Top

അംബാനിയുടെയും അദാനിയുടേയും സ്ഥാപനങ്ങളിലേക്ക് കര്‍ഷകര്‍; അവരാണ് യഥാര്‍ത്ഥ ഗുണഭോക്താക്കളെന്ന് പ്രക്ഷോഭകാരികള്‍

അമൃത്‌സര്‍: കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം ഇനി അംബാനിയുടേയും അദാനിയുടേയും സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് പഞ്ചാബിലെ കര്‍ഷകര്‍. എതിര്‍സ്വരങ്ങള്‍ വകവെക്കാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ അംബാനിയും അദാനിയുമുള്‍പ്പെടെ വന്‍കിടകോര്‍പ്പറേറ്റുകളാണെന്നും ഇതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും കര്‍ഷകര്‍ പറഞ്ഞു. ചൊവ്വാഴ്ച ചേര്‍ന്ന ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. 31 കര്‍ഷക സംഘടനകളാണ് ഈ യോഗത്തില്‍ പങ്കെടുത്തത്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഫ്രെഷ് സ്റ്റോറുകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്ക് […]

30 Sep 2020 11:33 AM GMT

അംബാനിയുടെയും അദാനിയുടേയും സ്ഥാപനങ്ങളിലേക്ക് കര്‍ഷകര്‍; അവരാണ് യഥാര്‍ത്ഥ ഗുണഭോക്താക്കളെന്ന് പ്രക്ഷോഭകാരികള്‍
X

അമൃത്‌സര്‍: കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം ഇനി അംബാനിയുടേയും അദാനിയുടേയും സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് പഞ്ചാബിലെ കര്‍ഷകര്‍. എതിര്‍സ്വരങ്ങള്‍ വകവെക്കാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ അംബാനിയും അദാനിയുമുള്‍പ്പെടെ വന്‍കിടകോര്‍പ്പറേറ്റുകളാണെന്നും ഇതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും കര്‍ഷകര്‍ പറഞ്ഞു.

ചൊവ്വാഴ്ച ചേര്‍ന്ന ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഈ തീരുമാനം. 31 കര്‍ഷക സംഘടനകളാണ് ഈ യോഗത്തില്‍ പങ്കെടുത്തത്.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഫ്രെഷ് സ്റ്റോറുകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്ക് മുന്നിലും ഗൗതം അദാനിയുടെ അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡിന് മുന്നിലേക്കും പ്രതിഷേധങ്ങള്‍ മാറ്റാനാണ് യോഗ തീരുമാനം.

റിലയന്‍സ് ജിയോ സര്‍വ്വീസുകള്‍ രാജ്യത്താകമാനുള്ള എല്ലാ കര്‍ഷകരും ഉപയോഗിക്കരുതെന്ന് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റി നിര്‍ദേശം നല്‍കിയതായി കണ്‍വീനര്‍ ഡോ. ദര്‍ശന്‍ പാല്‍ പറഞ്ഞു. റിലയന്‍സിന്റെ പെട്രോള്‍ പമ്പുകളും സ്റ്റോറുകളും ബഹിഷ്‌ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story