Top

ഒടുവില്‍ അമരീന്ദര്‍ ഇടപെട്ടു; ട്രെയിന്‍ തടയല്‍ സമരം പിന്‍വലിച്ച് പഞ്ചാബിലെ കര്‍ഷകര്‍, താല്‍ക്കാലികം

ചണ്ഡീഗണ്ഡ്: കര്‍ഷക ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന സമരത്തില്‍ അയഞ്ഞ് കര്‍ഷകര്‍. ട്രെയിന്‍ തടയല്‍ സമയം പിന്‍വലിച്ചു. തിങ്കളാഴ്ച്ച രാത്രി മുതല്‍ ട്രെയിനുകള്‍ക്ക് പോകാന്‍ അനുമതി നല്‍കും. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു തീരുമാനം. എന്നാല്‍ 15 ദിവസത്തെ സാവകാശം മാത്രമാണ് കര്‍ഷകര്‍ നല്‍കിയത്. ഈ സമയത്തിനുള്ളില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് കര്‍ഷക സംഘടനയായ പഞ്ചാബ് കിസാന്‍ യൂണിയന്‍ വ്യക്തമാക്കി. പിന്നാലെ വെകര്‍ഷകരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പഞ്ചാബിലേക്കുള്ള ട്രെയിന്‍ ഗതാഗതം […]

21 Nov 2020 6:09 AM GMT

ഒടുവില്‍ അമരീന്ദര്‍ ഇടപെട്ടു; ട്രെയിന്‍ തടയല്‍ സമരം പിന്‍വലിച്ച് പഞ്ചാബിലെ കര്‍ഷകര്‍, താല്‍ക്കാലികം
X

ചണ്ഡീഗണ്ഡ്: കര്‍ഷക ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെതിരെ നടക്കുന്ന സമരത്തില്‍ അയഞ്ഞ് കര്‍ഷകര്‍. ട്രെയിന്‍ തടയല്‍ സമയം പിന്‍വലിച്ചു. തിങ്കളാഴ്ച്ച രാത്രി മുതല്‍ ട്രെയിനുകള്‍ക്ക് പോകാന്‍ അനുമതി നല്‍കും. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു തീരുമാനം.

എന്നാല്‍ 15 ദിവസത്തെ സാവകാശം മാത്രമാണ് കര്‍ഷകര്‍ നല്‍കിയത്. ഈ സമയത്തിനുള്ളില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധം തുടരുമെന്ന് കര്‍ഷക സംഘടനയായ പഞ്ചാബ് കിസാന്‍ യൂണിയന്‍ വ്യക്തമാക്കി.

പിന്നാലെ വെകര്‍ഷകരുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പഞ്ചാബിലേക്കുള്ള ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു.

മാസങ്ങളായി തുടരുന്ന ട്രെയിന്‍ തടയല്‍ സംസ്ഥാനത്തെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിച്ചിരുന്നു. പിടിഐ റിപ്പോര്‍ട്ട് പ്രകാരം 22000 കോടിയുടെ നഷ്ടമാണ് സംസ്ഥാനം നേരിട്ടത്. ഇതിന് പുറമേ റെയില്‍വേക്ക് 1200 കോടിയുടെ നഷ്ടവും സംഭവിച്ചു.

എന്നാല്‍ പുതുക്കിയ കാര്‍ഷിക നിയമം പിന്‍വലിച്ചാല്‍ മാത്രമെ സമരം അവസാനിപ്പിക്കൂവെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു കര്‍ഷകര്‍, പിന്നാലെയാണ് അമരീന്ദര്‍ സിംഗുമായി കൂടികാഴ്ച്ച നടത്തിയത്. കര്‍ഷക സംഘടനകളുടേയും പ്രതിപക്ഷത്തിന്റേയും എതിര്‍പ്പ് മറികടന്നായിരുന്നു കാര്‍ഷിക ഭേദഗതി ബില്ല് പാസാക്കിയത്. പിന്നാലെ വലിയ പ്രക്ഷോഭത്തിനായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്.

Next Story