പ്രധാനമന്ത്രി തലയില്‍ കെട്ടിയതും ചെങ്കോട്ടയില്‍ പാറിയതും ഒന്നു തന്നെ; പതാക വിവാദത്തിനിടെ മോഡിയുടെ പഞ്ചാബ് സന്ദര്ശനചിത്രം ചൂണ്ടി സോഷ്യല്‍ മീഡിയ
ജനദ്രോഹ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് വിഘടനവാദികളുടെ ഖലിസ്ഥാന്‍ പതാകയാണെന്ന പ്രചരണങ്ങള്‍ പൊളിച്ച് സോഷ്യല്‍മീഡിയ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്ശനചിത്രം ചൂണ്ടിയാണ് സംഘപരിവാര്‍ പ്രൊഫൈലുകളുടെ വ്യാജപ്രചരണം സോഷ്യല്‍മീഡിയ പൊളിച്ചുകൊടുത്തത്. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന പതാകയായ നിഷാന്‍ സാഹിബ് ആണ് കര്‍ഷകര്‍ ഇന്ന് ചെങ്കോട്ടയില്‍ ഉയര്‍ത്തിയത്. ഗുരുനാനാക്കിന്റെ 550-ാമത് ജന്മവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മോഡി തലയില്‍ കെട്ടിയതും ഇതേ പതാകയാണ്. ഇതോടെ പ്രധാനമന്ത്രി തലയില്‍ കെട്ടിയതും ചെങ്കോട്ടയില്‍ പാറിയതും ഒന്നു തന്നെയാണെന്ന് സോഷ്യല്‍മീഡിയ കണ്ടെത്തി. പൊലീസ് […]

ജനദ്രോഹ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് വിഘടനവാദികളുടെ ഖലിസ്ഥാന്‍ പതാകയാണെന്ന പ്രചരണങ്ങള്‍ പൊളിച്ച് സോഷ്യല്‍മീഡിയ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്ശനചിത്രം ചൂണ്ടിയാണ് സംഘപരിവാര്‍ പ്രൊഫൈലുകളുടെ വ്യാജപ്രചരണം സോഷ്യല്‍മീഡിയ പൊളിച്ചുകൊടുത്തത്. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന പതാകയായ നിഷാന്‍ സാഹിബ് ആണ് കര്‍ഷകര്‍ ഇന്ന് ചെങ്കോട്ടയില്‍ ഉയര്‍ത്തിയത്. ഗുരുനാനാക്കിന്റെ 550-ാമത് ജന്മവാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മോഡി തലയില്‍ കെട്ടിയതും ഇതേ പതാകയാണ്. ഇതോടെ പ്രധാനമന്ത്രി തലയില്‍ കെട്ടിയതും ചെങ്കോട്ടയില്‍ പാറിയതും ഒന്നു തന്നെയാണെന്ന് സോഷ്യല്‍മീഡിയ കണ്ടെത്തി.
പൊലീസ് പലയിടങ്ങളിലായി വച്ച ബാരിക്കേഡുകളും ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും മറികടന്നാണ് ആയിരക്കണക്കിന് കര്‍ഷകര്‍ ഇന്ന് ചെങ്കോട്ടയിലെത്തിയത്. പിന്നാലെ ചെങ്കോട്ടയുടെ താഴ്ഭാഗത്തുള്ള കൊടിമരത്തില്‍ പ്രതിഷേധക്കാര്‍ പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ത്യന്‍ പതാകയും കര്‍ഷക സംഘടനകളുടെ പതാകയും പിടിച്ചുനില്‍ക്കുന്ന സമരക്കാര്‍ക്കിടയില്‍ നിന്നും ചെറുപ്പക്കാരനായ ഒരാള്‍ കൊടിമരത്തില്‍ പിടിച്ച് കയറുന്നതും മഞ്ഞ നിറത്തിലുള്ള ഒരു പതാക കൊടിമരത്തില്‍ കെട്ടിവെയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് ചെങ്കോട്ടയില്‍ കര്‍ഷകര്‍ ഉയര്‍ത്തിയത് വിഘടനവാദികളുടെ ഖലിസ്ഥാന്‍ പതാകയാണെന്ന പ്രചരണങ്ങളുണ്ടായത്.

കര്‍ഷകരെ നയിക്കുന്നത് ദേശവിരുദ്ധ ശക്തികളാണ് എന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ പലരും വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിഷാന്‍ സാഹിബ് പതാകയാണ് കര്‍ഷകര്‍ ചെങ്കോട്ടയില്‍ ഉയര്‍ത്തിയതെന്ന് വ്യക്തമായത്.
എന്താണ് നിഷാന്‍ സാഹിബ്
കാവി നിറത്തില്‍ ത്രികോണാകൃതിയിലുള്ള നിഷാന്‍ സാഹിബിന് ഖലിസ്ഥാന്‍ വാദവുമായി ബന്ധമില്ല. ത്രികോണത്തുമ്പിലായി ഒരു തൊങ്ങലുമുണ്ടാകും. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന പതാക മാത്രമാണ് നിഷാന്‍ സാഹിബ്. ‘വിശുദ്ധ പതാക’ എന്നാണ് നിഷാന്‍ സാഹിബ് എന്ന വാക്കിന്റെ അര്‍ത്ഥം. ഗുരുദ്വാരകളുടെ മുന്നിലെ കൊടിമരത്തിലാണ് നിഷാന്‍ സാഹിബ് സാധാരണയായി ഉയര്‍ത്താറ്.
എന്താണ് ഖലിസ്ഥാന്‍
പഞ്ചാബ് പ്രവിശ്യയില്‍ സിഖ് വംശജര്‍ക്ക് പരമാധികാരമുള്ള ഒരു രാജ്യം സൃഷ്ടിക്കപ്പെടണമെന്ന് വാദിക്കുന്നവരാണ് ഖലിസ്ഥാനികള്‍. ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യം ക്ഷയിച്ചുതുടങ്ങിയ 1940കള്‍ മുതലാണ് ഒരു വിഭാഗം സിഖുകാര്‍ സ്വന്തമായി രാജ്യം വേണമെന്ന ആവശ്യം ഉന്നയിച്ച് തുടങ്ങിയത്. 1970കളോടെ ഖലിസ്ഥാന്‍ മൂവ്മെന്റ് കൂടുതല്‍ ശക്തിയാര്‍ജിച്ചു. മഞ്ഞ നിറത്തിലും ത്രികോണാകൃതിയിലുമുള്ള നിഷാന്‍ സാഹിബിനോട് സാമ്യമുണ്ട് ഖലിസ്ഥാന്‍ പതാകയ്ക്ക്.