പുതുപ്പള്ളി പഞ്ചായത്തില്‍ ജോസ് പക്ഷം വന്നതോടെ യുഡിഎഫിനെ വിറപ്പിക്കാന്‍ എല്‍ഡിഎഫ്; ആത്മവിശ്വാസം കൈവിടാതെ യുഡിഎഫ്
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ അമ്പത് വര്‍ഷമായി നിയമസഭയിലേക്ക് അയക്കുന്ന മണ്ഡലമെന്ന നിലക്കാണ് പുതുപ്പള്ളിയുടെ പ്രസിദ്ധി. മണ്ഡലത്തിലെ പഞ്ചായത്തുകളും ഉമ്മന്‍ചാണ്ടിയുടേയും യുഡിഎഫിനും ഒപ്പമാണ്. വാകത്താനം മാത്രമാണ് എല്‍ഡിഎഫിനോടൊപ്പം നിന്നത്. പുതുപ്പള്ളി, മീനടം, പാമ്പാടി, മണര്‍കാട്, അയര്‍കുന്നം, അകലക്കുന്നം, കൂരോപ്പട, വാകത്താനം എന്നിവയാണ്് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് വാകത്താനത്ത് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയില്‍ ഇക്കുറി പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് […]

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ അമ്പത് വര്‍ഷമായി നിയമസഭയിലേക്ക് അയക്കുന്ന മണ്ഡലമെന്ന നിലക്കാണ് പുതുപ്പള്ളിയുടെ പ്രസിദ്ധി. മണ്ഡലത്തിലെ പഞ്ചായത്തുകളും ഉമ്മന്‍ചാണ്ടിയുടേയും യുഡിഎഫിനും ഒപ്പമാണ്. വാകത്താനം മാത്രമാണ് എല്‍ഡിഎഫിനോടൊപ്പം നിന്നത്.
പുതുപ്പള്ളി, മീനടം, പാമ്പാടി, മണര്‍കാട്, അയര്‍കുന്നം, അകലക്കുന്നം, കൂരോപ്പട, വാകത്താനം എന്നിവയാണ്് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് വാകത്താനത്ത് എല്‍ഡിഎഫ് ഭരണത്തിലെത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയില്‍ ഇക്കുറി പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. 18 സീറ്റുള്ള പഞ്ചായത്തില്‍ 7 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. 11 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്.
ജോസ് കെ മാണി വിഭാഗം ഇക്കുറി തങ്ങളോടൊപ്പമാണ് എന്നതില്‍ ഇടതുപക്ഷം പ്രതീക്ഷയര്‍പ്പിക്കുന്നു. അതിനാല്‍ കൂടുതല്‍ സീറ്റ് നേടി അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.
ശക്തമായ പോരാട്ടം വരുമ്പോള്‍ കൂടുതല്‍ ഭൂരിപക്ഷം നേടുന്ന ഉമ്മന്‍ചാണ്ടി എഫക്ടിലാണ് കോണ്‍ഗ്രസ് വിശ്വസിക്കുന്നത്. എല്‍ഡിഎഫ് കൂടുതല്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ അതിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും അധികാരം നിലനിര്‍ത്തുമെന്നുമാണ് യുഡിഎഫ് പ്രതികരണം.
- TAGS:
- CONGRESS
- LDF
- Oommen Chandy
- UDF