Top

മഥുരയിലുള്ള സുഹൃത്തുക്കളുമായി സംസാരിച്ചു; സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് പിവി അബ്ദുള്‍ വഹാബ് എംപി

യുഎപിഎ കേസില്‍ യുപി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് പിവി അബ്ദുള്‍ വഹാബ് എംപി. മഥുരയിലെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും അബ്ദുള്‍ വഹാബ് അറിയിച്ചു. കൊവിഡ് നെഗറ്റീവായതിനാല്‍ വൈകാതെ ജയിലിലേക്ക് തിരിച്ചയക്കുമെന്ന വിവരമാണ് ജയില്‍ അധികൃതരുമായി സംസാരിച്ചപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പ്രതികരണത്തിന്റെ പൂര്‍ണരൂപം, ‘സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ കഴിയുന്ന രീതിയില്‍ ഇടപെടലുകള്‍ തുടരുകയാണ്. മഥുരയിലെ എന്റെ സുഹൃത്തായ സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് […]

27 April 2021 2:14 AM GMT

മഥുരയിലുള്ള സുഹൃത്തുക്കളുമായി സംസാരിച്ചു; സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് പിവി അബ്ദുള്‍ വഹാബ് എംപി
X

യുഎപിഎ കേസില്‍ യുപി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് പിവി അബ്ദുള്‍ വഹാബ് എംപി. മഥുരയിലെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ടെന്നും അബ്ദുള്‍ വഹാബ് അറിയിച്ചു. കൊവിഡ് നെഗറ്റീവായതിനാല്‍ വൈകാതെ ജയിലിലേക്ക് തിരിച്ചയക്കുമെന്ന വിവരമാണ് ജയില്‍ അധികൃതരുമായി സംസാരിച്ചപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.

പ്രതികരണത്തിന്റെ പൂര്‍ണരൂപം,

‘സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ കഴിയുന്ന രീതിയില്‍ ഇടപെടലുകള്‍ തുടരുകയാണ്. മഥുരയിലെ എന്റെ സുഹൃത്തായ സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഡ്വ. തന്‍വീര്‍ അഹമ്മദുമായും മഥുരയിലെ മാരുതി ഡീലര്‍ കൂടിയായ അഡ്വ. പവന്‍ ചതുര്‍വേദിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. അവര്‍ ആശുപത്രി ചെയര്‍മാനുമായി സംസാരിക്കുകയും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. കൊവിഡ് നെഗറ്റീവായതിനാല്‍ വൈകാതെ ജയിലിലേക്ക് തിരിച്ചയക്കുമെന്ന വിവരമാണ് ജയില്‍ അധികൃതരുമായി സംസാരിച്ചപ്പോള്‍ ലഭിച്ചത്. സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ ഇനി ഉണ്ടാകാതിരിക്കാനും അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ കത്ത് മുഖേനയും ഫോണിലൂടെയും ഇപ്പോഴും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരു മനുഷ്യനെ ഏറെക്കാലം ഉപദ്രവിക്കാന്‍ ആര്‍ക്കും കഴിയില്ല. സത്യം ഒരുനാള്‍ പുറത്ത് വരട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോഴും ആരുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടരുത്. നീതി കിട്ടുന്നതു വരെ നമുക്ക് ഇടപെടല്‍ തുടരാം,’ അബ്ദുള്‍ വഹാബ് എംപി ഫേസ്ബുക്കില്‍ കുറിച്ചു.

Next Story