പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് രംഗത്തിറക്കുക കെഎം രാധാകൃഷ്ണനെയോ?; അതോ ജെയ്ക് സി തോമസിനെയോ?
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്നണികള്‍ പതുക്കെ മാറി തുടങ്ങിയിരുന്നു. പുതുവര്‍ഷത്തിലേക്ക് കടന്നതോടെ ഓരോ മണ്ഡലത്തിലും ആരായിരിക്കും ഓരോ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ 50 വര്‍ഷമായി ജനപ്രതിനിധിയായിരിക്കുന്ന പുതുപ്പള്ളി മണ്ഡലം കേരളം ഒന്നടങ്കം ശ്രദ്ധിക്കുന്ന ഒരു മണ്ഡലമാണ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നുറപ്പാണ്. ആരായിരിക്കും എതിര്‍സ്ഥാനാര്‍ത്ഥികള്‍ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉണ്ട്. കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണന്റെ […]

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് മുന്നണികള്‍ പതുക്കെ മാറി തുടങ്ങിയിരുന്നു. പുതുവര്‍ഷത്തിലേക്ക് കടന്നതോടെ ഓരോ മണ്ഡലത്തിലും ആരായിരിക്കും ഓരോ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ 50 വര്‍ഷമായി ജനപ്രതിനിധിയായിരിക്കുന്ന പുതുപ്പള്ളി മണ്ഡലം കേരളം ഒന്നടങ്കം ശ്രദ്ധിക്കുന്ന ഒരു മണ്ഡലമാണ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നുറപ്പാണ്. ആരായിരിക്കും എതിര്‍സ്ഥാനാര്‍ത്ഥികള്‍ എന്ന ചോദ്യം ഇപ്പോള്‍ തന്നെ ഉണ്ട്.
കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണന്റെ പേരാണ് ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് പക്ഷത്ത് നിന്ന് കേള്‍ക്കുന്നത്. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കെഎം രാധാകൃഷ്ണന്. കുറിച്ചിയുടെ ഒരു ഭാഗം പുതുപ്പള്ളി മണ്ഡലത്തിലാണ്.
യുവനേതാവ് ജെയ്ക് സി തോമസാണ് കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്കെതിരെ കഴിഞ്ഞ തവണ മത്സരിച്ചത്. ഇക്കുറി പുതുപ്പള്ളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തതിന് പിന്നില്‍ ജെയ്കിന്റെ നേതൃശേഷിയുണ്ടായിരുന്നു. ഒരു തവണ കൂടി ജെയ്കിനെ പുതുപ്പള്ളിയില്‍ പരീക്ഷിക്കണമെന്ന അഭിപ്രായമുള്ളവരുമുണ്ട്.
ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ അമ്പത് വര്‍ഷമായി നിയമസഭയിലേക്ക് അയക്കുന്ന മണ്ഡലത്തിലെ പഞ്ചായത്താണ് പുതുപ്പള്ളി.
യുഡിഎഫിന്റെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ ജയിച്ചത്. എല്‍ഡിഎഫ് ആറിടത്തും എല്‍ഡിഎഫ് സ്വതന്ത്രര്‍ രണ്ടിടത്തും വിജയിച്ചു.
ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിനൊപ്പം ചേര്‍ന്നതാണ് മുന്നണിയെ സഹായിച്ചത്.
ഉമ്മന്‍ചാണ്ടിയുടെ സ്വന്തം പഞ്ചായത്തായ പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് പ്രതീക്ഷ വെച്ചിരുന്നു. കഴിഞ്ഞ തവണ മികച്ച മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. 18 സീറ്റുള്ള പഞ്ചായത്തില്‍ 7 സീറ്റുകളാണ് എല്‍ഡിഎഫ് കഴിഞ്ഞ തവണ നേടിയിരുന്നത്. അന്ന് 11 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്.
ഇക്കുറി ശക്തമായ പോരാട്ടം വന്നപ്പോള്‍ കൂടുതല്‍ ഭൂരിപക്ഷം നേടുന്ന ഉമ്മന്‍ചാണ്ടി എഫക്ടിലായിരുന്നു കോണ്‍ഗ്രസ് വിശ്വസമര്പ്പിച്ചിരുന്നത്. എന്നാല്‍ ആ വിശ്വാസം ഇക്കുറി സഹായിച്ചില്ല.
പുതുപ്പള്ളി, മീനടം, പാമ്പാടി, മണര്‍കാട്, അയര്‍കുന്നം, അകലക്കുന്നം, കൂരോപ്പട, വാകത്താനം എന്നിവയാണ് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍.