Top

‘മാധ്യമ ജഡ്ജിമാര്‍ക്ക് രോമത്തിന്റെ വില പോലും കല്‍പ്പിക്കുന്നുമില്ല, ഞാന്‍ ഇങ്ങനെയൊക്കെയാണ്’; വിമര്‍ശനവുമായി പിവി അന്‍വര്‍

ഒരുവിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാധ്യമങ്ങളെല്ലാം കൂടി വളഞ്ഞിട്ട് അക്രമിച്ചിട്ടേ ഉള്ളൂയെന്നും അതിനെയെല്ലാം താന്‍ അതിജീവിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. മാധ്യമ മുറികളിലെ ചോദ്യം ചെയ്യലുകള്‍ക്കും ചിത്രവധത്തിനും ഇരുന്ന് കൊടുക്കുന്നവര്‍ ഉണ്ടാകും. തല്‍ക്കാലം പി.വി അന്‍വറിന് അതിന് മനസ്സില്ല. ഒരു മാധ്യമങ്ങളുടെയും താരാട്ട് കേട്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയതും ഇത്രയും നാള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിവി അന്‍വറിന്റെ വാക്കുകള്‍: മാധ്യമ മുറികളിലെ ചോദ്യം ചെയ്യലുകള്‍ക്കും ചിത്രവധത്തിനും ഇരുന്ന് കൊടുക്കുന്നവര്‍ […]

12 March 2021 3:47 AM GMT

‘മാധ്യമ ജഡ്ജിമാര്‍ക്ക് രോമത്തിന്റെ വില പോലും കല്‍പ്പിക്കുന്നുമില്ല, ഞാന്‍ ഇങ്ങനെയൊക്കെയാണ്’; വിമര്‍ശനവുമായി പിവി അന്‍വര്‍
X

ഒരുവിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാധ്യമങ്ങളെല്ലാം കൂടി വളഞ്ഞിട്ട് അക്രമിച്ചിട്ടേ ഉള്ളൂയെന്നും അതിനെയെല്ലാം താന്‍ അതിജീവിച്ചിട്ടുണ്ടെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. മാധ്യമ മുറികളിലെ ചോദ്യം ചെയ്യലുകള്‍ക്കും ചിത്രവധത്തിനും ഇരുന്ന് കൊടുക്കുന്നവര്‍ ഉണ്ടാകും. തല്‍ക്കാലം പി.വി അന്‍വറിന് അതിന് മനസ്സില്ല. ഒരു മാധ്യമങ്ങളുടെയും താരാട്ട് കേട്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയതും ഇത്രയും നാള്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പിവി അന്‍വറിന്റെ വാക്കുകള്‍:

മാധ്യമ മുറികളിലെ ചോദ്യം ചെയ്യലുകള്‍ക്കും ചിത്രവധത്തിനും ഇരുന്ന് കൊടുക്കുന്നവര്‍ ഉണ്ടാകും. തല്‍ക്കാലം പി.വി.അന്‍വറിന് അതിന് മനസ്സില്ല. ഒരു മാധ്യമങ്ങളുടെയും താരാട്ട് കേട്ടല്ല രാഷ്ട്രീയത്തില്‍ ഇറങ്ങിയതും ഇത്രയും നാള്‍ പ്രവര്‍ത്തിച്ചതും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരമാവധി ഇവരെല്ലാം കൂടി വളഞ്ഞിട്ട് അക്രമിച്ചിട്ടേ ഉള്ളൂ.അതിനെയെല്ലാം അതിജീവിച്ചിട്ടുണ്ട്. ജനങ്ങളാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കള്‍. അവരെ കാര്യങ്ങള്‍ കൃത്യമായി ബോധിപ്പിക്കാറുണ്ട്. അവരെനിക്കൊപ്പമുണ്ട്. അതിനപ്പുറം, ഒരു മാധ്യമ ജഡ്ജിമാര്‍ക്കും ഒരു രോമത്തിന്റെ വില പോലും കല്‍പ്പിക്കുന്നുമില്ല.

അതിനി ആരൊക്കെ ആണെങ്കിലും. കേരളത്തിലെ മുഴുവന്‍ മാധ്യമ സന്നാഹങ്ങള്‍ക്കും നിലമ്പൂരിലെത്താം, എനിക്കെതിരെ മരിച്ച് പണിയെടുക്കാം. വെറുതെ ഓട്ട ബക്കറ്റില്‍ വെള്ളം കോരാമെന്ന് മാത്രം..?? പി.വി.അന്‍വര്‍ ഇങ്ങനെയൊക്കെയാണ്. ഇന്നും നാളെയും അതങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. നിങ്ങള്‍ നിങ്ങളുടെ പണി തുടര്‍ന്നോള്ളൂ.. എനിക്കൊപ്പം,നിലമ്പൂരിലെ ജനങ്ങളുണ്ട്.. തല്‍ക്കാലം അത് മതി..

Next Story