Top

‘കാര്‍ഷിക നിയമങ്ങളിലെ നിലപാട് വ്യക്തമാക്കാതെ ഇനി സംസാരിക്കേണ്ട’; ബിജെപി എംഎല്‍എയുടെ നിയമസഭയിലെ പ്രസംഗം നിര്‍ബന്ധിച്ച് അവസാനിപ്പിച്ച് കോണ്‍ഗ്രസും ശിരോമണി അകാലിദളും

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭയില്‍ വീണ്ടും ചര്‍ച്ചയായി കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം. ബിജെപി എംഎല്‍എയുടെ സഭയിലെ പ്രസംഗം കോണ്‍ഗ്രസും ശിരോമണി അകാലിദളും ചേര്‍ന്ന് നിര്‍ബന്ധമായി അവസാനിപ്പിച്ചു. ബിജെപി എംഎല്‍എ അരുണ്‍ നരാങിന്റെ പ്രസംഗത്തിലാണ് ഭരണപക്ഷവും മുന്‍ സഖ്യകക്ഷിയും ഇടപെട്ടത്. ഗവര്‍ണര്‍ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് സംസാരിച്ചകിന് പിന്നാലെയായിരുന്നു ബിജെപി എംഎല്‍എ പ്രസംഗം ആരംഭിച്ചത്. എന്നാല്‍, പഞ്ചാബിലെ കര്‍ഷര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുമ്പോള്‍ എന്തിനാണ് ബിജെപി എംഎല്‍എയെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നത് എന്നുചോദിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെയും […]

4 March 2021 1:07 AM GMT

‘കാര്‍ഷിക നിയമങ്ങളിലെ നിലപാട് വ്യക്തമാക്കാതെ ഇനി സംസാരിക്കേണ്ട’; ബിജെപി എംഎല്‍എയുടെ നിയമസഭയിലെ പ്രസംഗം നിര്‍ബന്ധിച്ച് അവസാനിപ്പിച്ച് കോണ്‍ഗ്രസും ശിരോമണി അകാലിദളും
X

ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭയില്‍ വീണ്ടും ചര്‍ച്ചയായി കേന്ദ്രത്തിന്റെ കാര്‍ഷിക നിയമം. ബിജെപി എംഎല്‍എയുടെ സഭയിലെ പ്രസംഗം കോണ്‍ഗ്രസും ശിരോമണി അകാലിദളും ചേര്‍ന്ന് നിര്‍ബന്ധമായി അവസാനിപ്പിച്ചു. ബിജെപി എംഎല്‍എ അരുണ്‍ നരാങിന്റെ പ്രസംഗത്തിലാണ് ഭരണപക്ഷവും മുന്‍ സഖ്യകക്ഷിയും ഇടപെട്ടത്.

ഗവര്‍ണര്‍ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് സംസാരിച്ചകിന് പിന്നാലെയായിരുന്നു ബിജെപി എംഎല്‍എ പ്രസംഗം ആരംഭിച്ചത്. എന്നാല്‍, പഞ്ചാബിലെ കര്‍ഷര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുമ്പോള്‍ എന്തിനാണ് ബിജെപി എംഎല്‍എയെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നത് എന്നുചോദിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസിന്റെയും ശിരോമണി അകാലിദളിന്റെയും എംഎല്‍എമാര്‍ രംഗത്തെത്തിയത്.

ശിരോമണി അകാലി ദള്‍ എംഎല്‍എമാരായിരുന്നു പ്രതിഷേധവുമായി ആദ്യം എത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇവരോടൊപ്പം ചേരുകയായിരുന്നു. അരുണ്‍ നരാങിന്റെ പ്രസംഗം തുടരാന്‍ ഇരുപാര്‍ട്ടികളും അനുവദിച്ചില്ല. നിയമസഭാ സ്പീക്കര്‍ നരാങിന് സംസാരിക്കാന്‍ രണ്ട് മിനുട്ട് സമയം അനുവദിച്ചിരുന്നു. എന്നാല്‍, ഒരുമിനുട്ടുപോലും സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിലപാടെടുത്തു.

117 അംഗ പഞ്ചാബ് നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്നതുമായി ബന്ധപ്പെട്ട്് പ്രതിനിധി സംഘം ഗവര്‍ണറെ കണ്ടപ്പോള്‍ ബിജെപി എംല്‍എമാര്‍ ഇതില്‍നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. കാര്‍ഷിക നിയമങ്ങളില്‍ എന്താണ് നിലപാടെന്നാണ് നരാങ് ആദ്യം വ്യക്തമാക്കേണ്ടതെന്നും സഭ ഒറ്റക്കെട്ടായിനിന്നപ്പോള്‍ വിട്ടുനിന്നത് എന്തുകൊണ്ടാണെന്ന് തുറന്നുപറയണമെന്നും കോണ്‍ഗ്രസ് എംഎല്‍എ ദല്‍വീര്‍ സിങ് ഖല്‍ഗുറ ആവശ്യപ്പെട്ടു.

കര്‍ഷക സമരത്തെത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ബിജെപിക്കെതിരെ പഞ്ചാബില്‍നിന്നും ഉയര്‍ന്നുവരുന്നത്. കഴിഞ്ഞ മാസം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ശക്തികേന്ദ്രങ്ങളില്‍ പോലും ബിജെപി തകര്‍ന്നടിയുകയും ഇവിടെ കോണ്‍ഗ്രസ് നേട്ടം കൊയ്യുകയും ചെയ്തു.

Next Story