Top

കൈവെള്ളയില്‍ വജ്ര കല്ലുകളും സ്വര്‍ണത്തരികളും? ‘ആഫ്രിക്കന്‍ ഡീല്‍’ വീഡിയോയുമായി പിവി അന്‍വര്‍

20,000 കോടി മുതല്‍മുടക്കിയുള്ള വജ്ര സ്വര്‍ണഖനന പദ്ധതിയുടെ ഭാഗമായാണ് താന്‍ ആഫ്രിക്കയില്‍ എത്തിയതെന്നാണ് പിവി അന്‍വര്‍ എംഎല്‍എ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്. പദ്ധതിയിലൂടെ 25,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, ഇന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ആഫ്രിക്കന്‍ ഡയറി എന്ന ഹാഷ് ടാഗോടെ സിയെറ ലിയോണിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിക്കുന്ന അന്‍വറിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇതിനൊപ്പം അന്‍വര്‍ തന്റെ കൈവെള്ളയില്‍ കാണിക്കുന്നത് വജ്ര കല്ലുകളാണോ എന്നാണ് […]

10 March 2021 4:46 AM GMT

കൈവെള്ളയില്‍ വജ്ര കല്ലുകളും സ്വര്‍ണത്തരികളും? ‘ആഫ്രിക്കന്‍ ഡീല്‍’ വീഡിയോയുമായി പിവി അന്‍വര്‍
X

20,000 കോടി മുതല്‍മുടക്കിയുള്ള വജ്ര സ്വര്‍ണഖനന പദ്ധതിയുടെ ഭാഗമായാണ് താന്‍ ആഫ്രിക്കയില്‍ എത്തിയതെന്നാണ് പിവി അന്‍വര്‍ എംഎല്‍എ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്. പദ്ധതിയിലൂടെ 25,000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ, ഇന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ആഫ്രിക്കന്‍ ഡയറി എന്ന ഹാഷ് ടാഗോടെ സിയെറ ലിയോണിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിക്കുന്ന അന്‍വറിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇതിനൊപ്പം അന്‍വര്‍ തന്റെ കൈവെള്ളയില്‍ കാണിക്കുന്നത് വജ്ര കല്ലുകളാണോ എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്. ഒരു പാത്രത്തില്‍ ഏഴോളം പേര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും വീഡിയോയില്‍ കാണാം. വ്യത്യസ്തമത വിഭാഗങ്ങളില്‍പ്പെട്ടവരാണ് ഒന്നിച്ച് ഒരു പാത്രത്തില്‍ ഭക്ഷണം കഴിക്കുന്നതെന്നും ഇന്ത്യക്കാര്‍ ഇത് കാണണമെന്നും അന്‍വര്‍ വീഡിയോയില്‍ പറയുന്നുണ്ട്.

എങ്ങനെയാണ് താന്‍ ആഫ്രിക്കയിലെ വ്യവസായ മേഖലയില്‍ എത്തിയതെന്നാണ് അന്‍വര്‍ ഇന്നലെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്. എല്ലാ വര്‍ഷവും ഉംറ യാത്ര പോവുന്ന താന്‍ യാത്രകളില്‍ കണ്ട് പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയുമായി 2018ല്‍ ഉണ്ടായ സൗഹൃദമാണ് തന്നെ ഇവിടെയെത്തിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ഇദ്ദേഹം ആഫ്രിക്കയിലെ വ്യവസായ പ്രമുഖനാണെന്ന് മനസ്സിലായി. താന്‍ കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ കേരളത്തില്‍ തനിക്ക് ഒരു വ്യവസായി സുഹൃത്തുണ്ടായിരുന്നെന്നും അദ്ദേഹം മരിച്ചു പോയെന്നും അദ്ദേഹം പറഞ്ഞു. പേരു നൂര്‍ബിനാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൗതുകം കൊണ്ട് ഫോണിലുള്ള ഫോട്ടോ കാണിച്ചു നോക്കി. എന്റെ ഭാര്യ ഷീജയുടെ പിതാവിന്റെ പേര് നൂര്‍ബിന്‍ എന്നായിരുന്നു. അദ്ദേഹം പഴയകാല കശുവണ്ടി വ്യവസായിയാണ്. ഫോട്ടോ കാണിച്ചപ്പോള്‍ ഇദ്ദേഹം തന്നെയാണ് എന്റെ സുഹൃത്തെന്ന് വ്യവസായി പറഞ്ഞു. ഞാനദ്ദേഹത്തിന്റെ മകളെയാണ് വിവാഹം ചെയ്തത് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെ അത്ഭുതവും എന്നോട് വളരെ അടുപ്പവുമായി. പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയില്‍ മകനോടു കാണിക്കുന്ന സ്നേഹം അദ്ദേഹം കാണിക്കാന്‍ തുടങ്ങിയെന്നും പിവി അന്‍വര്‍ പറയുന്നു.

സ്വര്‍ണ രത്ന ഖനന വ്യവസായത്തില്‍ പങ്കാളിയാവാന്‍ തന്നെ അദ്ദേഹം വിളിക്കുകയും എന്നാല്‍ അന്ന് നാട്ടില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കാന്‍ പറ്റുമോയെന്ന സംശയിച്ചെന്നും പിവി അന്‍വര്‍ പറയുന്നു. ഒടുവില്‍ നാട്ടില്‍ പ്രതിസന്ധിയായ ഘട്ടത്തിലാണ് പശ്ചിമാഫ്രിക്കയിലേക്ക് പോയത്. 20000 കോടിയുടെ രത്നഖനന പദ്ധതിക്കാണ് പശ്ചിമാഫ്രിക്കയില്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരംഭമാണിതെന്നും പിവി അന്‍വര്‍ പറയുന്നു. ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ ആറായിരം മലയാളികള്‍ക്കും ഇതിലൂടെ തൊഴില്‍ നല്‍കാനാവുമെന്നും പിവി അന്‍വര്‍ പറയുന്നു.

Next Story