ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് വാക്‌സിന്‍ നല്‍കണമെന്ന് പിവി അന്‍വര്‍; ഡിഎംഒയ്ക്ക് കത്തയച്ചു
ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഇതു സംബന്ധിച്ച് മലപ്പുറം ഡിഎംഒയ്ക്ക് എംഎല്‍എ കത്തയച്ചു. ‘സംസ്ഥാനത്ത് ട്രൈബല്‍ വിഭാഗത്തില്‍പെട്ട ഏറ്റവുമധികം ജനങ്ങളുള്ള മണ്ഡലമാണ് നിലമ്പൂര്‍. ഇവരുടെ കോളനികളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഉള്‍ക്കാടുകളിലാണ്.കോവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സാഹചര്യം ഇവര്‍ക്കില്ല എന്ന് ചൂണ്ടികാട്ടുന്ന റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി,ഇവര്‍ക്ക് നേരിട്ട് വാക്‌സിന്‍ എത്തിച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം […]

ഉള്‍വനങ്ങളിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് രജിസ്‌ട്രേഷനില്ലാതെ നേരിട്ട് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഇതു സംബന്ധിച്ച് മലപ്പുറം ഡിഎംഒയ്ക്ക് എംഎല്‍എ കത്തയച്ചു.
‘സംസ്ഥാനത്ത് ട്രൈബല്‍ വിഭാഗത്തില്‍പെട്ട ഏറ്റവുമധികം ജനങ്ങളുള്ള മണ്ഡലമാണ് നിലമ്പൂര്‍. ഇവരുടെ കോളനികളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് ഉള്‍ക്കാടുകളിലാണ്.കോവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സാഹചര്യം ഇവര്‍ക്കില്ല എന്ന് ചൂണ്ടികാട്ടുന്ന റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഈ ബുദ്ധിമുട്ട് ഒഴിവാക്കാനായി,ഇവര്‍ക്ക് നേരിട്ട് വാക്‌സിന്‍ എത്തിച്ച് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയിരുന്നു.അടുത്ത ദിവസം തന്നെ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ബഹു:ഡി.എം.ഒ അറിയിച്ചിട്ടുണ്ട്,’ പിവി അന്‍വര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ 18 വയസ്സിനു മുകൡലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കും. ഇന്നു മുതല്‍ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൊവിന്‍ സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായിട്ടായിരിക്കും വാക്‌സിന്‍ നല്‍കുക. സ്വകാര്യ കേന്ദ്രങ്ങളില്‍ പണം ഈടാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ മുന്നണിപ്പോരാളികള്‍, 45 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്ക്തുടര്‍ന്നും വാക്‌സിന്‍ സ്വീകരിക്കാനാവും.