Top

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു

2019 ലെ പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻമാരിലൊരാളെ കശ്മീരിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചു. ജയ്ഷെ ഭീകരൻ അബു സൈഫുള്ളയെയാണ് സൈന്യം വധിച്ചത്. ഇയാളുൾപ്പെടെ രണ്ട് പേരെ ഇന്ന് സേന വകവരുത്തി.. ആ​ഗോള ഭീകരൻ മസൂദ് അസ്ഹറുമായി അടുത്ത ബന്ധമുള്ളയാളാണ് സൈഫുള്ള. ഇയാളെ കുറച്ചു നാളായി സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. അദ്നാൻ, ഇസ്മയിൽ, സംബൂ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. താലിബാനുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. 2017 മുതൽ കശ്മീർ താഴ്വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി വരികയാണ് […]

31 July 2021 3:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുൽവാമ ആക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു
X

2019 ലെ പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻമാരിലൊരാളെ കശ്മീരിൽ വെച്ചുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചു. ജയ്ഷെ ഭീകരൻ അബു സൈഫുള്ളയെയാണ് സൈന്യം വധിച്ചത്. ഇയാളുൾപ്പെടെ രണ്ട് പേരെ ഇന്ന് സേന വകവരുത്തി..

ആ​ഗോള ഭീകരൻ മസൂദ് അസ്ഹറുമായി അടുത്ത ബന്ധമുള്ളയാളാണ് സൈഫുള്ള. ഇയാളെ കുറച്ചു നാളായി സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. അദ്നാൻ, ഇസ്മയിൽ, സംബൂ എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു.

താലിബാനുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്ന് സൂചനയുണ്ട്. 2017 മുതൽ കശ്മീർ താഴ്വരയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി വരികയാണ് ഇദ്ദേഹം. കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരന്റെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

ദച്ചിദ​ഗാം വനമേഖലയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിൽ നടത്തുകയായികരുന്ന സൈന്യത്തിനു നേരെ ഭീകരർ വെടിയുതിർത്തു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരർ കൊല്ലപ്പെട്ടത്. രജൗരി ഹൈവേയിൽ കണ്ടെത്തിയ ഐഇഡി ബോംബുകൾ സുരക്ഷാ സേന നിർവീര്യമാക്കി.

Next Story