Top

‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’; കെഎം ഷാജിയുടെ വീട്ടില്‍നിന്നും 40 ലക്ഷം കണ്ടെത്തിയപ്പോള്‍ പിവി അന്‍വര്‍

കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടില്‍നിന്നും വിജിലന്‍സ് 40 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ പരിഹാസവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഇഞ്ചികൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് അന്‍വറിന്റെ പ്രതികരണം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്നാണ് വിജിലന്‍സ് സംഘം 40 ലക്ഷം രൂപ കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസ് ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ താന്‍ വയനാട്ടില്‍ ഇഞ്ചികൃഷി ചെയ്താണ് പണം സമ്പാദിച്ചതെന്ന് കെഎം ഷാജി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അന്‍വറിന്റെ പരിഹാസം. കെഎം […]

12 April 2021 9:28 AM GMT

‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’; കെഎം ഷാജിയുടെ വീട്ടില്‍നിന്നും 40 ലക്ഷം കണ്ടെത്തിയപ്പോള്‍ പിവി അന്‍വര്‍
X

കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടില്‍നിന്നും വിജിലന്‍സ് 40 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ പരിഹാസവുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഇഞ്ചികൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ് എന്നാണ് അന്‍വറിന്റെ പ്രതികരണം. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്നാണ് വിജിലന്‍സ് സംഘം 40 ലക്ഷം രൂപ കണ്ടെത്തിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസ് ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ താന്‍ വയനാട്ടില്‍ ഇഞ്ചികൃഷി ചെയ്താണ് പണം സമ്പാദിച്ചതെന്ന് കെഎം ഷാജി പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അന്‍വറിന്റെ പരിഹാസം.

കെഎം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍നിന്നുമാണ് വിജിലന്‍സ് 40 ലക്ഷം രൂപ പിടിച്ചെടുത്തത്. കണ്ണൂരിലെ വീട്ടില്‍നിന്നാണ് പണം പിടിച്ചെടുത്തത്. കേസില്‍ കെഎം ഷാജിയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ടായിരുന്നു കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന നടത്തിയത്.വിജിലന്‍സ് എസ് പി ശശിധരന്റെ നേതൃത്വത്തിലാണ് പരിശോധന.

എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വീട് ഏകദേശം 1.6 കോടി രൂപ വിലമതിക്കുന്നതാണെന്നാണ് കോര്‍പറേഷന്‍ കണ്ടെത്തിയിരുന്നു. വീടിന്റെ മൂന്നാംനില പൂര്‍ണമായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

ഇതിന് പുറമേ കെഎം ഷാജിക്ക് വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വരവിനേക്കാള്‍ 166 ശതമാനം അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സ് അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു.
2011 മുതല്‍ 2020 വരെയുള്ള വരുമാനത്തിലാണ് വരവില്‍ കൂടുതല്‍ വരവുള്ളത്. ഇക്കാലയളവില്‍ 88,57,452 രൂപയാണ് ഷാജിയുടെ വരുമാനം. എന്നാല്‍, 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ കാലത്തുണ്ടായെന്നാണ് കണ്ടെത്തല്‍. ഇത് വരവിനേക്കാള്‍ 116 ശതമാനം അധികമാണ്. പ്ലസ്ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസും നിലനില്‍ക്കുന്നുണ്ട്.

Next Story