കൊവിഡ് ബാധിതരുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ്; കരുതലോടെ വീടുകളില്‍ തുടരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഢ്: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കി പഞ്ചാബ്. സംസ്ഥാനം കിറ്റ് വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഒരു ലക്ഷത്തോളം കിറ്റുകള്‍ ഇതിനോടകം തയ്യാറാക്കി സജ്ജമായതായും കൂടുതല്‍ കിറ്റുകള്‍ ഉടന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങള്‍ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. 10 കിലോ ആട്ട, രണ്ട് കിലോ പഞ്ചസാര, രണ്ട് കിലോ കടല എന്നിവയാണ് കിറ്റിലുണ്ടാവുക. കോവിഡ് ബാധിതരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് കിറ്റ് നല്‍കുന്നത്. നിലവില്‍ ഒരുലക്ഷം കിറ്റുകല്‍ […]

ചണ്ഡീഗഢ്: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കോവിഡ് ബാധിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കി പഞ്ചാബ്. സംസ്ഥാനം കിറ്റ് വിതരണം ആരംഭിച്ചതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. ഒരു ലക്ഷത്തോളം കിറ്റുകള്‍ ഇതിനോടകം തയ്യാറാക്കി സജ്ജമായതായും കൂടുതല്‍ കിറ്റുകള്‍ ഉടന്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു. 10 കിലോ ആട്ട, രണ്ട് കിലോ പഞ്ചസാര, രണ്ട് കിലോ കടല എന്നിവയാണ് കിറ്റിലുണ്ടാവുക. കോവിഡ് ബാധിതരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് കിറ്റ് നല്‍കുന്നത്. നിലവില്‍ ഒരുലക്ഷം കിറ്റുകല്‍ സജ്ജമാണ്. ഉടന്‍ കൂടുതല്‍ കിറ്റുകള്‍ തയ്യാറാക്കും. എല്ലാവരും കരുതലോടെ വീടുകളില്‍ തുടരുക’, അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് നഗരങ്ങളിലേതിനേക്കാള്‍ കൂടുതല്‍ ഗ്രാമങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. സാഹചര്യം നിയന്ത്രിക്കുന്നതിനായി രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ക്ഡൗണും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3,645 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.83 കോടിയായി. രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്‌സിജന്‍, വാക്‌സീന്‍ പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്.