Top

ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ കോടിപതികള്‍; സമ്മാനത്തുകയില്‍ ഹരിയാനയും യു.പിയും ഒഡീഷയും പഞ്ചാബും മുന്നില്‍

ടോക്യോ ഒളിമ്പിക്‌സിന് 23-ന് വൈകിട്ട് തിരിതെളിയാനിരിക്കെ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളെക്കാത്ത് സമ്മാനപ്പെരുമഴ. മെഡല്‍ ജേതാക്കള്‍ക്ക് കോടികളാണ് വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 75 ലക്ഷം ക്യാഷ് പ്രൈസിനു പുറമെയാണിത്. സമ്മാനപ്രഖ്യാപനത്തില്‍ നാലു സംസ്ഥാനങ്ങളാണ് മുന്‍പന്തിയില്‍. ഹരിയാന, ഒഡീഷ, യു.പി., പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് ആറു കോടി വീതമാണ് വാഗദാനം ചെയ്തിരിക്കുന്നത്. തൊട്ടുപിന്നില്‍ കര്‍ണാടകയും ഗുജറാത്തുമുണ്ട്. ഇവര്‍ സുവര്‍ണതാരങ്ങള്‍ക്ക് അഞ്ചു കോടി വീതം പ്രഖ്യാപിച്ചു കഴിഞ്ഞു. തമിഴ്നാട്, ഡല്‍ഹി, രാജസ്ഥാന്‍, സിക്കിം എന്നീ […]

21 July 2021 2:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയാല്‍ ഇന്ത്യന്‍ താരങ്ങള്‍ കോടിപതികള്‍; സമ്മാനത്തുകയില്‍ ഹരിയാനയും യു.പിയും ഒഡീഷയും പഞ്ചാബും മുന്നില്‍
X

ടോക്യോ ഒളിമ്പിക്‌സിന് 23-ന് വൈകിട്ട് തിരിതെളിയാനിരിക്കെ മെഡല്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളെക്കാത്ത് സമ്മാനപ്പെരുമഴ. മെഡല്‍ ജേതാക്കള്‍ക്ക് കോടികളാണ് വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 75 ലക്ഷം ക്യാഷ് പ്രൈസിനു പുറമെയാണിത്. സമ്മാനപ്രഖ്യാപനത്തില്‍ നാലു സംസ്ഥാനങ്ങളാണ് മുന്‍പന്തിയില്‍.

ഹരിയാന, ഒഡീഷ, യു.പി., പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് ആറു കോടി വീതമാണ് വാഗദാനം ചെയ്തിരിക്കുന്നത്. തൊട്ടുപിന്നില്‍ കര്‍ണാടകയും ഗുജറാത്തുമുണ്ട്. ഇവര്‍ സുവര്‍ണതാരങ്ങള്‍ക്ക് അഞ്ചു കോടി വീതം പ്രഖ്യാപിച്ചു കഴിഞ്ഞു.

തമിഴ്നാട്, ഡല്‍ഹി, രാജസ്ഥാന്‍, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ സ്വര്‍ണ ജേതാക്കള്‍ക്ക് മൂന്നു കോടി വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് 2.25 കോടിയും ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടു കോടി വീതവും സ്വര്‍ണ മെഡല്‍ വിജയികള്‍ക്കു നല്‍കും.

ഒരു കോടി രൂപയാണ് കേരളം സ്വര്‍ണ ജേതാക്കള്‍ക്ക് പ്രഖ്യാപിച്ചത്. ഗോവയും മഹാരാഷ്ട്രയും ഇതേ തുക വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് (1.5 കോടി), മണിപ്പൂര്‍ (1.2 കോടി), മേഘാലയ (75 ലക്ഷം), ജമ്മു കാശ്മീര്‍ (50 ലക്ഷം) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ വാഗ്ദാനങ്ങള്‍.

വിദേശ രാജ്യങ്ങള്‍ പോലും ഇത്ര വലിയ തുകകള്‍ താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടില്ല. ഒളിമ്പിക്‌സില്‍ മെഡല്‍വാരിക്കൂട്ടുന്ന അമേരിക്ക സുവര്‍ണ താരങ്ങള്‍ക്കായി 28 ലക്ഷമാണ് നല്‍കുന്നത്. കസാക്കിസ്താന്‍ 1.87 കോടിയും ഇറ്റലി 1.25 കോടിയും റഷ്യ 46 ലക്ഷവും ജര്‍മനി 18.73 ലക്ഷം രൂപയും കാനഡ 15 ലക്ഷവുമാണ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത്തവണത്തെ ഒളിമ്പിക്‌സില്‍ 18 ഇനങ്ങളിലായി 127 അത്‌ലറ്റുകളാണ് ഇന്ത്യക്കായി മത്സരിക്കുന്നത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ഇത്ര വലിയ സംഘത്തെ അണിനിരത്തുന്നത്.

Next Story

Popular Stories