Top

‘കണ്ണിലെ കുരു മാറിയാല്‍ നിങ്ങള്‍ വയനാട് എംപിയുടെ ഓഫീസില്‍ പോകണം, അദ്ദേഹം എണ്ണയൊഴിച്ച് ഇരിപ്പുണ്ട്; അന്‍വറൊക്കെ ചമ്മി പോകാട്ടേ’; എംഎസ്എഫിന് പിവി അന്‍വറിന്റെ മറുപടി

നിലമ്പൂര്‍ എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട് ആറു സ്റ്റാഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിവി അന്‍വറിന്റെ വിശദീകരണം. ഞായര്‍ ഒഴികെ എല്ലാ ദിവസവും ഓഫീസ് രാവിലെ തന്നെ പ്രവര്‍ത്തനം ആരംഭിക്കാറുണ്ടെന്നും അന്ധരായ ഒരുകൂട്ടം പേരാണ് അടിസ്ഥാനമില്ലാത്തെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നവര്‍ വയനാട് എംപിയുടെ ഓഫീസില്‍ പോകണം. അവിടെ അദ്ദേഹം 24 മണിക്കൂര്‍ സേവനവുമായി കണ്ണില്‍ എണ്ണയൊഴിച്ച് ഇരുപ്പുണ്ടെന്നും അത് കണ്ട് പി.വി അന്‍വറൊക്കെ ചമ്മി പോകട്ടേയെന്നും അദ്ദേഹം പരിഹസിച്ചു. പിവി അന്‍വര്‍ പറഞ്ഞത്:1.Avva2.Acetamide3.Synomax4.APDROPS DM5.Biflace,Cellumox(Steroids) അന്ധത […]

3 July 2021 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘കണ്ണിലെ കുരു മാറിയാല്‍ നിങ്ങള്‍ വയനാട് എംപിയുടെ ഓഫീസില്‍ പോകണം, അദ്ദേഹം എണ്ണയൊഴിച്ച് ഇരിപ്പുണ്ട്; അന്‍വറൊക്കെ ചമ്മി പോകാട്ടേ’; എംഎസ്എഫിന് പിവി അന്‍വറിന്റെ മറുപടി
X

നിലമ്പൂര്‍ എംഎല്‍എ ഓഫീസുമായി ബന്ധപ്പെട്ട് ആറു സ്റ്റാഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പിവി അന്‍വറിന്റെ വിശദീകരണം. ഞായര്‍ ഒഴികെ എല്ലാ ദിവസവും ഓഫീസ് രാവിലെ തന്നെ പ്രവര്‍ത്തനം ആരംഭിക്കാറുണ്ടെന്നും അന്ധരായ ഒരുകൂട്ടം പേരാണ് അടിസ്ഥാനമില്ലാത്തെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. ആരോപണം ഉന്നയിക്കുന്നവര്‍ വയനാട് എംപിയുടെ ഓഫീസില്‍ പോകണം. അവിടെ അദ്ദേഹം 24 മണിക്കൂര്‍ സേവനവുമായി കണ്ണില്‍ എണ്ണയൊഴിച്ച് ഇരുപ്പുണ്ടെന്നും അത് കണ്ട് പി.വി അന്‍വറൊക്കെ ചമ്മി പോകട്ടേയെന്നും അദ്ദേഹം പരിഹസിച്ചു.

പിവി അന്‍വര്‍ പറഞ്ഞത്:
1.Avva
2.Acetamide
3.Synomax
4.APDROPS DM
5.Biflace,Cellumox(Steroids)

അന്ധത ചികിത്സയ്ക്കുള്ള ചില മരുന്നുകളാണ്.മിക്കവാറും എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും കിട്ടും. നിലമ്പൂരിലെ ചില ഇത്തിള്‍ കണ്ണികള്‍ക്ക് സജസ്റ്റ് ചെയ്യുന്നു.

നിലമ്പൂര്‍ എം.എല്‍.എ ഓഫീസുമായി ബന്ധപ്പെട്ട് 6 സ്റ്റാഫുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ഓഫീസ് രാവിലെ തന്നെ പ്രവര്‍ത്തനം ആരംഭിക്കാറുണ്ട്.ഇന്നലെയും ആര്‍.പി ഫൗണ്ടേഷന്റെ സഹായവിതരണവുമായി ബന്ധപ്പെട്ട് നൂറോളം ആളുകള്‍ ഓഫീസില്‍ എത്തി അവരുടെ സാക്ഷ്യപത്രവുമായി മടങ്ങിയിരുന്നു.അതിനിടയില്‍ ഓഫീസിന്റെ മുറ്റത്തെത്തി,നിവേദനം ഏറ്റുവാങ്ങാന്‍ ആരെയും കാണാത്തതിനാല്‍ എം.എല്‍.എ ഓഫീസിന്റെ ബോര്‍ഡില്‍ ഒരു നിവേദനം ഒട്ടിച്ച് അന്ധരായ ഒരുകൂട്ടം മടങ്ങിയത്രേ! അവര്‍ക്കുള്ളതാണ് മുകളില്‍ പറഞ്ഞിരിക്കുന്ന മരുന്നുകള്‍.കണ്ണില്‍ നിറച്ച് കുരുക്കളാണ്.അതില്‍ കുറച്ചെണ്ണം വല്ലാതെ പൊട്ടി ഒലിക്കുന്നുമുണ്ട്. കണ്ണൊക്കെ ശരിയാകുമ്പോള്‍..നേരേ വയനാട് എം.പിയുടെ ഓഫീസില്‍ പോകണം.അദ്ദേഹം 24*7 സേവനവുമായി കണ്ണില്‍ എണ്ണയൊഴിച്ച് നേരില്‍ അവിടെ ഇരുപ്പുണ്ട്.ഒരു നിവേദനം അവിടെയും കൊടുക്കണം.പി.വി.അന്‍വറൊക്കെ ചമ്മി പോകട്ടേ..??

Next Story