Top

‘ഓക്‌സിജന്‍ എത്തിക്കാന്‍ ചെലവായ 85 ലക്ഷം വേണ്ട’; റമദാന്‍ മാസ ദാനമെന്ന് സര്‍ക്കാരിനോട് പ്യാരേ ഖാന്‍

നാഗ്പൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി ചെലവായ ലക്ഷണങ്ങള്‍ വേണ്ടെന്ന് പ്രമുഖ വ്യവസായി പ്യാരേ ഖാന്‍. ഇത് തന്റെ റമദാന്‍ ദാനമാണെന്നും സര്‍ക്കാരില്‍ നിന്നും പണം സ്വീകരിക്കില്ലെന്നും പ്യാരേ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.നാഗ്പൂരിലും സമീപ പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 400 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ 85 ലക്ഷം രൂപയാണ് പ്യാരേ ഖാന് ചെലവായത്. ആഷ്മി റോഡ് ക്യാരിയേഴ്‌സ് എന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയാണ് നാഗ്പൂര്‍ സ്വദേശിയായ പ്യാരേ ഖാന്‍. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലായി […]

26 April 2021 7:25 AM GMT

‘ഓക്‌സിജന്‍ എത്തിക്കാന്‍ ചെലവായ 85 ലക്ഷം വേണ്ട’; റമദാന്‍ മാസ ദാനമെന്ന് സര്‍ക്കാരിനോട് പ്യാരേ ഖാന്‍
X

നാഗ്പൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി ചെലവായ ലക്ഷണങ്ങള്‍ വേണ്ടെന്ന് പ്രമുഖ വ്യവസായി പ്യാരേ ഖാന്‍. ഇത് തന്റെ റമദാന്‍ ദാനമാണെന്നും സര്‍ക്കാരില്‍ നിന്നും പണം സ്വീകരിക്കില്ലെന്നും പ്യാരേ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.നാഗ്പൂരിലും സമീപ പ്രദേശങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 400 മെട്രിക് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ എത്തിക്കാന്‍ 85 ലക്ഷം രൂപയാണ് പ്യാരേ ഖാന് ചെലവായത്.

ആഷ്മി റോഡ് ക്യാരിയേഴ്‌സ് എന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമയാണ് നാഗ്പൂര്‍ സ്വദേശിയായ പ്യാരേ ഖാന്‍. ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലായി രണ്ടായിരത്തോളം ട്രക്കുകളുടെ ശൃംഖലയാണ് കമ്പനിക്കുള്ളത്. 400 കോടി ആസ്ഥിയുള്ള കമ്പനി ഉടമയായ പ്യാരേ ഖാന്‍ ജനിച്ചു വളര്‍ന്നത്ത് താജ്ബാഗിലെ ചേരിയിലാണ്. നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓറഞ്ച് വില്‍പ്പനയായിരുന്നു ചെറുപ്പകാലത്ത് പ്യാരേ ഖാന് ജോലി.

നാഗ്പൂര്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാണ് ഇദ്ദേഹം നിലവില്‍ ഓക്‌സിജന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അത്യാവശ്യമായി ബംഗളൂരുവില്‍ നിന്ന് രണ്ട് ക്രയോജനിക് ഗ്യാസ് ടാങ്കറുകള്‍ ആവശ്യമായി വന്നപ്പോള്‍ മൂന്നിരട്ടി പണം നല്‍കിയാണ് പ്യാരേ ഖാന്‍ ഇത് എത്തിച്ചത്. ഇതുവരെ വിവിധ ആശുപത്രികള്‍ക്കായി 500 ലേറെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ തങ്ങള്‍ നല്‍കിയെന്നും 360 സിലിണ്ടറുകള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വഴി നല്‍കിയെന്നും പ്യാരേ ഖാന്‍ പറഞ്ഞു.

Next Story