സിദ്ദുവിനെതിരെ അമരീന്ദറിന്റെ ചരടുവലി; ആയുധമാക്കുന്നത് സാമുദായിക പ്രാതിനിധ്യം
നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന സൂചനകള്‍ക്കിടെ സിദ്ദുവിനെതിരെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ദു അധ്യക്ഷനാക്കുന്നതിലെ അതൃപ്തി അറിയിച്ചുകൊണ്ടാണ് അമരീന്ദര്‍ സിംഗിന്റെ കത്ത്. പാര്‍ട്ടിയിലും നിയമസഭയിലും സാമുദായിക പ്രാതിനിധ്യത്തിന്റെ ആവശ്യകതയെകുറിച്ചാണ് സിംഗ് സോണിയയെ അറിയിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര് വെര്‍ക്ക വിശദീകരിച്ചു. അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുമെന്നും അമരീന്ദര്‍ അഭിപ്രായപ്പെട്ടു. പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരേ സമുദായത്തില്‍ നിന്നും വേണ്ട എന്ന നിലപാടിലാണ് അമരീന്ദര്‍. […]
16 July 2021 8:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായേക്കുമെന്ന സൂചനകള്‍ക്കിടെ സിദ്ദുവിനെതിരെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ച് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ദു അധ്യക്ഷനാക്കുന്നതിലെ അതൃപ്തി അറിയിച്ചുകൊണ്ടാണ് അമരീന്ദര്‍ സിംഗിന്റെ കത്ത്. പാര്‍ട്ടിയിലും നിയമസഭയിലും സാമുദായിക പ്രാതിനിധ്യത്തിന്റെ ആവശ്യകതയെകുറിച്ചാണ് സിംഗ് സോണിയയെ അറിയിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര് വെര്‍ക്ക വിശദീകരിച്ചു. അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രത്യാഘാതം പ്രതിഫലിക്കുമെന്നും അമരീന്ദര്‍ അഭിപ്രായപ്പെട്ടു. പിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരേ സമുദായത്തില്‍ നിന്നും വേണ്ട എന്ന നിലപാടിലാണ് അമരീന്ദര്‍.
അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സിദ്ദു കഴിഞ്ഞ ദിവസം സോണിയാഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. സിദ്ദു പാളയത്തില്‍ വലിയ ആഘോഷങ്ങളും ആഹ്ലാദ പ്രകടനങ്ങളുമാണ് നടക്കുന്നത്. എന്നാല്‍ അതിനിടെ ഇന്ന് അമരീന്ദര്‍ സിംഗ് പഞ്ചാബ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തുമായി കൂടികാഴ്ച്ച നടത്തുന്നുണ്ട്. അധ്യക്ഷസ്ഥാനം സംബന്ധിച്ച് തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും തീരുമാനം അതിന്മുറക്ക് ഉണ്ടാവുമെന്നാണ് ഹരീഷ് റാവത്ത് വിഷയത്തില്‍ പ്രതികരിച്ചത്. നേതൃത്വത്തിനിടയില്‍ ഏതെങ്കിലും ആശയ ഭിന്നതകള്‍ ഉണ്ടെങ്കില്‍ അത് ഇടപെട്ട് പരിഹരിക്കാന്‍ താന്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ബിജെപിയെ ഭയക്കുന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ വേണ്ട’; മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി
ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സിദ്ദു അധ്യക്ഷനായേക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. നിലവിലെ പിപിസി അധ്യക്ഷന്‍ സുനില്‍ ജാഖറിനെ മാറ്റിയേക്കുമെന്നായിരുന്നു വിവരം. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുകയും സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം സാമുദായിക സമവാക്യം ഉറപ്പാക്കുന്നതിന് രണ്ട് പിസിസി വര്‍ക്കിങ് അധ്യക്ഷന്മാരെ ഹിന്ദു, ദളിത് വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കും എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായും ഇരു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. നവജ്യോത് സിങ് സിദ്ദു പ്രിയങ്കഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ടുകള്‍.