‘ഒക്കചങ്ങായിമാര്‍, സമര്‍പ്പണം: തൃത്താലയിലെ എക്സ്.ഫേസ്ബുക്ക് പ്രധാനമന്ത്രിക്ക്’; മിനിറ്റുകള്‍ക്കുള്ളില്‍ ബല്‍റാമിന് പിവി അന്‍വറിന്റെ മറുപടി
വിടി ബല്‍റാമിന്റെ ‘ഒക്കചങ്ങായിമാര്‍’ പരാമര്‍ശത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയും ‘സമര്‍പ്പണം: തൃത്താലയിലെ എക്സ്.ഫേസ്ബുക്ക് പ്രധാനമന്ത്രിക്ക്’ എന്ന ക്യാപ്ഷന്‍ സഹിതമാണ് അന്‍വറിന്റെ പരിഹാസം. നേരത്തെ ഒക്കച്ചങ്ങായിമാര്‍ എന്ന ക്യാപ്ഷനോടെ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോ വിടി ബല്‍റാം പോസ്റ്റ് ചെയ്തിരുന്നു. ഇതിനായിരുന്നു രാഹുലും മോദിയും തമ്മിലുള്ള ഫോട്ടോ സഹിതമുള്ള അന്‍വറിന്റെ മറുപടി. കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ബിജെപി-സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചിരുന്നു. […]
16 July 2021 4:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വിടി ബല്‍റാമിന്റെ ‘ഒക്കചങ്ങായിമാര്‍’ പരാമര്‍ശത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയും ‘സമര്‍പ്പണം: തൃത്താലയിലെ എക്സ്.ഫേസ്ബുക്ക് പ്രധാനമന്ത്രിക്ക്’ എന്ന ക്യാപ്ഷന്‍ സഹിതമാണ് അന്‍വറിന്റെ പരിഹാസം.

നേരത്തെ ഒക്കച്ചങ്ങായിമാര്‍ എന്ന ക്യാപ്ഷനോടെ മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഫോട്ടോ വിടി ബല്‍റാം പോസ്റ്റ് ചെയ്തിരുന്നു. ഇതിനായിരുന്നു രാഹുലും മോദിയും തമ്മിലുള്ള ഫോട്ടോ സഹിതമുള്ള അന്‍വറിന്റെ മറുപടി.

കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കുന്നതിന് പിന്നില്‍ ബിജെപി-സിപിഐഎം ധാരണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡല്‍ഹി യാത്ര ഈ ഒത്തു തീര്‍പ്പിനു വേണ്ടിയാണ്. കൊടകര കുഴല്‍പ്പണക്കേസ് മുന്നില്‍ വെച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വിഡി സതീശന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബല്‍റാമിന്റെ വിമര്‍ശനം.