Top

പുഷ്‌കര്‍ സിങ്ങ് ധമി പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിങ് ധമി പുതിയ മുഖ്യമന്ത്രിയാകും. ബി ജെ പി നിയമസഭാ കക്ഷി യോഗമാണ് പുഷ്‌കര്‍ ധമിയെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. തിരത് സിങ് റാവുത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഉത്തരാഖണ്ഡില്‍ ബി ജെ പി പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. കതീമ നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ എം എല്‍ എ ആയി തെരഞ്ഞെടുത്ത പുഷ്‌കര്‍ സിങ് ധമി സംസ്ഥാനത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ്. നിരവധി വെല്ലുവിളികളാണ് തന്നെ കാത്തിരിക്കുന്നതെന്നും നല്ല പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലെത്തുകയാണ് […]

3 July 2021 6:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുഷ്‌കര്‍ സിങ്ങ് ധമി പുതിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
X

ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിങ് ധമി പുതിയ മുഖ്യമന്ത്രിയാകും. ബി ജെ പി നിയമസഭാ കക്ഷി യോഗമാണ് പുഷ്‌കര്‍ ധമിയെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. തിരത് സിങ് റാവുത് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഉത്തരാഖണ്ഡില്‍ ബി ജെ പി പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തത്. കതീമ നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ എം എല്‍ എ ആയി തെരഞ്ഞെടുത്ത പുഷ്‌കര്‍ സിങ് ധമി സംസ്ഥാനത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയാണ്.

നിരവധി വെല്ലുവിളികളാണ് തന്നെ കാത്തിരിക്കുന്നതെന്നും നല്ല പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലെത്തുകയാണ് ലക്ഷ്യമെന്നും നിയമസഭാ പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് ശേഷം പുഷ്‌കര്‍ ധമി പറഞ്ഞു. 45 കാരനായ ധമി മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടേയും മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ്ങ് കോഷേരിയുടേയും അടുത്തയാളായാണ് അറിയപ്പെടുന്നത്. യുവമോര്‍ച്ച അധ്യക്ഷനായും ധമി പ്രവര്‍ത്തിച്ചിട്ടുണ്ട്. നരേന്ദ്ര സിങ്ങ് തോമര്‍, ഡി പുരന്ദേരശ്വരി എന്നിവര്‍ നിയമസഭാ അംഗങ്ങളുടെ യോഗത്തില്‍ പാര്‍ട്ടി കേന്ദ്ര നിരീക്ഷകരായി പങ്കെടുത്തിരുന്നു.

തുടര്‍ച്ചയായി മുഖ്യമന്ത്രിമാരെ മാറ്റുന്നതിലൂടെ രാഷ്ട്രീയമായി അസ്ഥിരപ്പെടുത്തി സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണ് ബി ജെ പിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് തിരത് സിങ് റാവുത് ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നത്. ഭരണഘടനാപ്രതിസന്ധി ഒഴിവാക്കാനാണ് താന്‍ രാജിവെക്കുന്നതെന്ന് തിരത് സിങ് റാവുത് അറിയിച്ചിരുന്നു. സംപ്തംബര്‍ പത്തിനകം തിരത് സിങ് റാവുതിനെ നിയമസഭാംഗമാകേണ്ടുതുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് സാധ്യമല്ലാത്തതാണ് എം പി കൂടിയായ മുഖ്യമന്ത്രിയുടെ രാജിയില്‍ കാലാശിച്ചത്.

Next Story