IPL 2021

‘പഞ്ചാബ് കോടികളെറിഞ്ഞു’; സഞ്ജുവും സംഘവും എന്തിന് ഷാരുഖ് ഖാനെ ഭയപ്പെടണം

ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ നോണ്‍ ക്യാപ് താരങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ താരമാണ് തമിഴ്‌നാട് ക്രിക്കറ്റര്‍ ഷാരുഖ് ഖാന്‍. സിനിമാ താരം ഷാരുഖ് ഖാനെ നമുക്കറിയാമെങ്കിലും അതേ പേരില്‍ ഒരു ക്രിക്കറ്ററെ അധികമാര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ കൊവിഡ് ലോക്ഡൗണിന് ശേഷം നടന്ന മുഷ്താഖ് അലി ടൂര്‍ണമെന്റ് ഷാരുഖ് ഖാന്‍ എന്ന പ്രതിഭയെ ഇന്ത്യന്‍ ക്രിക്കറ്റില്‍ സുപരിചതനാക്കി. തമിഴ്‌നാടിന് മുഷ്താഖ് അലി കിരീടം നേടിയതിന് പിന്നില്‍ ഷാരുഖാന്റെ കരങ്ങളുണ്ടായിരുന്നു.

പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ബൗളര്‍മാരെ ആക്രമിക്കാനുള്ള ഷാരുഖിന്റെ കഴിവാണ് ഏറ്റവും സവിശേഷത. പവര്‍ ഹിറ്റുകളില്‍ കീറോണ്‍ പൊള്ളാര്‍ഡിന് സമാനമാണ് ഷാരുഖെന്ന് പഞ്ചാബ് മാനേജര്‍ അനില്‍ കുബ്ലെ ചൂണ്ടിക്കാണിക്കുന്നു. മുന്‍നിരയില്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ പഞ്ചാബില്‍ കെ.എല്‍ രാഹുലും ക്രിസ് ഗെയിലുമുണ്ട്. എന്നാല്‍ മധ്യനിരയില്‍ ആഞ്ഞടിക്കാനും ഫിനിഷര്‍ റോളിലും തിളങ്ങാന്‍ ടീമില്‍ താരങ്ങളുണ്ടായിരുന്നില്ല. ഷാരുഖ് എത്തുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകും.

തമിഴ്‌നാട് ടീമിന് വേണ്ടി 31 ട്വന്റി 20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഷാരുഖ് 293 റണ്‍സാണ് സ്വന്തമാക്കിയിരിക്കുന്നത്. 23 ഇന്നിംഗ്‌സുകളില്‍ മാത്രമാണ് താരം ക്രീസിലെത്തിയത്. ആറ് ഇന്നിംഗ്‌സില്‍ പന്തെറിഞ്ഞപ്പോള്‍ രണ്ട് വിക്കറ്റും പോക്കറ്റിലാക്കി. 130 മുകളിലാണ് സ്‌ട്രൈക് റേറ്റ്. സഞ്ജുവും സംഘവും മധ്യനിരയില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുക ഷാരുഖ് ഖാനില്‍ നിന്ന് തന്നെയായിരിക്കും.

Covid 19 updates

Latest News