Top

‘അല്ലെങ്കിലും മല മറിക്കാന്‍ പറ്റില്ല, ഇത് കടന്നലുകള്‍ വാഴുന്നിടം;’ കോണ്‍ഗ്രസ് സൈബര്‍ ടീമിനോട് പിവി അന്‍വര്‍

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗിന് പിന്നാലെ കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ സെല്‍ കോഡിനേറ്ററുമായ അനില്‍ കെ ആന്റണിയെ കോണ്‍ഗ്രസ് സൈബര്‍ ടീം തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പിവി അന്‍വര്‍. അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം പറഞ്ഞ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വറിന്റെ പ്രതികരണം. കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര ഫേസ്ബുക്ക് പേജ് ഉണ്ടെന്ന് അറിയാത്ത മരക്കഴുതയാണ് അനില്‍ കെ ആന്റണി എന്നായിരുന്നു കോണ്‍ഗ്രസ് സൈബര്‍ ടീം ആരോപിച്ചത്.എന്നാല്‍ മരക്കഴുത അല്ലെങ്കിലും വലിയ […]

6 April 2021 8:53 PM GMT

‘അല്ലെങ്കിലും മല മറിക്കാന്‍ പറ്റില്ല, ഇത് കടന്നലുകള്‍ വാഴുന്നിടം;’ കോണ്‍ഗ്രസ് സൈബര്‍ ടീമിനോട് പിവി അന്‍വര്‍
X

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിംഗിന് പിന്നാലെ കെപിസിസി മീഡിയ സെല്‍ കണ്‍വീനറും എഐസിസി സോഷ്യല്‍ സെല്‍ കോഡിനേറ്ററുമായ അനില്‍ കെ ആന്റണിയെ കോണ്‍ഗ്രസ് സൈബര്‍ ടീം തള്ളിപ്പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പിവി അന്‍വര്‍. അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സൈബര്‍ ടീം പറഞ്ഞ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വറിന്റെ പ്രതികരണം.

കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര ഫേസ്ബുക്ക് പേജ് ഉണ്ടെന്ന് അറിയാത്ത മരക്കഴുതയാണ് അനില്‍ കെ ആന്റണി എന്നായിരുന്നു കോണ്‍ഗ്രസ് സൈബര്‍ ടീം ആരോപിച്ചത്.
എന്നാല്‍ മരക്കഴുത അല്ലെങ്കിലും വലിയ മാറ്റമൊന്നുമുണ്ടാവില്ലെന്നും കാരണം ഇവിടെ സിപിഐഎമ്മിന്റെ സൈബര്‍ കടന്നലുകള്‍ വാഴുന്നിടമാണ് എന്നാണ് പിവി അന്‍വര്‍ പ്രതികരിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

“One Marakkazhutha Spotted ??

‘കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ സ. ആന്റണി.. ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് കഠ സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ.. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്..’
കടപ്പാട്:Congress Cyber Team

മുകളില്‍ പറഞ്ഞിരിക്കുന്ന ഡിജിറ്റല്‍ മീഡിയ സെല്‍ മരക്കഴുത അല്ലെങ്കില്‍ തന്നെ ഇവിടെ ഒരു മലയും മറിക്കാന്‍ പോകുന്നില്ല.കാരണം..ഇത് കടന്നലുകള്‍ വാഴുന്നിടം. തല പോയാലും കൂടെ നില്‍ക്കുന്ന കടന്നലുകള്‍ക്ക് മുന്നില്‍ എന്ത് CongRss ഡിജിറ്റല്‍ മീഡിയ സെല്‍,” പിവി അന്‍വര്‍ കുറിച്ചു.

എകെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ കെ ആന്റണിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് സൈബര്‍ ടീം ഉന്നയിച്ചിരിക്കുന്നത്.’കോണ്‍ഗ്രസിനെ സപ്പോര്‍ട്ട് ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനര്‍ അനില്‍ കെ ആന്റണി. ഈ ചങ്ങായിനെ കൊണ്ട് കോണ്‍ഗ്രസ് കഠ സെല്ലിന് തിരഞ്ഞെടുപ്പില്‍ വല്ല ഗുണവും ഉണ്ടായോ. ഈ നിര്‍ണായക തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ എന്ത് കോപ്പാണ് ഇയാള്‍ ചെയ്തിട്ടുള്ളത്. ഒരു രൂപാ പോലും പ്രതിഫലം വാങ്ങാതെ കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ ശക്തര്‍ ആയത് കൊണ്ട് മാത്രം പ്രതിരോധം തീര്‍ത്തു. എസി മുറിയില്‍ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബര്‍ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐടി സെല്‍ നടത്തുന്നതിലും നല്ലത് കെപിസിസി ഐടി സെല്‍ പിരിച്ചു വിടുന്നത് ആണ് നല്ലത്. പാര്‍ട്ടിക്ക് അത്രയും പണം ലാഭമായി കിട്ടും’, കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചു.

തെരഞ്ഞെടുപ്പില്‍ നിര്‍ണായക പ്രചരണങ്ങള്‍ നടത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള സൈബര്‍ ഗ്രൂപ്പാണ് ഇത്. ആ ഗ്രൂപ്പിലാണ് വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും അനിലിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്.

Next Story