‘തെമ്മാടി, നിന്നെ തല്ലി നടുവൊടിച്ച് പുറത്തിടണമായിരുന്നു’; സന്ദീപ് വചസ്പതിയോട് എന്‍ എം പിയേഴ്സണ്‍
പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ച കയറിയ ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയെ കൈകാര്യം ചെയ്യണമായിരുന്നെന്ന് ഇടത് നിരീക്ഷകന് എന്‍ എം പിയേഴ്സണ്‍. കമ്മ്യൂണിസ്റ്റ് പൈതൃകത്തെ ആക്രമിക്കാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്താണ് അവകാശമെന്ന് പിയേഴ്സണ്‍ ചോദിച്ചു. മനുഷ്യര്‍ കാണിക്കേണ്ട സാമാന്യ മര്യാദയും സാമാന്യ രാഷ്ട്രീയബോധവും സാമൂഹിക ബോധവും കാണിക്കാത്ത ആളുകളെ അതേ പോലെയാണ് കൈകാര്യം ചെയ്യേണ്ടത്. അവരോട് സംസാരിച്ചിട്ട് എന്താണ് കാര്യം? കമ്മ്യൂണിസ്റ്റ് പൈതൃകത്തെ ആക്രമിക്കാനായിട്ട് ഇവര്‍ക്ക് എന്താണ് അവകാശം? അടുക്കളയില്‍ കയറി ആക്രമിക്കുന്നതുപോലത്തെ തോന്നിയവാസമാണ് അയാള്‍ കാണിച്ചിരിക്കുന്നത്. […]

പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ച കയറിയ ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയെ കൈകാര്യം ചെയ്യണമായിരുന്നെന്ന് ഇടത് നിരീക്ഷകന് എന്‍ എം പിയേഴ്സണ്‍. കമ്മ്യൂണിസ്റ്റ് പൈതൃകത്തെ ആക്രമിക്കാന്‍ ആര്‍എസ്എസുകാര്‍ക്ക് എന്താണ് അവകാശമെന്ന് പിയേഴ്സണ്‍ ചോദിച്ചു. മനുഷ്യര്‍ കാണിക്കേണ്ട സാമാന്യ മര്യാദയും സാമാന്യ രാഷ്ട്രീയബോധവും സാമൂഹിക ബോധവും കാണിക്കാത്ത ആളുകളെ അതേ പോലെയാണ് കൈകാര്യം ചെയ്യേണ്ടത്. അവരോട് സംസാരിച്ചിട്ട് എന്താണ് കാര്യം? കമ്മ്യൂണിസ്റ്റ് പൈതൃകത്തെ ആക്രമിക്കാനായിട്ട് ഇവര്‍ക്ക് എന്താണ് അവകാശം? അടുക്കളയില്‍ കയറി ആക്രമിക്കുന്നതുപോലത്തെ തോന്നിയവാസമാണ് അയാള്‍ കാണിച്ചിരിക്കുന്നത്. അതിന് അങ്ങനെ തന്നെയേ കണക്കാക്കേണ്ടതായിട്ടുള്ളൂ. അവിടെ യാതൊരു വിധ മര്യാദയുടേയും പ്രശ്നമില്ലെന്നും എന്‍ എം പിയേഴ്സണ്‍ പറഞ്ഞു. അതിക്രമിച്ച് കയറിയതിനെ ന്യായീകരിച്ചും രക്തസാക്ഷി സ്മാരകം വഞ്ചനയുടെ പ്രതീകമെന്ന് ആവര്ത്തിച്ചുകൊണ്ടും സന്ദീപ് വചസ്പതി റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്സ് അവറിനിടെ നടത്തിയ പ്രസ്താവനയോടായിരുന്നു ഇടത് നിരീക്ഷകന്റെ പ്രതികരണം.
വ്യാജചരിത്ര നിര്‍മ്മിതിക്ക് ഇറങ്ങി തിരിച്ചിട്ടുള്ളവരെ തിരിച്ചറിയുകയും അവരെ തുറന്നുകാണിക്കുകയും വേണം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലോ ഇന്ത്യയുടെ നിര്‍മ്മിതിയിലോ യാതൊരു പങ്കുമില്ലാതിരിക്കുകയും അതിനെ ഒറ്റുകൊടുക്കുകയും ചെയ്തവാണ് ആര്‍എസ്എസുകാര്‍. അവര്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ മേല്‍ പൈതൃകം അവകാശപ്പെടാന്‍ കഴിയുക?
എന്‍ എം പിയേഴ്സണ്‍
എന്‍ എം പിയേഴ്സണ്‍ പറഞ്ഞത്
“മനുഷ്യര്‍ സമൂഹത്തില്‍ ജീവിക്കുന്ന സമയത്ത് സാമാന്യമായ ചില മര്യാദകള്‍ കാണിക്കണം. ആ മര്യാദ സന്ദീപ് വചസ്പതിയെന്ന് പറയുന്ന ഈ മഹാന് ഇല്ല. എന്റെ അടുക്കളയില്‍ കയറി, എന്റെ മെക്കിട്ടുകയറുന്ന തെമ്മാടിയെ എന്താണ് ചെയ്യേണ്ടത്. തല്ലി നടുവൊടിച്ച് പുറത്തിടുകയാണ് ചെയ്യേണ്ടത്. യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകത്തെ ചോദ്യം ചെയ്യുന്നതിന് വേണ്ടി കമ്മ്യൂണിസ്റ്റുകാരുടെ അടുക്കളയില്‍ കയറിയ തെമ്മാടിയാണ് സന്ദീപ് വചസ്പതിയെന്ന് മനസിലാക്കണം. അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളെല്ലാം പറയാം. പക്ഷെ, ഇത് കമ്മ്യൂണിസ്റ്റുകാരുടെ പൈതൃകമാണ്. അവിടെ കടന്നുകയറാന്‍ ഇവന് ആര്? ഇവനെന്താണ് അവകാശം ആ പ്രദേശത്ത് വരാനായിട്ട്. കമ്മ്യൂണിസ്റ്റുകാരേക്കുറിച്ച് പുന്നപ്ര വയലാര്‍ സമരം നടക്കുന്ന അക്കാലത്ത്, സാധാരണക്കാരായ മനുഷ്യരുടെ വീട്ടില്‍ അവരുടെ അമ്മ പെങ്ങന്മാര്ക്ക് മാനമായി ജീവിക്കാന്‍ കഴിയുമായിരുന്നില്ല. അതിനെതിരെയുള്ള അതിശക്തമായ പോരാട്ടത്തിന്റെ ഭാഗമായി നടന്ന വലിയ യുദ്ധമായിരുന്നു അത്. ഈ തെമ്മാടിത്താരം കാണിക്കാന്‍ നിനക്ക് എന്താ അവകാശം എന്നാണ് ഞാന്‍ ചോദിക്കുന്നത്? തോന്നിയവാസങ്ങള്‍ കാണിക്കുന്നതിന് ഒരു പരിധിയില്ലേ? സമൂഹത്തില്‍ ജീവിക്കുന്നവര്‍ സാമാന്യ മര്യാദകള്‍ പാലിക്കുന്നതുകൊണ്ടാണ് നമുക്കൊക്കെ ജീവിക്കാനായി സാധിക്കുന്നത്. ഇത്തരം അന്യായവും തോന്നിയവാസവും കാണിക്കാന്‍ സന്ദീപ് വചസ്പതി ആരാണ്?
മനുഷ്യര്‍ കാണിക്കേണ്ട സാമാന്യ മര്യാദയും സാമാന്യ രാഷ്ട്രീയബോധവും സാമൂഹിക ബോധവും കാണിക്കാത്ത ആളുകളെ അതേ പോലെയാണ് കൈകാര്യം ചെയ്യേണ്ടത്. അവരോട് സംസാരിച്ചിട്ട് എന്താണ് കാര്യം? കമ്മ്യൂണിസ്റ്റ് പൈതൃകത്തെ ആക്രമിക്കാനായിട്ട് ഇവര്‍ക്ക് എന്താണ് അവകാശം? അടുക്കളയില്‍ കയറി ആക്രമിക്കുന്നതുപോലത്തെ തോന്നിയവാസമാണ് അയാള്‍ കാണിച്ചിരിക്കുന്നത്. അതിന് അങ്ങനെ തന്നെയേ കണക്കാക്കേണ്ടതായിട്ടുള്ളൂ. അവിടെ യാതൊരു വിധ മര്യാദയുടേയും പ്രശ്നമില്ല.
വ്യാജചരിത്ര നിര്‍മ്മിതിക്ക് ഇറങ്ങി തിരിച്ചിട്ടുള്ളവരെ തിരിച്ചറിയുകയും അവരെ തുറന്നുകാണിക്കുകയും വേണം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലോ ഇന്ത്യയുടെ നിര്‍മ്മിതിയിലോ യാതൊരു പങ്കുമില്ലാതിരിക്കുകയും അതിനെ ഒറ്റുകൊടുക്കുകയും ചെയ്തവാണ് ആര്‍എസ്എസുകാര്‍. അവര്‍ക്ക് എങ്ങനെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ മേല്‍ പൈതൃകം അവകാശപ്പെടാന്‍ കഴിയുക?”