Top

‘ബിജെപി യാത്രയൊന്നും വേണ്ട’; തൊഴിലാളികള്‍ നിലപാടെടുത്തു, റാലി പിന്‍വലിച്ച് ബിജെപി

ലുധിയാന: ബിജെപി. യുവമോര്‍ച്ച പ്രവര്‍ത്തകരും ഷോപ്പ് തൊഴിലാളികളും മുഖാമുഖം എത്തിയതോടെ പഞ്ചാബിലെ ലുധിയാനയില്‍ റാലി പിന്‍വലിച്ച് ബിജെപി. ബിജെപി നേരത്തെ പ്രഖ്യാപിച്ച തിരംഗ യാത്ര ആരംഭിക്കാന്‍ പോകവേയാണ് എതിര്‍പ്പുമായി തൊഴിലാളികള്‍ രംഗതെത്തിയത്. ബിജെപി പ്രവര്‍ത്തകരുടെ യാത്രയെ തടയുന്നതിന് വേണ്ടി ഷോപ്പ് തൊഴിലാളികള്‍ കണ്ഡ യാത്ര പ്രഖ്യാപിച്ചു. രണ്ട് യാത്രകളും മുഖാമുഖം എത്തിയതോടെ പൊലീസ് ഇരുകൂട്ടരോടും സംസാരിച്ചു. പിന്നീടാണ് ബിജെപി യാത്ര പിന്‍വലിച്ചത്. ബിജെപിയുടെ യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഷോപ്പ് തൊഴിലാളി സംഘടനകള്‍ സ്വീകരിച്ചത്. ദല്‍ഹി അതിര്‍ത്തിയില്‍ […]

31 Jan 2021 1:30 AM GMT

‘ബിജെപി യാത്രയൊന്നും വേണ്ട’; തൊഴിലാളികള്‍ നിലപാടെടുത്തു, റാലി പിന്‍വലിച്ച് ബിജെപി
X

ലുധിയാന: ബിജെപി. യുവമോര്‍ച്ച പ്രവര്‍ത്തകരും ഷോപ്പ് തൊഴിലാളികളും മുഖാമുഖം എത്തിയതോടെ പഞ്ചാബിലെ ലുധിയാനയില്‍ റാലി പിന്‍വലിച്ച് ബിജെപി. ബിജെപി നേരത്തെ പ്രഖ്യാപിച്ച തിരംഗ യാത്ര ആരംഭിക്കാന്‍ പോകവേയാണ് എതിര്‍പ്പുമായി തൊഴിലാളികള്‍ രംഗതെത്തിയത്.

ബിജെപി പ്രവര്‍ത്തകരുടെ യാത്രയെ തടയുന്നതിന് വേണ്ടി ഷോപ്പ് തൊഴിലാളികള്‍ കണ്ഡ യാത്ര പ്രഖ്യാപിച്ചു. രണ്ട് യാത്രകളും മുഖാമുഖം എത്തിയതോടെ പൊലീസ് ഇരുകൂട്ടരോടും സംസാരിച്ചു. പിന്നീടാണ് ബിജെപി യാത്ര പിന്‍വലിച്ചത്.

ബിജെപിയുടെ യാത്ര നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഷോപ്പ് തൊഴിലാളി സംഘടനകള്‍ സ്വീകരിച്ചത്. ദല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഞങ്ങള്‍ പിന്തുണക്കുന്നു. വിവിധ മതങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സമാധാനവുംസൗഹാര്‍ദവും തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരും സാഹോദര്യത്തെ എതിര്‍ക്കുന്നവരുമാണ്. ഞങ്ങള്‍ ബിജെപി യാത്രയെ ബഹിഷ്‌ക്കരിക്കാന്‍ എത്തിയവരാണ്. അവര്‍ മടങ്ങി പോയാല്‍ ഞങ്ങളും മടങ്ങി പോവുമെന്ന് തൊഴിലാളികളിലൊരാള്‍ പറഞ്ഞു.

പ്രദേശത്തെ സമാധാനം തകര്‍ക്കാതിരിക്കാനാണ് യാത്ര ഉപേക്ഷിച്ചതെന്നാണ് ബിജെപിയുടെ പ്രതികരണം.

Next Story