Top

‘കര്‍ഷക രക്തം കൈയ്യില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല’; വിവാദ കാര്‍ഷിക ബില്ലുകള്‍ നടപ്പാക്കരുതെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വരും

കാര്‍ഷിക ഭേദഗതി ബില്ലുകള്‍ നടപ്പാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം. ബില്ലിലെ കേന്ദ്ര നിലപാടില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് സുപ്രീംകോടതി നിര്‍ദേശം. ഡിഎംകെ എംപി തിരുച്ചി ശിവ, ആര്‍ജെഡി എംപി മനോജ് കെ ഝാ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി നിര്‍ദേശം. കര്‍ഷക രക്തം കൈയ്യില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. പല സംസ്ഥാനങ്ങളും നിയമങ്ങള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ കര്‍ഷകരുമായി എന്ത് ആശയവിനിമയമാണ് ഉണ്ടാവുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്ത് തരത്തിലുള്ള ഒത്തുതീര്‍പ്പിനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ […]

11 Jan 2021 1:33 AM GMT

‘കര്‍ഷക രക്തം കൈയ്യില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല’; വിവാദ കാര്‍ഷിക ബില്ലുകള്‍ നടപ്പാക്കരുതെന്ന് സുപ്രീംകോടതി;  കേന്ദ്രത്തിന് മുട്ടുമടക്കേണ്ടി വരും
X

കാര്‍ഷിക ഭേദഗതി ബില്ലുകള്‍ നടപ്പാക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം. ബില്ലിലെ കേന്ദ്ര നിലപാടില്‍ അതൃപ്തി അറിയിച്ചുകൊണ്ടാണ് സുപ്രീംകോടതി നിര്‍ദേശം. ഡിഎംകെ എംപി തിരുച്ചി ശിവ, ആര്‍ജെഡി എംപി മനോജ് കെ ഝാ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി നിര്‍ദേശം. കര്‍ഷക രക്തം കൈയ്യില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പല സംസ്ഥാനങ്ങളും നിയമങ്ങള്‍ക്കെതിരെ രംഗത്ത് വരുമ്പോള്‍ കര്‍ഷകരുമായി എന്ത് ആശയവിനിമയമാണ് ഉണ്ടാവുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്ത് തരത്തിലുള്ള ഒത്തുതീര്‍പ്പിനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഈ നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ റദ്ദാക്കുന്നതിലേക്ക് കാര്യങ്ങള്‍ പോകുന്നില്ല. പക്ഷെ പ്രശ്‌നം പരിഹരിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നതെന്നും സുപ്രീംകോടതി പറഞ്ഞു.

‘ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം നമുക്കോരോരുത്തര്‍ക്കുമായിരിക്കും. കര്‍ഷക രക്തം കൈയ്യില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല.’ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു.

വിദഗ്ധ സമിതി രൂപീകരിക്കാം. സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിയമത്തില്‍ അടുത്ത തീരുമാനമെടുക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

എന്നാല്‍ കര്‍ഷകര്‍ ചര്‍ച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതിക്ക് നടപടി തുടങ്ങിയത് മുന്‍ സര്‍ക്കാരാണെന്നും എജി വിശദീകരിച്ചു. എന്നാല്‍ പഴയസര്‍ക്കാര്‍ തീരുമാനിച്ചത് ഈ സര്‍ക്കാരിനെ രക്ഷിക്കില്ലെന്നായിരുന്നു സുപ്രീംകോടതി നിലപാട്.

സമയം ചെയ്യുന്ന നാല്‍പ്പത്തി ഒന്ന് കര്‍ഷക സംഘടനകള്‍ക്ക് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ വിദഗ്ധ സമിതിയെ നിയോഗിക്കാം എന്ന സുപ്രീം കോടതി നിര്‍ദേശം അംഗീകരിച്ചു. നിയമ ലംഘനം ഉണ്ടാവില്ല, രാംലീല മൈതാനിയില്‍ സമരം ഇരിക്കാം,വിദഗ്ധ സമിതിയോട് സഹകരിക്കാം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ചു.

Next Story