Top

‘നാളെ നാട്ടിലെത്തും, എത്തുന്നത് വമ്പന്‍ ബിസിനസ് പദ്ധതിയുമായി,’ തുണച്ചത് അവിചാരിതമായി പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായി;’ സിയറ ലിയോണിയില്‍ നിന്നും പിവി അന്‍വര്‍

രണ്ടരമാസത്തെ പശ്ചിമാഫ്രിക്കന്‍ ജീവിതത്തിനു ശേഷം വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയെത്തുകയാണെന്നറിയിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് പിവി അന്‍വറിന്റെ പ്രതികരണം. സ്വര്‍ണ, രത്‌ന ഖനന വ്യവസായവുമായി ബന്ധപ്പെട്ടാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയില്‍ എത്തിയതെന്ന് പിവി അന്‍വര്‍ പറയുന്നു. വലിയൊരു ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും നിരവധി മലയാളികള്‍ക്കുള്‍പ്പെടെ ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും നിലമ്പൂര്‍ എംഎല്‍എ വീഡിയോയില്‍ പറയുന്നു. എങ്ങനെയാണ് താന്‍ വ്യവസായ മേഖലയില്‍ എത്തിതെന്നും വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. എല്ലാ വര്‍ഷവും […]

9 March 2021 9:32 PM GMT

‘നാളെ നാട്ടിലെത്തും, എത്തുന്നത് വമ്പന്‍ ബിസിനസ് പദ്ധതിയുമായി,’  തുണച്ചത് അവിചാരിതമായി പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായി;’ സിയറ ലിയോണിയില്‍ നിന്നും പിവി അന്‍വര്‍
X

രണ്ടരമാസത്തെ പശ്ചിമാഫ്രിക്കന്‍ ജീവിതത്തിനു ശേഷം വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങിയെത്തുകയാണെന്നറിയിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിലാണ് പിവി അന്‍വറിന്റെ പ്രതികരണം. സ്വര്‍ണ, രത്‌ന ഖനന വ്യവസായവുമായി ബന്ധപ്പെട്ടാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണിയില്‍ എത്തിയതെന്ന് പിവി അന്‍വര്‍ പറയുന്നു. വലിയൊരു ബിസിനസ് സംരഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും നിരവധി മലയാളികള്‍ക്കുള്‍പ്പെടെ ഇതിലൂടെ തൊഴില്‍ ലഭിക്കുമെന്നും നിലമ്പൂര്‍ എംഎല്‍എ വീഡിയോയില്‍ പറയുന്നു. എങ്ങനെയാണ് താന്‍ വ്യവസായ മേഖലയില്‍ എത്തിതെന്നും വീഡിയോയില്‍ വിശദമാക്കുന്നുണ്ട്.

എല്ലാ വര്‍ഷവും ഉംറ യാത്ര പോവുന്ന താന്‍ യാത്രകളില്‍ കണ്ട് പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയുമായി 2018 ല്‍ ഉണ്ടായ സൗഹൃദമാണ് തന്നെ ഇവിടെയെത്തിച്ചതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇദ്ദേഹം ആഫ്രിക്കയിലെ വ്യവസായ പ്രമുഖനാണെന്ന് മനസ്സിലായി. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ കേരളത്തില്‍ തനിക്ക് ഒരു വ്യവസായി സുഹൃത്തുണ്ടായിരുന്നെന്നും അദ്ദേഹം മരിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു. പേരു നൂര്‍ബിനാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൗതുകം കൊണ്ട് ഫോണിലുള്ള ഫോട്ടോ കാണിച്ചു നോക്കി. എന്റെ ഭാര്യ ഷീജയുടെ പിതാവിന്റെ പേര് നൂര്‍ബിന്‍ എന്നായിരുന്നു. അദ്ദേഹം പഴയകാല കശുവണ്ടി വ്യവസായിയാണ്. ഫോട്ടോ കാണിച്ചപ്പോള്‍ ഇദ്ദേഹം തന്നെയാണ് എന്റെ സുഹൃത്തെന്ന് വ്യവസായി പറഞ്ഞു. ഞാനദ്ദേഹത്തിന്റെ മകളെയാണ് വിവാഹം ചെയ്തത് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെ അത്ഭുതവും എന്നോട് വളരെ അടുപ്പവുമായി. പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയില്‍ മകനോടു കാണിക്കുന്ന സ്‌നേഹം അദ്ദേഹം കാണിക്കാന്‍ തുടങ്ങിയെന്നും പിവി അന്‍വര്‍ പറയുന്നു.

സ്വര്‍ണ രത്‌ന ഖനന വ്യവസായത്തില്‍ പങ്കാളിയാവാന്‍ തന്നെ അദ്ദേഹം വിളിക്കുകയും എന്നാല്‍ അന്ന് നാട്ടില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കാന്‍ പറ്റുമോയെന്ന സംശയിച്ചെന്നും പിവി അന്‍വര്‍ പറയുന്നു. ഒടുവില്‍ നാട്ടില്‍ പ്രതിസന്ധിയായ ഘട്ടത്തിലാണ് പശ്ചിമാഫ്രിക്കയിലേക്ക് പോയത്.

20000 കോടിയുടെ രത്‌നഖനന പദ്ധതിക്കാണ് പശ്ചിമാഫ്രിക്കയില്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരഭമാണിതെന്നും പിവി അന്‍വര്‍ പറയുന്നു.ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ ആറായിരം മലയാളികള്‍ക്കും ഇതിലൂടെ തൊഴില്‍ നല്‍കാനാവുമെന്നും പിവി അന്‍വര്‍ പറയുന്നു.

Next Story