Top

‘സമയമെടുത്ത് കണ്ടെത്തി പരിശോധിക്കുക, സംശയമുണ്ടെങ്കില്‍ അറിയിക്കുക’; ലീഗിന് അന്‍വറിന്റെ മറുപടി

റീബിള്‍ഡ് നിലമ്പൂരിന്റെ കണക്ക് പുറത്ത് വിടാന്‍ വെല്ലുവിളിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. സംഭാവനയുടെ കണക്കുകള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ വിശദമായി തന്നെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കുറച്ച് പിന്നോട്ട് പോയി നോക്കിയാല്‍ ആ പോസ്റ്റുകള്‍ കാണാന്‍ കഴിയുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. പിവി അന്‍വറിന്റെ മറുപടി: റീബിള്‍ഡ് നിലമ്പൂരിന്റെ കണക്ക് പുറത്ത് വിടാന്‍ വെല്ലുവിളിക്കുന്ന ലീഗുകാരോടാണ്..നിങ്ങള്‍ ഈ ഉയര്‍ത്തുന്ന വെല്ലുവിളി ആദ്യമല്ല. മുന്‍പും ഇത് പോലെ നിങ്ങള്‍ കള്ളപ്രചരണം നടത്തിയിട്ടുണ്ട്. […]

23 July 2021 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘സമയമെടുത്ത് കണ്ടെത്തി പരിശോധിക്കുക, സംശയമുണ്ടെങ്കില്‍ അറിയിക്കുക’; ലീഗിന് അന്‍വറിന്റെ മറുപടി
X

റീബിള്‍ഡ് നിലമ്പൂരിന്റെ കണക്ക് പുറത്ത് വിടാന്‍ വെല്ലുവിളിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. സംഭാവനയുടെ കണക്കുകള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ വിശദമായി തന്നെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കുറച്ച് പിന്നോട്ട് പോയി നോക്കിയാല്‍ ആ പോസ്റ്റുകള്‍ കാണാന്‍ കഴിയുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി.

പിവി അന്‍വറിന്റെ മറുപടി: റീബിള്‍ഡ് നിലമ്പൂരിന്റെ കണക്ക് പുറത്ത് വിടാന്‍ വെല്ലുവിളിക്കുന്ന ലീഗുകാരോടാണ്..നിങ്ങള്‍ ഈ ഉയര്‍ത്തുന്ന വെല്ലുവിളി ആദ്യമല്ല. മുന്‍പും ഇത് പോലെ നിങ്ങള്‍ കള്ളപ്രചരണം നടത്തിയിട്ടുണ്ട്.

അന്നൊക്കെ കൃത്യമായി ഈ വിഷയത്തില്‍ മറുപടി തന്നിട്ടുണ്ട്. റീബിള്‍ഡ് നിലമ്പൂരിനായി സുമനസ്സുകള്‍ നല്‍കിയ സംഭാവനയുടെ കണക്കുകള്‍, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മന്റ് ഉള്‍പ്പെടെ വിശദമായി തന്നെ മുന്‍പ് ഈ പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കുറച്ച് പിന്നോട്ട് പോയി നോക്കിയാല്‍ ആ പോസ്റ്റുകള്‍ കാണാന്‍ കഴിയും.അതൊക്കെ ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. പക്ഷേ,നിങ്ങളോട് അങ്ങനെ കീഴ്‌പ്പെടേണ്ട കാര്യം ഇവിടെയാര്‍ക്കുമില്ല. ഇനി അഞ്ച് വര്‍ഷത്തേക്ക് പ്രത്യേകിച്ച് വേറേ പണിയൊന്നും ഇല്ലല്ലോ..

സമയമെടുത്ത് കണ്ടെത്തി പരിശോധിക്കുക.സംശയം വല്ലതുമുണ്ടെങ്കില്‍ അറിയിക്കുക. നിങ്ങള്‍ എത്രയൊക്കെ പറഞ്ഞാലും ഇവിടെ ഒരു ചുക്കുമില്ല. എന്നെയൊട്ട് ഇതൊന്നും ബാധിക്കുകയുമില്ല. നിലമ്പൂരിലെ ജനങ്ങള്‍ക്ക് എന്നെ വിശ്വാസമുണ്ട്. അവര്‍ എനിക്കൊപ്പമുണ്ട്. ഇനി കാര്യത്തിലേക്ക് വരാം. കവളപ്പാറയ്ക്ക് വേണ്ടി നിങ്ങള്‍ പിരിച്ച തുകയുടെ കണക്ക് പ്രസിദ്ധീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ? (അക്കൗണ്ട് സ്റ്റേറ്റ്മന്റ് സഹിതം).

ബഹുമാനപ്പെട്ട എം.എ.യൂസഫലി സാഹിബ് കവളപ്പാറയില്‍ നിര്‍മ്മിച്ച് നല്‍കിയ 35 വീടുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ലേബലിലല്ലെന്ന് കൂടി ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു..

Next Story