Top

‘അവിശ്വസനീയം’ വിവി പ്രകാശിന്റെ വിയോഗത്തില്‍ അന്‍വര്‍; ഒടുവിലത്തെ ഫോണ്‍സംഭാഷണം ഓര്‍ത്തെടുത്ത് മുല്ലപ്പള്ളി

നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. അവിശ്വസനീയമാണ് പ്രകാശിന്റെ വിയോഗമെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു. പ്രകാശിന്റേത് അവിചാരിതമായ വേര്‍പാടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്നലെ കാലത്തും പ്രകാശുമായി സംസാരിച്ചിരുന്നുവെന്നും കൊവിഡ്-19 കണ്‍ട്രോള്‍ റൂം തുടങ്ങുന്നതടക്കമുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പ് സംബന്ധിച്ച് കാര്യങ്ങളെല്ലാം ഓര്‍ക്കുകയാണ്. എല്ലാവരേയും ചേര്‍ത്തുപിടിച്ച നേതാവ്, ലാളിത്യമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും മുല്ലപ്പള്ളി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കോണ്‍ഗ്രസിലെ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുന്ന പ്രവര്‍ത്തനമാണ്, അത് […]

28 April 2021 8:33 PM GMT

‘അവിശ്വസനീയം’ വിവി പ്രകാശിന്റെ വിയോഗത്തില്‍ അന്‍വര്‍; ഒടുവിലത്തെ ഫോണ്‍സംഭാഷണം ഓര്‍ത്തെടുത്ത് മുല്ലപ്പള്ളി
X

നിലമ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. അവിശ്വസനീയമാണ് പ്രകാശിന്റെ വിയോഗമെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു.

അവിശ്വസനീയം..പ്രിയ സുഹൃത്ത് ശ്രീ വി.വി പ്രകാശിന് കണ്ണീരോടെ വിട..ആദരാഞ്ജലികൾ 🌹

Posted by PV ANVAR on Wednesday, April 28, 2021

പ്രകാശിന്റേത് അവിചാരിതമായ വേര്‍പാടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇന്നലെ കാലത്തും പ്രകാശുമായി സംസാരിച്ചിരുന്നുവെന്നും കൊവിഡ്-19 കണ്‍ട്രോള്‍ റൂം തുടങ്ങുന്നതടക്കമുള്ള കാര്യങ്ങളും തെരഞ്ഞെടുപ്പ് സംബന്ധിച്ച് കാര്യങ്ങളെല്ലാം ഓര്‍ക്കുകയാണ്. എല്ലാവരേയും ചേര്‍ത്തുപിടിച്ച നേതാവ്, ലാളിത്യമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും മുല്ലപ്പള്ളി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

കോണ്‍ഗ്രസിലെ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തുന്ന പ്രവര്‍ത്തനമാണ്, അത് മാതൃകാപരമാണെന്നും മുല്ലപ്പള്ളി കൂട്ടി ചേര്‍ത്തു.

ഒരു സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിനു വന്‍ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാള്‍ സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു വിവി പ്രകാശിന്റെ അന്ത്യം. 56 വയസ്സായിരുന്നു പുലര്‍ച്ചെ 3മണിയോടെ കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.

ഹൈസ്‌കൂള്‍ പഠന കാലത്ത് തന്നെ കെഎസ്‌യു പ്രവര്‍ത്തകനായ വിവി പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു. പിന്നീട് കെസി വേണുഗോപാല്‍ പ്രസിഡന്റായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറിയായി. കെ മുരളീധരനും രമേശ് ചെന്നിത്തലയും പ്രസിഡന്റായ കെപിസിസി കമ്മിറ്റികളില്‍ സെക്രട്ടറിയായ വി.വി പ്രകാശ് നാലു വര്‍ഷം മുമ്പ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായി.

Next Story