Top

‘PWD 4U’ ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകും; മൂന്ന് മാസം ട്രയല്‍ റണ്‍ എന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഈ പുതിയ കാലത്ത് ജനങ്ങള്‍ക്ക് വകുപ്പുമായി കൂടുതല്‍ അടുക്കുവാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കും അതിനുള്ള എല്ലാ ശ്രമങ്ങളുണ്ടാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോയൊരു വകുപ്പിന്റെ തുടര്‍ച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ബിഗ് സ്‌റ്റോറിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് സാഹചര്യത്തില്‍ വളരെ പരിമിതിയുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ച മേഖലയാണ് ടൂറിസം. ആ പരിമിതിയില്‍ […]

7 Jun 2021 10:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘PWD 4U’ ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകും; മൂന്ന് മാസം ട്രയല്‍ റണ്‍ എന്ന് മന്ത്രി മുഹമ്മദ് റിയാസ്
X

ഈ പുതിയ കാലത്ത് ജനങ്ങള്‍ക്ക് വകുപ്പുമായി കൂടുതല്‍ അടുക്കുവാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കും അതിനുള്ള എല്ലാ ശ്രമങ്ങളുണ്ടാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോയൊരു വകുപ്പിന്റെ തുടര്‍ച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ബിഗ് സ്‌റ്റോറിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊവിഡ് സാഹചര്യത്തില്‍ വളരെ പരിമിതിയുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിച്ച മേഖലയാണ് ടൂറിസം. ആ പരിമിതിയില്‍ നിന്ന് അതിന്റെ പ്രയാസം പറയുന്നതിന് അപ്പുറത്തേക്ക് അത് മുറിച്ച് കടന്ന് മുന്നോട്ട് പോകുന്നതിനുള്ള എല്ലാ ഇടപെടലുകളും ടൂറിസം വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. അതിനായി പുതിയ ടെക്‌നോളജി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

അതുപോലെ തന്നെ പൊതുമരാമത്ത് വകുപ്പ് ജനങ്ങള്‍ക്ക് അവരുടെ എല്ലാ നിര്‍ദ്ദേശങ്ങളും പരിമിതികളും പങ്കുവെയ്ക്കുവാനും അവരെ വകുപ്പുമായി കൂടുതല്‍ അടുപ്പിക്കുവാനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് പിഡബ്ല്യുഡി ആപ്പുമായി മുന്നോട്ടു പോകുന്നത്. അതൊരു പുതിയ ചുവടുവെയ്പ്പാണ്. അതുകൊണ്ട് തന്നെ അതിന് പോരയ്മകള്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

ALSO READ: ‘അമിത് ഷാ വാക്കാല്‍ പറയുന്ന ഉറപ്പില്‍ വിശ്വാസമില്ല’; ലക്ഷദ്വീപില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നെന്ന് ലക്ഷദ്വീപ് മുന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്

അവ തിരുത്തുന്ന നിലയിലേക്ക് ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ഒരു മൂന്ന് മാസത്തിനുള്ളില്‍ ഇതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പരിപൂര്‍ണ്ണമായി തിരുത്തേണ്ടവ തിരുത്തി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും. മൂന്ന് മാസത്തിനുള്ളില്‍ ഒരു പെര്‍ഫെക്ട് ആപ്പാക്കി ഇതിനെ മാറ്റുക എന്നാതാണ് ലക്ഷ്യം. ഈ മൂന്ന് മാസക്കാലത്തെ ഒരു ട്രയല്‍ റണ്ണായി വിശേഷിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘കൊവിഡില്‍ വലയുന്ന ജനത്തിന് പെട്രോള്‍ വിലവര്‍ദ്ധനവ് ഇരുട്ടടി’; കേന്ദ്രത്തോട് എബിവിപി

Next Story