Top

പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് പൊതു സ്വതന്ത്രന്‍?; അതോ ജെയ്‌ക്കോ രാധാകൃഷ്ണനോ?

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐഎം ആലോചന. പുതുപ്പള്ളി മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആലോചന സജീവമായത്. കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നേടിയ വിജയവുമാണ് പൊതുസ്വതന്ത്രനെ പരീക്ഷിക്കാന്‍ സിപിഐഎമ്മിനെ പ്രേരിപ്പിക്കുന്നത്. പൊതു സ്വതന്ത്രനല്ലെങ്കില്‍ 2016ല്‍ മത്സരിച്ച യുവനേതാവ് ജെയ്ക്ക് സി തോമസിനെ തന്നെ മത്സരിച്ചേക്കും. ഇക്കുറി പുതുപ്പള്ളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തതിന് പിന്നില്‍ ജെയ്കിന്റെ നേതൃശേഷിയുണ്ടായിരുന്നു. ഒരു തവണ […]

4 Feb 2021 10:39 PM GMT

പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന് പൊതു സ്വതന്ത്രന്‍?; അതോ ജെയ്‌ക്കോ രാധാകൃഷ്ണനോ?
X

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാന്‍ സിപിഐഎം ആലോചന. പുതുപ്പള്ളി മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആലോചന സജീവമായത്.

കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നേടിയ വിജയവുമാണ് പൊതുസ്വതന്ത്രനെ പരീക്ഷിക്കാന്‍ സിപിഐഎമ്മിനെ പ്രേരിപ്പിക്കുന്നത്. പൊതു സ്വതന്ത്രനല്ലെങ്കില്‍ 2016ല്‍ മത്സരിച്ച യുവനേതാവ് ജെയ്ക്ക് സി തോമസിനെ തന്നെ മത്സരിച്ചേക്കും.

ഇക്കുറി പുതുപ്പള്ളി പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തതിന് പിന്നില്‍ ജെയ്കിന്റെ നേതൃശേഷിയുണ്ടായിരുന്നു. ഒരു തവണ കൂടി ജെയ്കിനെ പുതുപ്പള്ളിയില്‍ പരീക്ഷിക്കണമെന്ന അഭിപ്രായമുള്ളവരുമുണ്ട്.

കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെഎം രാധാകൃഷ്ണന്റെ പേരും ചര്‍ച്ചകളിലുണ്ട്. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു കെഎം രാധാകൃഷ്ണന്‍. കുറിച്ചിയുടെ ഒരു ഭാഗം പുതുപ്പള്ളി മണ്ഡലത്തിലാണ്.

പുതുപ്പള്ളി, മീനടം, പാമ്പാടി, മണര്‍കാട്, അയര്‍കുന്നം, അകലക്കുന്നം, കൂരോപ്പട, വാകത്താനം എന്നിവയാണ് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകള്‍.

Next Story