Top

കെമാല്‍ പാഷക്ക് പുനലൂര്‍ മണ്ഡലം വാഗ്ദാനം ചെയ്ത് യുഡിഎഫ്; തന്റെ നിലപാട് അറിയിച്ച് മുന്‍ ജസ്റ്റിസ്

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ജസ്റ്റിസ് കെമാല്‍ പാഷയോട് പ്രതികരിച്ച് യുഡിഎഫ്. മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ പുനലൂര്‍ മണ്ഡലം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം. എന്നാല്‍ തൃക്കാകര മണ്ഡലത്തില്‍ മത്സരിക്കാനാണ് തനിക്ക് താല്‍പര്യമെന്നാണ് കെമാല്‍ പാഷ യുഡിഎഫ് വാഗ്ദാനത്തോട് പ്രതികരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടന്നേക്കും. യുഡിഎഫ് ക്ഷണിച്ചാല്‍ പാര്‍ട്ടി ബാനറിലായിരിക്കും മത്സരിക്കുക. എല്‍ഡിഫിന് തന്നോട് താല്‍പര്യമില്ലെന്നും ബിജെപിയോട് തനിക്കും താല്‍പര്യമില്ല. വേറിട്ട് ശബ്ദമായി നിന്നിട്ട് കാര്യമില്ലായെന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്നുമാണ് കെമാല്‍ പാഷ […]

9 Jan 2021 2:44 AM GMT

കെമാല്‍ പാഷക്ക് പുനലൂര്‍ മണ്ഡലം വാഗ്ദാനം ചെയ്ത് യുഡിഎഫ്; തന്റെ നിലപാട് അറിയിച്ച് മുന്‍ ജസ്റ്റിസ്
X

കൊച്ചി: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ജസ്റ്റിസ് കെമാല്‍ പാഷയോട് പ്രതികരിച്ച് യുഡിഎഫ്. മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ പുനലൂര്‍ മണ്ഡലം നല്‍കാമെന്നാണ് യുഡിഎഫ് വാഗ്ദാനം.

എന്നാല്‍ തൃക്കാകര മണ്ഡലത്തില്‍ മത്സരിക്കാനാണ് തനിക്ക് താല്‍പര്യമെന്നാണ് കെമാല്‍ പാഷ യുഡിഎഫ് വാഗ്ദാനത്തോട് പ്രതികരിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച നടന്നേക്കും.

യുഡിഎഫ് ക്ഷണിച്ചാല്‍ പാര്‍ട്ടി ബാനറിലായിരിക്കും മത്സരിക്കുക. എല്‍ഡിഫിന് തന്നോട് താല്‍പര്യമില്ലെന്നും ബിജെപിയോട് തനിക്കും താല്‍പര്യമില്ല. വേറിട്ട് ശബ്ദമായി നിന്നിട്ട് കാര്യമില്ലായെന്ന തിരിച്ചറിവിലാണ് ഈ ആലോചനയെന്നുമാണ് കെമാല്‍ പാഷ നേരത്തെ പറഞ്ഞത്.

എംഎല്‍എ ആയാല്‍ താന്‍ ശമ്പളം വാങ്ങില്ലെന്നും കെമാല്‍ പാഷ പ്രതികരിച്ചു. ഈയിടെ കെമാല്‍ പാഷ സര്‍ക്കാരിനെതിരെ പല വിഷയങ്ങളിലും പരസ്യനിലപാട് സ്വീകരിച്ചിരുന്നു.

ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് വൈറ്റില പാലം യാത്രക്കായി തുറന്ന് കൊടുത്ത സംഭവത്തില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉദ്ഘാടനത്തിന് വേണ്ടി കാത്തുനില്‍ക്കേണ്ട കാര്യമില്ലെന്നും അത് തുറന്ന് കൊടുക്കാമെന്നുമായിരുന്നു കെമാല്‍ പാഷയുടെ പ്രതികരണം. വൈറ്റില മേല്‍പ്പാലം നിര്‍മ്മിച്ചത് ഈ സര്‍ക്കാരാണെന്ന് ജനങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് ഉദ്ഘാടനം മുഖ്യമന്ത്രിയുടെ സമയം നോക്കി നീട്ടി വയ്‌ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story