Top

‘ഞാന്‍ രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും പോകും അത് എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്’; പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാവ് കോളനിയില്‍ പോയെന്ന വാര്‍ത്ത നിഷേധിച്ച് പിവി അന്‍വര്‍ എംഎല്‍എ. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് യുഡിഎഫ് ഇതൊക്കെ ചെയ്യുന്നതെന്നും എംഎല്‍എ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംഎല്‍എയുടെ പ്രതികരണം. ‘ഞാന്‍ രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും പോകും അത് എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്. ഞാന്‍ വോട്ട് പിടിക്കും. യുഡിഎഫ് കേന്ദ്രങ്ങള്‍ ഞാന്‍ പൊളിക്കും. ഇത് തടുക്കാന്‍ ഇവര്‍ ആരാ. ആര്യാടന്മാര്‍ക്ക് ഇതുവരേയും നേരം വെളുത്തിട്ടില്ലേ? ഇതെന്താ വെള്ളരിക്കാ […]

11 Dec 2020 9:10 PM GMT

‘ഞാന്‍ രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും പോകും അത് എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്’; പ്രതികരിച്ച് പിവി അന്‍വര്‍ എംഎല്‍എ
X

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാവ് കോളനിയില്‍ പോയെന്ന വാര്‍ത്ത നിഷേധിച്ച് പിവി അന്‍വര്‍ എംഎല്‍എ. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് യുഡിഎഫ് ഇതൊക്കെ ചെയ്യുന്നതെന്നും എംഎല്‍എ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംഎല്‍എയുടെ പ്രതികരണം.

‘ഞാന്‍ രാത്രി പന്ത്രണ്ട് മണിക്കും രണ്ട് മണിക്കും പോകും അത് എന്റെ വ്യക്തി സ്വാതന്ത്ര്യമാണ്. ഞാന്‍ വോട്ട് പിടിക്കും. യുഡിഎഫ് കേന്ദ്രങ്ങള്‍ ഞാന്‍ പൊളിക്കും. ഇത് തടുക്കാന്‍ ഇവര്‍ ആരാ. ആര്യാടന്മാര്‍ക്ക് ഇതുവരേയും നേരം വെളുത്തിട്ടില്ലേ? ഇതെന്താ വെള്ളരിക്കാ പട്ടണോ? ഇവിടെ രാജാധിപത്യം ജനങ്ങള്‍ അവസാനിപ്പിച്ചതാണ്. ഇത് ജനാധിപത്യ രാഷ്ട്രമാണ്. അത് ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ കാണാം.’

‘ഞാന്‍ വ്യക്തിപരമായി തെരഞ്ഞെടുപ്പിനെ നേരിടുന്നയാളാണ്. എന്റെ യുഡിഎഫ് ബന്ധം ഞാന്‍ ഉപയോഗപ്പെടുത്താറുണ്ട്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നെ സഹായിക്കുന്നുണ്ട്. ആ സഹായത്തിന്റെ ഭാഗമായി നേരം വെളുക്കുന്ന 4 മണി വരെ ഞാന്‍ യുഡിഎഫ് പ്രവര്‍ത്തകരെ പോയി കാണാറുണ്ടെന്നും വ്യക്തി ബന്ധമുള്ളവരുടെ വീട്ടില്‍ പോകാറുണ്ടെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. കിട്ടുന്ന സമയത്ത് ഞാന്‍ പോകും. അത് തടുക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നെ ശാരീരികമായി ആക്രമിച്ചെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.

ഇന്നലെ രാത്രി പിവി അന്‍വര്‍ എംഎല്‍എ കോളനിയിലെത്തിയെന്നും ഒരുമണിക്കൂറോളം എംഎല്‍എയെ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് പൊലീസ് എത്തുകയായിരുന്നു.

എംഎല്‍എ അര്‍ധരാത്രിയില്‍ ഉള്‍ഗ്രാമത്തിലുള്ള ആദിവാസി കോളനിയില്‍ എത്തിയത് ദുരുദേശത്തോടെയാണ് ആണെന്നാണ് ഒരു വിഭാഗം നാട്ടുകാര്‍ ആരോപിക്കുന്നു .പിന്നാലെ സ്ഥലത്ത് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറശസ്റ്റ് ചെയ്ത യുഡിഎഫ് പ്രവര്‍ത്തകനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

തനിക്ക് നേരെ നടന്നത് വധശ്രമമാണെന്ന് പിവി അന്‍വര്‍ എംഎല്‍എ ആദ്യം പ്രതികരിച്ചത്. പിന്നില്‍ ആര്യാടന്റെ ഗുണ്ടകളാണെന്നും എംഎല്‍എ ആരോപിച്ചു. ശാരീരികമായി ആക്രമിച്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാണ് ശ്രമമെന്നും ആരോപിച്ചു. താന്‍ ഒരു രോഗിയെ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ എത്തിയതെന്നാണ് എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എംഎള്‍എ കോളനിയിലെത്തി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് എതിര്‍കക്ഷികള്‍ ആരോപിച്ചു.

Next Story