‘ഇരയ്ക്കൊപ്പമാണോ? അതെ, വേട്ടക്കാര്‍ക്കൊപ്പമാണോ? അതും അതെ’; യൂത്ത് കോണ്ഗ്രസൊക്കെയാണ് കോമഡിയെന്ന് പിവി അന്‍വര്‍
പോക്സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടിനെ പരിഹസിച്ച് പിവി അന്‍വര്‍. യൂത്ത് കോണ്ഗ്രസൊക്കെയാണ് കോമഡിയെന്നും ഈ വിഷയത്തിലെ നിലപാടെന്തെന്ന് അവര്ക്കുപോലുമറിയില്ലെന്ന് അന്‍വര്‍ പറഞ്ഞു. ഇരയ്ക്കൊപ്പമാണോന്ന് ചോദിച്ചാലും വേട്ടക്കാര്‍ക്കൊപ്പമാണോയെന്ന് ചോദിച്ചാലും അതെ എന്ന മറുപടിയാണ് യൂത്ത് കോണ്‍ഗ്രസിനെന്നും അന്‍വര്‍ പറഞ്ഞു. പിവി അന്‍വര്‍ പറഞ്ഞത്:”എറണാകുളത്തെ പോക്സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത് ഏറ്റെടുത്ത് എം.എല്‍.എ കൂടിയായ കോണ്‍ഗ്രസ് നേതാവ്!! പറയാന്‍ വരുന്നത് ഈ നാട്ടിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ […]
18 Jun 2021 5:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പോക്സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടിനെ പരിഹസിച്ച് പിവി അന്‍വര്‍. യൂത്ത് കോണ്ഗ്രസൊക്കെയാണ് കോമഡിയെന്നും ഈ വിഷയത്തിലെ നിലപാടെന്തെന്ന് അവര്ക്കുപോലുമറിയില്ലെന്ന് അന്‍വര്‍ പറഞ്ഞു. ഇരയ്ക്കൊപ്പമാണോന്ന് ചോദിച്ചാലും വേട്ടക്കാര്‍ക്കൊപ്പമാണോയെന്ന് ചോദിച്ചാലും അതെ എന്ന മറുപടിയാണ് യൂത്ത് കോണ്‍ഗ്രസിനെന്നും അന്‍വര്‍ പറഞ്ഞു.
പിവി അന്‍വര്‍ പറഞ്ഞത്:
”എറണാകുളത്തെ പോക്സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത് ഏറ്റെടുത്ത് എം.എല്‍.എ കൂടിയായ കോണ്‍ഗ്രസ് നേതാവ്!! പറയാന്‍ വരുന്നത് ഈ നാട്ടിലെ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ പറ്റിയാണ്.വക്കാലത്ത് എടുത്തത് ഏതെങ്കിലും ഇടതുപക്ഷ അനുഭാവിയുടെ അയല്‍ക്കാരനെങ്കിലും ആയിരുന്നെങ്കില്‍ ഇന്ന് ചാനലില്‍ മുഴുവന്‍ നിറഞ്ഞ് നില്ക്കാന് പോകുന്നത് ആ വാര്‍ത്ത ആയേനേം.വൈകിട്ട് ചാനല്‍ ജഡ്ജിമാര്‍ ഒരു മണിക്കൂര്‍ അലറി വിളിച്ചേനേം.ഇതിപ്പോള്‍ അങ്ങനെയല്ലല്ലോ.അത് കൊണ്ട് ഞങ്ങള്‍ മിണ്ടില്ല.ഞങ്ങള്‍,ഞങ്ങളുടെ നട്ടെല്ല് പണയം വച്ചിട്ടുണ്ട്. യൂത്ത് കോണ്ഗ്രസൊക്കെയാണ് കോമഡി..ഈ വിഷയത്തിലെ നിലപാടെന്തെന്ന് അവര്‍ക്കുപോലുമറിയില്ല.. ഇരയ്ക്കൊപ്പമാണോന്ന് ചോദിച്ചാല്‍..’അതെ..’വേട്ടക്കാര്‍ക്കൊപ്പമാണോയെന്ന് ചോദിച്ചാല്‍..അതും..’അതെ..”’

ഷാന്‍ മുഹമ്മദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ശശി തരൂര്‍, ഷാഫി പറമ്പില്‍, മാത്യു കുഴല്നാടന് എന്നിവര്‍ക്ക് പരാതിക്കാരിയായ പെണ്‍ക്കുട്ടി കത്തയച്ചിരുന്നു. ”രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഷാന്‍ മുഹമ്മദ് കേസിലെ പ്രതിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പരാതിയുമായി മുന്നോട്ട് പോയാല്‍ തന്നെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതിയായ റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഷാന്‍ രാഷ്ട്രീയക്കാരുടെ സ്വാധീനം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. കോണ്‍ഗ്രസിന്റെ എല്ലാ പ്രാദേശിക നേതാക്കളും ഷാനിനെ സഹായിക്കുന്ന സാഹചര്യമാണുള്ളത്. ഇത്തരക്കാര്‍ കോണ്‍ഗ്രസിലുള്ളത് പാര്‍ട്ടിക്ക് തന്നെ നാണക്കേടാണ്. ഇത്തരം അനുഭവങ്ങള്‍ മറ്റൊരു പെണ്‍കുട്ടിക്കും ഇനി സംഭവിക്കരുത്.” അത് കൊണ്ട് ഷാനിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും നിങ്ങളില്‍ വിശ്വാസമാണെന്നും തനിക്ക് നീതി നേടി തരണമെന്നുമായിരുന്നു പെണ്‍കുട്ടി കത്തിലൂടെ ആവശ്യപ്പെട്ടത്.
ALSO READ: രാഹുലിനും പ്രിയങ്കയ്ക്കും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കത്ത്
കേസിലെ ഒന്നാംപ്രതിയായ പോത്താനിക്കോട് ഇടശേരിക്കുന്നേല്‍ റിയാസിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് പ്രതിക്ക് സഹായം ചെയ്യുകയും ഇരയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ഷാന്‍ മുഹമ്മദ് ആണെന്ന് പൊലീസ് കണ്ടെത്തിയത്. 16കാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചാണ് റിയാസ് പീഡിപ്പിച്ചത്. തുടര്‍ന്ന് ബലമായി പകര്‍ത്തിയ നഗ്നവീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുമെന്ന് പറഞ്ഞ റിയാസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായതോടെ, വിവരം പുറത്തുപറഞ്ഞാല്‍ ഷാനിന്റെ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പല പെണ്‍കുട്ടികള്‍ക്കും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതെല്ലാം ഷാന്‍ മുഹമ്മദിന്റെ സ്വാധീനത്താല്‍ ഒതുക്കി കളഞ്ഞെന്നും പെണ്‍കുട്ടി പറയുന്നു.
ALSO READ: ‘നിങ്ങള്‍ക്ക് വേണ്ടത് എന്റെ ചോരയാണെങ്കില് അത് നേരിട്ട് വേണം’