Top

ഗാസയിലേക്കുള്ള ആക്രമണം ക്രിമിനല്‍ കുറ്റമെന്ന് ഖത്തര്‍; ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ഹമാസും ഇസ്രായേല്‍ സേനയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ പാലസ്തീന് ഐക്യധാര്‍ഡ്യവുമായി ഖത്തര്‍. ചൊവ്വാഴ്ച കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ പൊലീസ് നടപടികള്‍ക്കെതിരെ ഖത്തറിന്റെ അധ്യക്ഷതയില്‍ അറബ് ലീഗിന്റെ അടിയന്തിര വിര്‍ച്വല്‍ യോഗം നടന്നു. പാലസ്തീനിന്റെ ആവശ്യ പ്രകാരമാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലസ്തീന്‍ ജനങ്ങളെ സഹായിക്കാനും ഇസ്രായേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുമായി അന്താരാഷ്ട്ര തലത്തില്‍ അറബ് ലീഗിന്റെ എല്ലാം അംഗരാജ്യങ്ങളുടെ ഏക തീരുമാനമുണ്ടാവണമെന്നാണ് യോഗത്തില്‍ ഖത്തര്‍ ആവശ്യപ്പെട്ടത്. ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാനാണ് […]

12 May 2021 2:07 AM GMT

ഗാസയിലേക്കുള്ള ആക്രമണം ക്രിമിനല്‍ കുറ്റമെന്ന് ഖത്തര്‍; ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന്  നെതന്യാഹു
X

ഹമാസും ഇസ്രായേല്‍ സേനയും തമ്മില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ പാലസ്തീന് ഐക്യധാര്‍ഡ്യവുമായി ഖത്തര്‍. ചൊവ്വാഴ്ച കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ പൊലീസ് നടപടികള്‍ക്കെതിരെ ഖത്തറിന്റെ അധ്യക്ഷതയില്‍ അറബ് ലീഗിന്റെ അടിയന്തിര വിര്‍ച്വല്‍ യോഗം നടന്നു. പാലസ്തീനിന്റെ ആവശ്യ പ്രകാരമാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാലസ്തീന്‍ ജനങ്ങളെ സഹായിക്കാനും ഇസ്രായേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാനുമായി അന്താരാഷ്ട്ര തലത്തില്‍ അറബ് ലീഗിന്റെ എല്ലാം അംഗരാജ്യങ്ങളുടെ ഏക തീരുമാനമുണ്ടാവണമെന്നാണ് യോഗത്തില്‍ ഖത്തര്‍ ആവശ്യപ്പെട്ടത്.

ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാനാണ് യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലേക്ക് നടക്കുന്ന ഷെല്ലാക്രമണങ്ങള്‍ നിര്‍ത്തണമെന്നും ഇത് ക്രിമിനല്‍ കുറ്റമാണെന്നും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ആക്രമണത്തില്‍ കൊലപ്പെട്ടിട്ടുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. വിഷയത്തില്‍ യുഎഇയുടെ ഭാഗത്തു നിന്നും പാലസ്തീന്‍ പ്രശ്‌നത്തില്‍ വ്യക്തമായ ഇടപെടല്‍ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇസ്രായേലിലേക്ക് വ്യോമാക്രമണം തുടരുന്ന ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് പ്രതികരിച്ചു. പൂര്‍ണ ശക്തിയില്‍ തിരിച്ചടിക്കുമെന്നും എല്ലാ ഇസ്രായേല്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഗാസ മുമ്പിലേക്ക് ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെട്ടു.

ഗാസ അതിര്‍ത്തിക്കടുത്തുള്ള ലോഡ് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തെല്‍ അവീവിനു സമീപമുള്ള ഈ നഗരത്തില്‍ അറബ്-ഇസ്രായേല്‍ പൗരര്‍ പ്രതിഷേധം നടത്തുന്നുണ്ട്. നഗരത്തില്‍ ജൂതരും അറബ് വംശജരും തമ്മില്‍ അക്രമ സംഭവങ്ങളും അരേങ്ങേറുന്നുണ്ട്. റോയിട്ടേര്‍സിന്രെ റിപ്പോര്‍ട്ട് പ്രകാരം അറബ് വംശജന്‍ ഓടിച്ച കാറിന് നേരെ ജൂതര്‍ കല്ലെറിഞ്ഞു. മറു വശത്ത് ജൂത ആരാധനാലയങ്ങളായ സിനഗോഗുകളും മറ്റ് കടകളും അറബ് പ്രതിഷേധക്കാര്‍ തീവെച്ചുവെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story