കര്‍ഷകര്‍ സമരത്തിനെത്തുന്നത് തടയാന്‍ ട്രെയിന്‍ വഴിതിരിച്ചുവിട്ട് കേന്ദ്രം; പഞ്ചാബ് മെയിലില്‍ ഡല്‍ഹിയില്‍ എത്താനിരുന്നത് ആയിരത്തിലധികം കര്‍ഷകര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രക്ഷോഭ സ്ഥലത്തേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് തടയുന്നതിനായി പഞ്ചാബ് മെയില്‍ റൂട്ട് തിരിച്ച് വിട്ടെന്ന് ആരോപണം. തിങ്കളാഴ്ച്ച പഞ്ചാബില്‍ നിന്നും ഡല്‍ഹിവഴി മൂബൈയിലേക്ക് പോകേണ്ടിയിരുന്ന പഞ്ചാബ് മെയിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ റൂട്ട് തിരിച്ചുവിട്ടത്. നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി. തിങ്കളാഴ്ച്ച ആയിരത്തോളം കര്‍ഷകരാണ് ഫിറോസ്പൂര്‍ മുംബൈ പഞ്ചാബ് മെയില്‍ വഴി ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തയ്യാറായിരുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ റൂട്ട് തിരിച്ചുവിട്ടുകൊണ്ടുള്ള നടപടി അതിനെ തടസ്സപ്പെടുത്തി എന്ന് സാമൂഹ്യ […]

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രക്ഷോഭ സ്ഥലത്തേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുന്നത് തടയുന്നതിനായി പഞ്ചാബ് മെയില്‍ റൂട്ട് തിരിച്ച് വിട്ടെന്ന് ആരോപണം. തിങ്കളാഴ്ച്ച പഞ്ചാബില്‍ നിന്നും ഡല്‍ഹിവഴി മൂബൈയിലേക്ക് പോകേണ്ടിയിരുന്ന പഞ്ചാബ് മെയിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ റൂട്ട് തിരിച്ചുവിട്ടത്. നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി.
തിങ്കളാഴ്ച്ച ആയിരത്തോളം കര്‍ഷകരാണ് ഫിറോസ്പൂര്‍ മുംബൈ പഞ്ചാബ് മെയില്‍ വഴി ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ തയ്യാറായിരുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പും കൂടാതെ റൂട്ട് തിരിച്ചുവിട്ടുകൊണ്ടുള്ള നടപടി അതിനെ തടസ്സപ്പെടുത്തി എന്ന് സാമൂഹ്യ പ്രവര്ത്തകന് കൂടിയായ യോഗേന്ദ്ര യാദവ് പറഞ്ഞു. ഇത് ഡല്‍ഹി അതിര്‍ത്തിയിലേക്കുള്ള കര്‍ഷകരുടെ യാത്ര തടസ്സപ്പെടുത്താനായി നടത്തിയ നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ പെട്ടെന്നുണ്ടായ സാങ്കേതിക പരിമിതികളാലാണ് പെട്ടെന്ന് റൂട്ട് തിരിച്ചുവിടേണ്ടി വന്നതെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ഡല്‍ഹിയിലെ റോഹ്തക്ക്, ശകുര്ബാസ്ത് എന്നീ സ്റ്റേഷനുകള്കിടയില് ചില ഉപരകരണങ്ങള് തകരാറായതിനാലാണ് ട്രാക്ക് തിരിച്ച് വിടേണ്ടി വന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
സാധാരണ ഗതിയില്‍ പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ റോബ്തക്കില് നിന്നുമാണ് ഡല്‍ഹിയേക്ക് പ്രവേശിക്കുന്നത്. തുടര്‍ന്ന് ട്രെയിന്‍ ന്യൂഡല്‍ഹിയിലേക്ക് പ്രവേശിക്കും. എന്നാല്‍ തിങ്കളാഴ്ച്ച യാതൊരു മുന്നറിയിപ്പും കൂടാതെ ട്രയിന്റെ റൂട്ട് മാറ്റി റോഹ്തഗില്‍ നിന്ന് ഹരിയാനയിലെ റെവാരി വഴി മുബൈയിലേക്ക് പോവുകയായിരുന്നു.