Top

പിവി അന്‍വറിന്റെ സഹോദരീ പുത്രന്‍ എടവണ്ണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പേയ്‌മെന്റ് സീറ്റെന്ന് ആരോപണം

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. പേയ്‌മെയ്ന്റ് സീറ്റാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എടവണ്ണ പഞ്ചായത്തിലെ മുണ്ടോങ്ങര വാര്‍ഡിലാണ് പിവി അന്‍വറിന്റെ സഹോദരി പുത്രനായ മാലങ്ങാടന്‍ സിയാദ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 190 വോട്ടിന് ജയിച്ച വാര്‍ഡാണിത്. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഒതായി മാനാഫ് കൊലക്കേസ് പ്രതിയായിരുന്നു സിയാദ്. കേസില്‍ പ്രതികളായിരുന്ന സിയാദിനെയും പിവി അന്‍വറിനെയും കോടതി വെറുതെ വിട്ടിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. […]

18 Nov 2020 6:52 AM GMT

പിവി അന്‍വറിന്റെ സഹോദരീ പുത്രന്‍ എടവണ്ണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; പേയ്‌മെന്റ് സീറ്റെന്ന് ആരോപണം
X

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ സഹോദരീ പുത്രനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. പേയ്‌മെയ്ന്റ് സീറ്റാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നത്.

എടവണ്ണ പഞ്ചായത്തിലെ മുണ്ടോങ്ങര വാര്‍ഡിലാണ് പിവി അന്‍വറിന്റെ സഹോദരി പുത്രനായ മാലങ്ങാടന്‍ സിയാദ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് 190 വോട്ടിന് ജയിച്ച വാര്‍ഡാണിത്.

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഒതായി മാനാഫ് കൊലക്കേസ് പ്രതിയായിരുന്നു സിയാദ്. കേസില്‍ പ്രതികളായിരുന്ന സിയാദിനെയും പിവി അന്‍വറിനെയും കോടതി വെറുതെ വിട്ടിരുന്നു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. മനാഫിന്റെ സഹോദരന്‍ റിവിഷന്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ പരിഗണനയിലാണിത്. സിയാദിനെ മത്സരപ്പിക്കുന്നതില്‍ ലീഗിനും എതിര്‍പ്പുണ്ട്.

സിയാദിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് മനാഫിന്റെ കുടുംബവും പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജില്ലാ കോണ്‍ഗ്രസ് അദ്ധ്യക്ഷനെ സമീപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ആറ് സീറ്റുകളാണ് പഞ്ചായത്തില്‍ ലഭിച്ചത്.

Next Story