Top

പ്രശ്‌ന പരിഹാര ‘ഫോര്‍മുല’ ഭിന്നത രൂക്ഷമാക്കുന്നു; പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ദേശീയ നേതൃത്വം മുന്നോട്ട് വച്ച ഫോര്‍മുല ഭിന്നത രൂക്ഷമാക്കുന്നു. നവജോദ് സിങ് സിദ്ദുവിനെ പിപിസി അധ്യക്ഷനാക്കിയുള്ള പ്രശ്‌ന പരിഹാര ഫോര്‍മുലയാണ് ഇപ്പോള്‍ ഭിന്നത രൂക്ഷമാക്കിയത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തന്നെ ഫോര്‍മുലയ്ക്ക് എതിരെ രംഗത്ത് എത്തി. പിപിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരേ സമുദായത്തില്‍ നിന്ന് വേണ്ടെന്ന നിലപാടാണ് അമരീന്ദറിന് ഉള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫോര്‍മുല സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സിദ്ദുവിനെയും അമരീന്ദറിനെയും പിന്തുണയ്ക്കുന്നവര്‍ പ്രത്യേകം […]

15 July 2021 9:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രശ്‌ന പരിഹാര ‘ഫോര്‍മുല’ ഭിന്നത രൂക്ഷമാക്കുന്നു; പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി
X

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ദേശീയ നേതൃത്വം മുന്നോട്ട് വച്ച ഫോര്‍മുല ഭിന്നത രൂക്ഷമാക്കുന്നു. നവജോദ് സിങ് സിദ്ദുവിനെ പിപിസി അധ്യക്ഷനാക്കിയുള്ള പ്രശ്‌ന പരിഹാര ഫോര്‍മുലയാണ് ഇപ്പോള്‍ ഭിന്നത രൂക്ഷമാക്കിയത്. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തന്നെ ഫോര്‍മുലയ്ക്ക് എതിരെ രംഗത്ത് എത്തി.

പിപിസി അധ്യക്ഷനും മുഖ്യമന്ത്രിയും ഒരേ സമുദായത്തില്‍ നിന്ന് വേണ്ടെന്ന നിലപാടാണ് അമരീന്ദറിന് ഉള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫോര്‍മുല സംബന്ധിച്ച് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സിദ്ദുവിനെയും അമരീന്ദറിനെയും പിന്തുണയ്ക്കുന്നവര്‍ പ്രത്യേകം യോഗം ചേര്‍ന്നെന്നാണ് വിവരം.

മൂന്ന് കാബിനറ്റ് മന്ത്രിമാരും ആറ് എംഎല്‍എമാരും ഉള്‍പ്പെടെയുള്ള അമരീന്ദര്‍ വിരുദ്ദ പക്ഷക്കാരാണ് സിദ്ദുവിനൊപ്പം യോഗം ചെയ്തത്. സുഖ്ജിന്ദര്‍ സിങ് രന്ധവ, ചരഞ്ജിത് സിങ് ചാന്നി, ത്രിപത് രജീന്ദര്‍ ബജ്‌വ എന്നിവരാണ് സിദ്ദു പക്ഷത്തുള്ള മന്ത്രിമാര്‍. മൊഹാലിയിലെ തന്റെ സ്വകാര്യ ഫാം ഹൗസിലായിരുന്നു അമരീന്ദര്‍ സിങ് യോഗം വിളിച്ചത്. അമരീന്ദറിനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും എംപിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

അതേസമയം, വിമത പക്ഷത്തുള്ള മന്ത്രിമാരെ കാബിനറ്റില്‍ നിന്നും പുറത്താക്കിയേക്കുമെന്ന അഭ്യഹവും സിദ്ദു പക്ഷത്തിന് ഭീഷണിയാണ്. ഇത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ എംഎല്‍എമാരെ കൂടെക്കൂട്ടി കൂട്ട രാജി ഭീഷണിയുമായി പ്രതിരോധിക്കാനായിരിക്കും വിമതരുടെ ശ്രമം.

എന്നാല്‍ സിദ്ദുവിനെ ഇതുവരെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചിട്ടില്ല. വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു ഇത്തരത്തില്‍ ഒരു ധാരണ ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. നിലവിലെ പിപിസി അധ്യക്ഷന്‍ സുനില്‍ ജാഖറിനെ മാറ്റിയേക്കുമെന്നായിരുന്നു വിവരം. അമരീന്ദര്‍ സിങ് മുഖ്യമന്ത്രിയായി തുടരുകയും സിദ്ദുവിനെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം സാമുദായിക സമവാക്യം ഉറപ്പാക്കുന്നതിന് രണ്ട് പിസിസി വര്‍ക്കിങ് അധ്യക്ഷന്മാരെ ഹിന്ദു, ദളിത് വിഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കും എന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുമായും ഇരു നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.

നവജ്യോത് സിങ് സിദ്ദു പ്രിയങ്കഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച്ച നടത്തി. പ്രിയങ്കയുമായി ഒന്നിച്ച് നില്ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സിദ്ദു കൂടിക്കാഴ്ച്ച ദീര്‍ഘനേരം നീണ്ടു നിന്നതായി വ്യക്തമാക്കുന്നുണ്ട്. നാലുമണിക്കൂര്‍ കൂടിക്കാഴ്ച്ച നീണ്ടതായാണ് സിദ്ദുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചത്.

അതേസമയം സിദ്ദുവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന വാര്‍ത്ത രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇതിനിടെ പഞ്ചാബില്‍ നിന്നുള്ള പ്രധാന നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ സുനില്‍ ഝാക്കര്‍ , ധനകാര്യമന്ത്രി മന്‍പ്രീത് സിങ്ങ് ബാദല്‍, മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്തുമാണ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

Next Story