Top

പഞ്ചാബിലേക്ക് ഓക്‌സിജനെത്തിക്കാന്‍ പാകിസ്താന്‍; താല്‍പര്യമെടുക്കാതെ കേന്ദ്രം

പാകിസ്താനില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ ശ്രമം നടത്തവെ സഹകരിക്കാതെ കേന്ദ്രം. ഓക്‌സിജനെത്തിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം അനുകൂല തീരുമാനമെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പഞ്ചാബ് കോണ്‍ഗ്രസ് ചീഫ് സുനില്‍ ജാഖര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പാകിസ്താനില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ട്. ഇത് പഞ്ചാബിലേക്കെത്തിക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ശ്രമം നടത്തുന്നുണ്ടെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചു. പഞ്ചാബില്‍ ഓക്‌സിജന്‍ കിട്ടാതെ ഇനി ഒരു കൊവിഡ് രോഗി മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം […]

27 April 2021 12:33 AM GMT

പഞ്ചാബിലേക്ക് ഓക്‌സിജനെത്തിക്കാന്‍ പാകിസ്താന്‍;  താല്‍പര്യമെടുക്കാതെ കേന്ദ്രം
X

പാകിസ്താനില്‍ നിന്നും ഓക്‌സിജന്‍ എത്തിക്കുന്നതിന് പഞ്ചാബ് സര്‍ക്കാര്‍ ശ്രമം നടത്തവെ സഹകരിക്കാതെ കേന്ദ്രം. ഓക്‌സിജനെത്തിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം അനുകൂല തീരുമാനമെടുക്കുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. പഞ്ചാബ് കോണ്‍ഗ്രസ് ചീഫ് സുനില്‍ ജാഖര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

പാകിസ്താനില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ട്. ഇത് പഞ്ചാബിലേക്കെത്തിക്കാന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ശ്രമം നടത്തുന്നുണ്ടെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചു. പഞ്ചാബില്‍ ഓക്‌സിജന്‍ കിട്ടാതെ ഇനി ഒരു കൊവിഡ് രോഗി മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനായിരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.

‘വിഷയം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശ കാര്യ മന്ത്രാലയവുമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. പക്ഷെ അദ്ദേഹത്തിനിതുവരെയും അനുകൂല പ്രതികരണം ലഭിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭിക്കുകയാണെങ്കില്‍ അതിന്റെ സാമ്പത്തിക ബാധ്യത ഞങ്ങള്‍ തന്നെ എടുത്തോളാം,’ സുനില്‍ ജാഖര്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും അമൃത്‌സര്‍ എംപിയുമായ ഗുര്‍ജീത് സിംഗ് ഓജ്‌ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിട്ടുണ്ട്. ഇന്ത്യയിലെ കൊവിഡ് പ്രതിസന്ധിയില്‍ സഹായ വാഗ്ദാനവുമായി നേരത്തെ പാകിസ്താന്‍ രംഗത്തെത്തിയിരുന്നു. ഒപ്പം പാകിസ്താനിലെ ഈദി ഫൗണ്ടേഷനും ഇന്ത്യക്ക് സഹായമെത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍ പാകിസ്താനില്‍ നിന്നും മെഡിക്കല്‍ ഓക്‌സിജന്‍ വാങ്ങാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

Next Story