പിവി ശ്രീനിജന് 10.59 കോടി രൂപയുടെ ആസ്തി, ഭാര്യയുടെ പേരില്‍ 4 കോടിയുടേയും
കൊച്ചി: കുന്നത്തുനാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി ശ്രീനിജന്റെ പേരില്‍ 10.59 കോടി രൂപയുടെ ആസ്തി. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവകകളെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്. ശ്രീനിജന്റെ ഭാര്യയുടെ പേരില്‍ 4.07 കോടി രൂപയുടെ ആസ്തിയുണ്ട്. ശ്രീനിജന്റെയും ഭാര്യയുടെയും കയ്യില്‍ 25000 രൂപ വീതമുണ്ട്. ശ്രീനിജന്റെ പേരില്‍ വിവിധ ബാങ്കുകളിലായി 61.70 ലക്ഷം രൂപയുടെ നിക്ഷേപവും 13.03 ലക്ഷം രൂപയുടെ പോളിസിയുമുണ്ട്. ഭാര്യയുടെ പേരില്‍ വിവിധ ബാങ്കുകളിലായി 84.99 ലക്ഷം രൂപയുടെയും മക്കളുടെ പേരില്‍ 31.60 […]

കൊച്ചി: കുന്നത്തുനാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പിവി ശ്രീനിജന്റെ പേരില്‍ 10.59 കോടി രൂപയുടെ ആസ്തി. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്തുവകകളെ സംബന്ധിച്ചുള്ള വിവരങ്ങളുള്ളത്.
ശ്രീനിജന്റെ ഭാര്യയുടെ പേരില്‍ 4.07 കോടി രൂപയുടെ ആസ്തിയുണ്ട്. ശ്രീനിജന്റെയും ഭാര്യയുടെയും കയ്യില്‍ 25000 രൂപ വീതമുണ്ട്. ശ്രീനിജന്റെ പേരില്‍ വിവിധ ബാങ്കുകളിലായി 61.70 ലക്ഷം രൂപയുടെ നിക്ഷേപവും 13.03 ലക്ഷം രൂപയുടെ പോളിസിയുമുണ്ട്.
ഭാര്യയുടെ പേരില്‍ വിവിധ ബാങ്കുകളിലായി 84.99 ലക്ഷം രൂപയുടെയും മക്കളുടെ പേരില്‍ 31.60 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്. ശ്രീനിജന്റെ കയ്യില്‍ 600 ഗ്രാം സ്വര്‍ണ്ണവും ഭാര്യയുടെ പക്കല്‍ 800 ഗ്രാം സ്വര്‍ണ്ണവും മക്കള്‍ക്ക് 400 ഗ്രാം സ്വര്‍ണ്ണവുമുണ്ട്.
167 ആര് കാര്‍ഷിക ഭൂമിയും 3.29 ആര് കാര്‍ഷികേതര ഭൂമിയുമാണ് ശ്രീനിജന്റെ പേരിലുള്ളത്. 2500 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടും 1600 ചതുരശ്രയടിയുള്ള വാണിജ്യ കെട്ടിടവുമുണ്ട്.