
കൊവിഡ് കാലത്ത് പുതിയ സാധ്യതകളുമായി തമിഴ് സിനിമാ സംവിധായകര്‍. അഞ്ച് സംവിധായകര്‍ അഞ്ച് കഥകളുമായി എത്തുന്ന ‘പുത്തം പുതുകാലൈ’ ഒക്ടോബര്‍ 16ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. സുഹാസിനി മണിരത്നം, സുധാ കൊങ്കര, ഗൗതം മേനോന്, രാജീവ് മേനോന്, കാര്‍ത്തിക് സുബ്ബരാജ് എന്നിവരുടെ നേതൃത്വത്തിലാണ് ‘പുത്തം പുതുകാലൈ’ ഒരുങ്ങുന്നത്.

‘പുത്തം പുതുകാലൈ’എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആമസോണ്‍ പ്രൈമിന്റെ ആന്തോളജി സീരീസാണ്. ചിത്രത്തില്‍ അഭിനയിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിരത്നത്തിന്റെ നേതൃത്വത്തില്‍ ഒമ്പത് സംവിധായകര്‍ ഒരുക്കുന്ന ‘നവരസ’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഇതിനു പുറമെ നെറ്റ്ഫ്ളിക്സ് റിലീസ് ലക്ഷ്യം വെച്ച് വെട്രിമാരന്, ഗൗതം മേനോന്, സുധാ കൊങ്കാര എന്നിവരുടെ മറ്റൊരു ചിത്രവും തയാറെടുക്കുന്നുണ്ട്. വേല്‍സിന് വേണ്ടി ‘ഒരു കുട്ടി ലൗ സ്റ്റോറി’ എന്ന ചിത്രവും പാ രഞ്ജിത്, വെങ്കട്ട് പ്രഭു എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഹോട്സ്റ്റാറിന് വേണ്ടി മറ്റൊരു ചിത്രവും ഗൗതം മേനോന് നിര്‍മിക്കുന്നുണ്ട്.
ഒന്‍പത് എപ്പിസോഡുകളിലായി, ഒന്‍പത് കഥകള്‍, ഒന്‍പത് സംവിധായകര്‍ സംവിധാനം ചെയ്യും എന്നതാണ് മണിരത്നത്തിന്റെ ‘നവരസ’ എന്ന സിനിമയുടെ പ്രത്യേകത. മണിരത്നത്തിന് പുറമെ ഗൗതം മേനോന്, അരവിന്ദ് സ്വാമി, സിദ്ധാര്‍ത്ഥ്, കാര്‍ത്തിക് നരേന്, കെവി ആനന്ദ് തുടങ്ങിയവരും ചിത്രം സംവിധാനം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.