Top

രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദുവിന് കൊവിഡ് സ്ഥിരീകരിച്ചു.

6 Oct 2020 9:28 AM GMT

രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യ മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ട പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദുവിന് കൊവിഡ് സ്ഥിരീകരിച്ചു. പഞ്ചാബില്‍ നടക്കുന്ന കാര്‍ഷിക സമരത്തില്‍ ഇന്നലെ രാഹുല്‍ ഗാന്ധിക്കൊപ്പം ബല്‍ബീര്‍ സിംഗ് റാലിയില്‍ പങ്കെടുത്തിരുന്നു.

രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്,പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജഖര്‍, ഉത്തരാസഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് തുടങ്ങിയവരും കൊവിഡ് ബാധിതനായ മന്ത്രിയ്‌ക്കൊപ്പം റാലിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ബല്‍ബീര്‍ സിംഗ് സംമ്പര്‍ക്ക വിലക്കില്‍ കഴിയുകയാണെന്ന് പഞ്ചാബ് കൊവിഡ് നോഡല്‍ ഓഫീസര്‍ അറയിച്ചു.

Next Story