Top

പിവി അന്‍വറിന് ജയം; നിലമ്പൂരും താനൂരും നിലനിര്‍ത്തി എല്‍ഡിഎഫ്

നിലമ്പൂരില്‍ പിവി അന്‍വര്‍ വിജയത്തിലേക്ക്. മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ് പിവി അന്‍വര്‍ നിലവില്‍. പോസ്റ്റല്‍ വോട്ടും രണ്ട് ബൂത്തിലെ വോട്ടുമാണ് ഇനി എണ്ണാനിരിക്കുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച വിവി പ്രകാശ് ആയിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. നിലമ്പൂര്‍ മണ്ഡല ചരിത്രം ഒരുകാലത്ത് കോണ്‍ഗ്രസിലെ പ്രധാനികളിലൊരാളായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം അതേ നേതാവിന്റെ മകന്റെ തോല്‍വിയിലൂടെയായിരുന്നു അന്ന് യുഡിഎഫിന്റെ കൈവിട്ട് പോയത്. 2016-ല്‍ ആര്യാടന്‍ മുഹമ്മദ് തെരഞ്ഞെടുപ്പ് കളമൊഴിഞ്ഞ് മകന് വഴിയൊരുക്കിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയായെത്തിയത് വ്യവസായിയും പഴയ […]

2 May 2021 3:34 AM GMT

പിവി അന്‍വറിന് ജയം; നിലമ്പൂരും താനൂരും  നിലനിര്‍ത്തി  എല്‍ഡിഎഫ്
X

നിലമ്പൂരില്‍ പിവി അന്‍വര്‍ വിജയത്തിലേക്ക്. മൂവായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ് പിവി അന്‍വര്‍ നിലവില്‍. പോസ്റ്റല്‍ വോട്ടും രണ്ട് ബൂത്തിലെ വോട്ടുമാണ് ഇനി എണ്ണാനിരിക്കുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച വിവി പ്രകാശ് ആയിരുന്നു ഇവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

നിലമ്പൂര്‍ മണ്ഡല ചരിത്രം

ഒരുകാലത്ത് കോണ്‍ഗ്രസിലെ പ്രധാനികളിലൊരാളായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ ഉറച്ച കോട്ടയായിരുന്ന മണ്ഡലം അതേ നേതാവിന്റെ മകന്റെ തോല്‍വിയിലൂടെയായിരുന്നു അന്ന് യുഡിഎഫിന്റെ കൈവിട്ട് പോയത്. 2016-ല്‍ ആര്യാടന്‍ മുഹമ്മദ് തെരഞ്ഞെടുപ്പ് കളമൊഴിഞ്ഞ് മകന് വഴിയൊരുക്കിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥിയായെത്തിയത് വ്യവസായിയും പഴയ കോണ്‍ഗ്രസുകാരനുമായ പി വി അന്‍വറായിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ഏറ്റവുമധികം പ്രതീക്ഷ പ്രതീക്ഷ വെച്ചിരുന്ന നിലമ്പൂരില്‍ പക്ഷേ ആര്യാടന്‍ ഷൗക്കത്ത് 11504 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് നേരിട്ട ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ആര്യാന്മാരുടെ കുത്തക എന്നറിയപ്പെട്ടിരുന്ന നിലമ്പൂരിലെ ആ തോല്‍വി.

1967 മുതലുള്ള നിലമ്പൂര്‍ മണ്ഡലത്തിന്റെ ചരിത്രം ആര്യാടന്‍ മുഹമ്മദ് എന്ന കോണ്‍ഗ്രസ് നേതാവിന്റെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്നതുകൂടിയാണ്. 1967-മുതല്‍ നിലവിലുള്ള മണ്ഡലം പിന്നിട്ട പതിനാല് തെരഞ്ഞെടുപ്പുകളില്‍ പത്തിലും മത്സരിച്ച ആര്യാടന്‍ മുഹമ്മദിന് എട്ട് വിജയങ്ങളും രണ്ട് തോല്‍വിയുമാണ് നിലമ്പൂര്‍ നല്‍കിയത്. 1977, 1980 തെരഞ്ഞെടുപ്പുകളിലും 1987- 2011 വരെ തുടര്‍ച്ചയായ ആറുതെരഞ്ഞെടുപ്പുകളിലും വിജയിക്കാനായപ്പോള്‍ അടിപതറിയത് 1967-ലെ ആദ്യ തെരഞ്ഞെടുപ്പിലും 1982-ല്‍ മുന്‍മന്ത്രി ടി കെ ഹംസയോടും മാത്രമായിരുന്നു.

മലപ്പുറം ജില്ലയുടെ രൂപീകരണത്തിനുമുന്‍പ് നിലവിലുള്ള നിലമ്പൂര്‍ മണ്ഡലം 1967-ലാണ് ആദ്യ തെരഞ്ഞെടുപ്പ് നേരിട്ടത്. അന്ന് കോണ്‍ഗ്രസിന്റെ യുവനേതാവായിരുന്ന ആര്യാടന്‍ മുഹമ്മദിനെ പരാജയപ്പെടുത്തി സിപിഐഎയുടെ തൊഴിലാളി നേതാവായ കരിക്കാടന്‍ കുഞ്ഞാലി എന്ന കെ കുഞ്ഞാലി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ 1969-ല്‍ എംഎല്‍എയായിരിക്കെ നിലമ്പൂരില്‍ വെച്ച് കരിക്കാടന്‍ കുഞ്ഞാലി വെടിയേറ്റ് മരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ആദ്യ ക്വട്ടേഷന്‍ കൊലപാതമെന്ന് നിരീക്ഷിക്കപ്പെടുന്ന കേസില്‍ ആര്യാടന്‍ മുഹമ്മദിന് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ടെങ്കിലും പിന്നീട് കോടതി അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കി. അതേസമയം, കുഞ്ഞാലിയുടെ മരണത്തെ തുടര്‍ന്ന് നടന്ന 1970-ലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മണ്ഡലം പിടിച്ചു. സിപിഐഎമ്മിന്റെ വി പി അബൂബക്കറിനെ പിന്തള്ളി യുഡിഎഫ് സ്വതന്ത്രന്‍ എം പി ഗംഗാധരനായിരുന്നു വിജയം. 1977-ലെ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദ് സിപിഐഎമ്മിന്റെ കെ സൈദാലിക്കുട്ടിയെ പരാജയപ്പെടുത്തി ആദ്യമായി നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തി.

Next Story