Top

‘രാജ്യവിരുദ്ധ ശക്തികളുമായി ബന്ധം’; വാട്‌സ്ആപ്പ് ചാറ്റില്‍ അര്‍ണബിന് കുരുക്ക്; അന്വേഷണം ആവശ്യപ്പെട്ട് പുല്‍വാമ രക്തസാക്ഷികളുടെ ബന്ധുക്കള്‍

റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസാമിയും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെെനികരുടെ ബന്ധുക്കള്‍. അര്‍ണബിന്റെ ചാറ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും തികച്ചും മനുഷ്യത്വരഹിതമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേതെന്നും പുല്‍വാമയില്‍ രക്തസാക്ഷിയായ ഒരു ജവാന്റെ മകള്‍ പറഞ്ഞു. രാജസുരക്ഷയെ പരിഹസിക്കുന്ന സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. ബാലാക്കോട്ട് സംഭവത്തെക്കുറിച്ച് അര്‍ണബ് നേരത്തെ അറിഞ്ഞു എന്നതും ഞെട്ടിപ്പിക്കുന്നതാണ്. ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി 40 സൈനികരുടെ മരണം […]

20 Jan 2021 8:39 AM GMT

‘രാജ്യവിരുദ്ധ ശക്തികളുമായി ബന്ധം’; വാട്‌സ്ആപ്പ് ചാറ്റില്‍ അര്‍ണബിന് കുരുക്ക്; അന്വേഷണം ആവശ്യപ്പെട്ട് പുല്‍വാമ രക്തസാക്ഷികളുടെ ബന്ധുക്കള്‍
X

റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസാമിയും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട സെെനികരുടെ ബന്ധുക്കള്‍. അര്‍ണബിന്റെ ചാറ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും തികച്ചും മനുഷ്യത്വരഹിതമായ പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേതെന്നും പുല്‍വാമയില്‍ രക്തസാക്ഷിയായ ഒരു ജവാന്റെ മകള്‍ പറഞ്ഞു. രാജസുരക്ഷയെ പരിഹസിക്കുന്ന സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. ബാലാക്കോട്ട് സംഭവത്തെക്കുറിച്ച് അര്‍ണബ് നേരത്തെ അറിഞ്ഞു എന്നതും ഞെട്ടിപ്പിക്കുന്നതാണ്. ചാനലിന്റെ റേറ്റിംഗ് വര്‍ധിപ്പിക്കുന്നതിന് വേണ്ടി 40 സൈനികരുടെ മരണം ഉപയോഗിക്കുന്നതിനേക്കാള്‍ വലിയ മനുഷ്യത്വരഹിതമായ സംഗതി വേറെയില്ലെന്നും അവര്‍ പറഞ്ഞു.

സൈനികരുടെ മരണം റേറ്റിംഗ് ഉയര്‍ന്നതിനുള്ള മാര്‍ഗമായി കണ്ട അര്‍ണബിന് നാണമുണ്ടോയെന്ന് കൊല്ലപ്പെട്ട മറ്റൊരു സൈനികന്റെ ഭാര്യമാതാവ് ചോദിച്ചു. സംഭവത്തില്‍ വിശദമായ അന്വഷണം വേണമെന്ന് സൈനികന്റെ സഹോദരന്‍ ആവശ്യപ്പെട്ടു. അര്‍ണബിന് ദേശവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നും അവര്‍ ആരോപിച്ചു.

പുല്‍വാമ, ബാലാക്കോട്ട് ആക്രമണങ്ങളെക്കുറിച്ച് അര്‍ണബ് ഗോസാമിയും പാര്‍ത്തോദാസ് ഗുപ്തയും നടത്തിയ ചാറ്റുകളിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു.
40 ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ആക്രമണത്തെക്കുറിച്ചും അതിന് തിരിച്ചടിയായി നല്‍കിയ ബാലാക്കോട്ട് ആക്രമണത്തെക്കുറിച്ചുമുള്ള ഇരുവരുടെയും സന്ദേശങ്ങളാണ് പുറത്തുവന്നത്.

പുല്‍വാമ ആക്രമണത്തില്‍ അര്‍ണബ് സന്തോഷം പ്രകടിപ്പിക്കുന്നത് ചാറ്റില്‍ വ്യക്തമാണ്. വലിയ വിജയം എന്നാണ് സംഭവത്തെക്കുറിച്ച് പാര്‍ത്തോദാസിനോട് അര്‍ണബ് പറയുന്നത്. പുല്‍വാമ ആക്രമണം മറ്റു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് റിപ്പബ്ലിക്ക് ടിവിക്ക് നല്‍കാന്‍ സാധിച്ചു. ഇത്തവണ നമ്മള്‍ വിജയിച്ചുയെന്നും അര്‍ണബ് പ്രതികരിക്കുന്നുണ്ട്. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നല്‍കിയ ബാലാക്കോട്ട് ആക്രമണം മൂന്നുദിവസം മുന്‍പ് അര്‍ണബ് അറിഞ്ഞെന്നും ചാറ്റ് വ്യക്തമാക്കുന്നു. 2019 ഫെബ്രുവരി 23ലെ ചാറ്റിലാണ് ഇക്കാര്യമുള്ളത്. മൂന്നു ദിവസത്തിന് ശേഷം 26ന് ബാലാക്കോട്ട് ജയ്ഷെ മുഹമ്മദ് ക്യാമ്പിന് നേരെ ഇന്ത്യയുടെ ആക്രമണം. ചാറ്റ് ഇങ്ങനെ: ‘രാജ്യത്ത് ഉടന്‍ വലിയ എന്തെങ്കിലും സംഭവിക്കും’ എന്ന് അര്‍ണബ്. പിന്നാലെ ‘ദാവൂദ്’ എന്ന് സംശയരൂപത്തില്‍ പാര്‍ത്തോ ദാസ്. ‘അല്ല സര്‍ പാകിസ്ഥാന്‍. പ്രധാനമായ എന്തെങ്കിലും ഇത്തവണ നടക്കു’മെന്ന് അര്‍ണബ്. ‘കൊള്ളാ’മെന്ന് പാര്‍ത്തോ ദാസിന്റെ മറുപടി. പിന്നീട് പാര്‍ത്തോ ദാസ് പറയുന്നത്്: ‘ഈ സീസണില്‍ വലിയ മനുഷ്യന് ഇത് നല്ലതാണ്. അപ്പോള്‍ അദ്ദേഹം തെരഞ്ഞെടുപ്പ് തൂത്തുവാരും, സാധാരണ ആക്രമണമായിരിക്കുമോ’. ഇതിന് അര്‍ണബിന്റെ മറുപടി, ‘സാധാരണ ആക്രമണത്തിനേക്കാള്‍ വളരെ വലുത്’ എന്നാണ്.

ചാറ്റ് വിവരങ്ങള്‍ പുറത്തുവന്നതോടെ ഇരുവരുടെയും ചാറ്റില്‍ പറയുന്ന വലിയ മനുഷ്യന്‍ ആരാണെന്ന ചോദ്യവും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരുന്നു. ആരാണ് ആ വലിയ മനുഷ്യന്‍? തെരഞ്ഞെടുപ്പ് നേട്ടം ആര്‍ക്ക്? എന്ന ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്.

Next Story