‘പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ, വര്‍മ്മസാറിനോട് പറഞ്ഞതേ നിങ്ങളോടും പറയാനുള്ളൂ..’ മറുപടിയുമായി പിവി അന്‍വര്‍
കോണ്‍ഗ്രസുകാരുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ആരോപണങ്ങളില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ബിസിനസ് ആവശ്യത്തിനു ആഫ്രിക്കയിലാണുള്ളതെന്നും പാര്‍ട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും പിവി അന്‍വര്‍ പറഞ്ഞു. കേരളത്തിലേക്കുള്ള മടക്കം വൈകിയത് കൊവിഡ് ബാധിച്ചത് കൊണ്ടാണ്. ഘാനയില്‍ ജയിലിലാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണെന്നും അന്‍വര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ […]

കോണ്‍ഗ്രസുകാരുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും ആരോപണങ്ങളില്‍ മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ബിസിനസ് ആവശ്യത്തിനു ആഫ്രിക്കയിലാണുള്ളതെന്നും പാര്‍ട്ടിയെ അറിയിച്ചാണ് യാത്ര പോയതെന്നും പിവി അന്‍വര്‍ പറഞ്ഞു. കേരളത്തിലേക്കുള്ള മടക്കം വൈകിയത് കൊവിഡ് ബാധിച്ചത് കൊണ്ടാണ്. ഘാനയില്‍ ജയിലിലാണെന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു.
രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണെന്നും അന്‍വര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ടെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക് ലൈവ് വീഡിയോയിലാണ് എംഎല്‍എയുടെ പ്രതികരണം.
പിവി അന്‍വറിന്റെ വാക്കുകള്‍:
എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന
പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ..
മൂത്ത കോണ്‍ഗ്രസുകാരേ..
നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്..
ആദ്യമേ പറയാമല്ലോ..
ഞാന്‍ കാനയിലും കനാലിലുമൊന്നുമല്ല..
ഇപ്പോളുള്ളത് ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ്.
ഇനി കാര്യത്തിലേക്ക് വരാം..
രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല..
അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല.ജീവിതമാര്‍ഗ്ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി
ഇവിടെ എത്തിയതാണ്.പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്.
കൂടുതല്‍ വിശദമായി കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്..
(വീഡിയോ ആദ്യാവസാനം നിങ്ങള്‍ കാണണം.എങ്കിലേ പുതിയ തിരക്കഥകള്‍ക്കുള്ള ത്രെഡ് കിട്ടൂ.)
പൗഡര്‍ കുട്ടപ്പന്മാര്ക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങള്‍ക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്..
എല്ലാവരും അവിടൊക്കെ തന്നെ
കാണണം.
എന്നാല്‍ ശരി..
വര്‍മ്മസാറിനോട് പറഞ്ഞതേ
നിങ്ങളോടും പറയാനുള്ളൂ..
അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേരത്തെ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ, ഘാനയില്‍ അദ്ദേഹം അറസ്റ്റിലാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് താന്‍ വീഡിയോയില്‍ വരാന്‍ നിര്‍ബന്ധിതനായതെന്ന് അദ്ദേഹം പറഞ്ഞു.
ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോലുമാകാത്ത തരം എന്ത് ബിസിനസാണ് പിവി അന്‍വര്‍ നടത്തുന്നതെന്ന് അന്വേഷിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത് താന്‍ ബിസിനസ്സ് ആവശ്യത്തിനായി ആഫ്രിക്കയിലായത് കൊണ്ടാണെന്ന് എംഎല്‍എ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് എംഎല്‍എ ആഫ്രിക്കയില്‍ നടത്തുന്ന ബിസിനസ്സ് എന്താണെന്ന് സിപിഐഎം നേതൃത്വം വെളിപ്പെടുത്തണമെന്ന് നിലമ്പൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വിഭാഗം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്.