാം മിനിറ്റില്‍ അബ്ദുള്‍ അസീസ് ഹതേം നേടിയ ഗോൡനാണ് ഖത്തര്‍ വിജയം കണ്ടത്. ഗ്രൂപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് ആറു ജയവുമായി 19 പോയിന്റോണ് ഖത്തര്‍ ഒന്നാമതാണ്. മൂന്നു പോയിന്റ് മാത്രമുള്ള ഇന്ത്യ നാലാമതും. 17-ാം മിനിറ്റില്‍ പ്രതിരോധതാരം രാഹുല്‍ ഭെക്കെ ചുവപ്പ് […]

3 Jun 2021 11:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തോല്‍വിയിലൂം തലയുയര്‍ത്തി ഇന്ത്യന്‍ ‘സ്‌പൈഡര്‍മാന്‍’; സന്ധുവിന്റെ മികവിനും ഖത്തറിനെ തടയാനായില്ല
X

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കരുത്തരായ ഖത്തറിനോടു പൊരുതിവീണപ്പോഴും മത്സരത്തിലെ സൂപ്പര്‍ താരമായി ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഖത്തര്‍ ഇന്ത്യയെ തോല്‍പിച്ചത്.

33-ാം മിനിറ്റില്‍ അബ്ദുള്‍ അസീസ് ഹതേം നേടിയ ഗോൡനാണ് ഖത്തര്‍ വിജയം കണ്ടത്. ഗ്രൂപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് ആറു ജയവുമായി 19 പോയിന്റോണ് ഖത്തര്‍ ഒന്നാമതാണ്. മൂന്നു പോയിന്റ് മാത്രമുള്ള ഇന്ത്യ നാലാമതും.

17-ാം മിനിറ്റില്‍ പ്രതിരോധതാരം രാഹുല്‍ ഭെക്കെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തുപോയതോടെ മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും 10 പേരായി ചുരുങ്ങിയാണ് ഇന്ത്യ ഖത്തര്‍ ആക്രമണത്തെ നേരിട്ടത്. ഇടതടവില്ലാതെ ഇന്ത്യന്‍ ഗോള്‍മുഖം ആക്രമിച്ച ആതിഥേയര്‍ക്കെതിരേ ശക്തമായ പ്രതിരോധമാണ് ഇന്ത്യ ഉയര്‍ത്തിയത്.

ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ മിന്നുന്ന പ്രകടനമാണ് ഖത്തറിന് കൂടുതല്‍ ഗോളുകള്‍ നിഷേധിച്ചത്. ഗോളെന്നുറച്ച അര ഡസന്‍ ഷോട്ടുകളെങ്കിലും ഗുര്‍പ്രീത് തട്ടിയകറ്റി.

മത്സരത്തില്‍ ആകെ 37 തവണയാണ് ഖത്തര്‍ ഇന്ത്യന്‍ ഗോള്‍മുഖത്തേക്ക് ഷോട്ട് ഉതിര്‍ത്തത്. ഇതില്‍ 10 എണ്ണമായിരുന്നു ഓണ്‍ ടാര്‍ഗറ്റ്. എന്നാല്‍ ഒരു തവണ മാത്രമേ ഗുര്‍പ്രീതിന് പിഴച്ചുള്ളു. മറുവശത്ത് ഇന്ത്യക്കാകട്ടെ ഒരു തവണമാത്രമാണ് ഖത്തര്‍ ഗോള്‍മുഖത്ത് എത്താന്‍ കഴിഞ്ഞുള്ളു.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇതിനു മുമ്പ് ഖത്തറിനെ നേരിട്ടപ്പോള്‍ ഇന്ത്യ അവരെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു. അതേ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരുത്തര്‍ക്കെതിരേ മികച്ച മത്സരമാണ് ഇന്ത്യ കാഴ്ചവച്ചത്.

Next Story

Popular Stories