Top

‘പടച്ചോന്റെ പേര് പറയുന്നത് വര്‍ഗീയതയല്ല; അന്ന് ഉദ്ദേശിച്ചത് ആര്യാടന്റേയും മകന്റേയും കാര്യം’;പിവി അന്‍വര്‍ എംഎല്‍എ

പടച്ചോന്റെ പേര് പറയുന്നത് വര്‍ഗീയതയല്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഞാന്‍ വര്‍ഗീയവാദിയാണോയെന്നത് ജനം തീരുമാനിക്കട്ടെയെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മോര്‍ണിംഗ് റിപ്പോര്‍ട്ടറിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം. ‘നമ്മള്‍ ഇവിടെ ഹൈന്ദവ ക്രൈസ്തമ മുസ്ലീം സമദായത്തിന്റെ ഇടയിലാണ് ജീവിക്കുന്നത്. ഞാന്‍ അന്ന് ആര്യാടന്റേയും മകന്റേയും കാര്യം പറഞ്ഞതാണ്. ആര്യാടന്‍ ഇത്രയും കാലം എംഎല്‍എ ആയതും മന്ത്രി ആയതും മുസ്ലീം കമ്മ്യൂണിറ്റിയുടെ പ്രതിനിധി ആയിട്ടാണെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. മതംതെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കണമോയെന്നത് എന്റെ സ്വാതന്ത്ര്യമാണെന്നും […]

11 Dec 2020 9:59 PM GMT

‘പടച്ചോന്റെ പേര് പറയുന്നത് വര്‍ഗീയതയല്ല; അന്ന് ഉദ്ദേശിച്ചത് ആര്യാടന്റേയും മകന്റേയും കാര്യം’;പിവി അന്‍വര്‍ എംഎല്‍എ
X

പടച്ചോന്റെ പേര് പറയുന്നത് വര്‍ഗീയതയല്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. ഞാന്‍ വര്‍ഗീയവാദിയാണോയെന്നത് ജനം തീരുമാനിക്കട്ടെയെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി മോര്‍ണിംഗ് റിപ്പോര്‍ട്ടറിലായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.

‘നമ്മള്‍ ഇവിടെ ഹൈന്ദവ ക്രൈസ്തമ മുസ്ലീം സമദായത്തിന്റെ ഇടയിലാണ് ജീവിക്കുന്നത്. ഞാന്‍ അന്ന് ആര്യാടന്റേയും മകന്റേയും കാര്യം പറഞ്ഞതാണ്. ആര്യാടന്‍ ഇത്രയും കാലം എംഎല്‍എ ആയതും മന്ത്രി ആയതും മുസ്ലീം കമ്മ്യൂണിറ്റിയുടെ പ്രതിനിധി ആയിട്ടാണെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. മതംതെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കണമോയെന്നത് എന്റെ സ്വാതന്ത്ര്യമാണെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. പടച്ചോന്റെ പേര് പറയുന്നത് വര്‍ഗീയതയല്ലെന്നും പിവി അന്‍വര്‍ പറഞ്ഞു.

‘മതവും പടച്ചോനെയും ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത് എങ്കില്‍ അത് തന്റെ സൗകര്യമാണ്. ആര്യാടനും മകനും മുസ്ലീം സമുദായത്തിന്റെ വക്താക്കള്‍ മാത്രമാണ്. ഇഹലോകവും പരലോകവും ഇല്ലാത്തവരാണ്. ആദിവാസി കോളനിയിലെ കുടിവെള്ളം എത്തിക്കാന്‍ കഴിയാത്ത ആര്യാടന്റെ കാര്യം ചക്കിക്കെന്ത് സംക്രാന്തി എന്നതുപോലെയാണ്. 40 വര്‍ഷമായി മണ്ഡലവും 20 വര്‍ഷം മുനിസിപാലിറ്റിയും ഭരിച്ച ആര്യാടന്റെ കുടുംബ ഭരണം നിലമ്പൂരിലെ ആിവാസികള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും’ പിവി അന്‍വര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസ്സില്‍ എല്ലാം സമുദായാടിസ്ഥാനത്തിലുള്ള വീതം വയ്ക്കാണ് നടക്കുന്നത് . ആര്യാടന്റെ കാര്യത്തില്‍ പടച്ചോനേ പേടിയുളളവനെ പടപ്പുകളെ പേടിയുണ്ടാകുവെന്നും അന്‍വര്‍ പറഞ്ഞു .

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിവി അന്‍വര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതി ഉയര്‍ന്നിരുന്നു. മതം പറഞ്ഞ് വോട്ട് ചോദിച്ചെന്നായിരുന്നു പരാതി. എംഎല്‍എയുടെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ് സഹിതം നിലമ്പൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന്‍ പായിമ്പാടമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

Next Story