Top

എഴ് ഗുരുദ്വാരകളും രണ്ട് അമ്പലങ്ങളുമുണ്ട്, നാല് മുസ്ലീം കുടുംബങ്ങള്‍ക്കായി പള്ളിപണിയുന്ന ഒരു ഉത്തരേന്ത്യന്‍ ഗ്രാമം

വര്‍ഗ്ഗീയ പ്രചാരണങ്ങളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന് പ്രദേശങ്ങളാണ് ഉത്തരേന്ത്യന്‍ ഗ്രമങ്ങള്‍. എന്നാല്‍ പഞ്ചാബില്‍ നിന്നും പുറത്ത് വരുന്നത് ഒരു മത സൗഹാര്‍ദത്തിന്റെ നല്ല വാര്‍ത്തയാണ്. നാല് മുസ്ലീം കുടുംബങ്ങള്‍ മാത്രമുള്ള ഈ ഗ്രാമത്തില്‍ ഇവര്‍ക്കായി ഒരു പള്ളി പണിയാന്‍ ഒത്തു ചേരുകയാണ് ഗ്രാമ വാസികള്‍. എഴ് ഗുരുദ്വാരകളും, രണ്ട് അമ്പലങ്ങളും ഉണ്ട് പഞ്ചാബ് ഭോംഗയിലെ ഭൂലാര്‍ ഗ്രാമത്തില്‍. ഇവിടെയുള്ള മുസ്ലീം കുടുബങ്ങള്‍ക്ക് ആരാധനാലയം പണിയാന്‍ ആണ് ഗ്രാമവാസികള്‍ ഒന്നിച്ചത്. ഗ്രാമ വാസികള്‍ നൂറ് രൂപ വീതം […]

14 Jun 2021 11:59 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എഴ് ഗുരുദ്വാരകളും രണ്ട് അമ്പലങ്ങളുമുണ്ട്, നാല് മുസ്ലീം കുടുംബങ്ങള്‍ക്കായി പള്ളിപണിയുന്ന ഒരു ഉത്തരേന്ത്യന്‍ ഗ്രാമം
X

വര്‍ഗ്ഗീയ പ്രചാരണങ്ങളുടെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന് പ്രദേശങ്ങളാണ് ഉത്തരേന്ത്യന്‍ ഗ്രമങ്ങള്‍. എന്നാല്‍ പഞ്ചാബില്‍ നിന്നും പുറത്ത് വരുന്നത് ഒരു മത സൗഹാര്‍ദത്തിന്റെ നല്ല വാര്‍ത്തയാണ്. നാല് മുസ്ലീം കുടുംബങ്ങള്‍ മാത്രമുള്ള ഈ ഗ്രാമത്തില്‍ ഇവര്‍ക്കായി ഒരു പള്ളി പണിയാന്‍ ഒത്തു ചേരുകയാണ് ഗ്രാമ വാസികള്‍. എഴ് ഗുരുദ്വാരകളും, രണ്ട് അമ്പലങ്ങളും ഉണ്ട് പഞ്ചാബ് ഭോംഗയിലെ ഭൂലാര്‍ ഗ്രാമത്തില്‍. ഇവിടെയുള്ള മുസ്ലീം കുടുബങ്ങള്‍ക്ക് ആരാധനാലയം പണിയാന്‍ ആണ് ഗ്രാമവാസികള്‍ ഒന്നിച്ചത്. ഗ്രാമ വാസികള്‍ നൂറ് രൂപ വീതം സമാഹരിച്ച് ഒരു ലക്ഷം രൂപയും പള്ളി നിര്‍മാണത്തിന് നല്‍കിയിട്ടുണ്ട്.

പള്ളി പണിയുന്നതിന്റെ ആദ്യഘട്ടത്തിന് ഞായറാഴ്ച തുടക്കമായി. പള്ളിയുടെ തറക്കല്ലിടല്‍ നടന്ന അന്നേ ദിവസം ഇതുമായി ബന്ധപ്പെട്ട യോഗം ഉള്‍പ്പെടെ നടന്നത് സമീപത്തെ ഗുരുദ്വാരയില്‍ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഞായറാഴ്ച നടന്ന തറക്കല്ലിടല്‍ ചടങ്ങിനിടെ അപ്രതീക്ഷിതമായ മഴയെത്തിയതോടെ പരിപാടി മാറ്റിവയ്ക്കുന്നതിന് കുറിച്ച് ചിന്തിക്കുകയായിരുന്നു. എന്നാല്‍ പരിപാടിക്കായി അടുത്തുള്ള സത്‌സാങ് സാഹിബ് ഗുരുദ്വാര തുറന്ന് കൊടുക്കുകയായിരുന്നു. മുസ്ലീം സിഖ്, ഹിന്ദു വിഭാഗക്കാര്‍ സജീവമായി തന്നെ ചടങ്ങില്‍ പങ്കാളികളായി.

1947 ലെ ഇന്ത്യാ വിഭജന കാലത്ത് ഇന്ത്യയിലെത്തിയവരാണ് ഈ മുസ്ലീം കൂടുംബങ്ങള്‍. അക്കാലത്ത അവിടെ ഉണ്ടായിരുന്ന പള്ളി പിന്നീട് നശിച്ച് പോവുകയായിരുന്നു. ഇതിന് പകരമായാണ് ഇപ്പോള്‍ പള്ളി നിര്‍മ്മിക്കുന്നത് എന്നും ഗ്രാമ മുഖ്യന്‍ പലാ സിംഗ് പ്രതികരിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

Next Story