Top

പുതുച്ചേരി കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല; മുഖ്യമന്ത്രി രാജിവെച്ചു

പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് പ്രഖ്യാപിച്ച് സ്പീക്കര്‍. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്നും മുഖ്യമന്ത്രി നാരായണ സ്വാമിയും മന്ത്രിമാരും ഇറങ്ങിപോയതിന് പിന്നാലെയാണ് പ്രഖ്യാപനം. പ്രസംഗത്തിന് ശേഷമാണ് സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപോയത്. സഭ അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടു. ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ നാരായണ സ്വാമി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു. അതേസമയം രാജിവെച്ച എംഎല്‍എമാര്‍ക്ക് ഇനി ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്ന് നാരായണ സ്വാമി പ്രതികരിച്ചു. എംഎല്‍എമാര്‍ക്ക് വിശ്വാസ്യത വേണം. രാജിവെച്ചവരെ ജനങ്ങള്‍ അവസരവാദികള്‍ എന്ന് വിളിക്കുമെന്നും […]

22 Feb 2021 12:57 AM GMT

പുതുച്ചേരി കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായില്ല; മുഖ്യമന്ത്രി രാജിവെച്ചു
X

പുതുച്ചേരി നിയമസഭയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് പ്രഖ്യാപിച്ച് സ്പീക്കര്‍. വിശ്വാസ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്നും മുഖ്യമന്ത്രി നാരായണ സ്വാമിയും മന്ത്രിമാരും ഇറങ്ങിപോയതിന് പിന്നാലെയാണ് പ്രഖ്യാപനം. പ്രസംഗത്തിന് ശേഷമാണ് സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപോയത്. സഭ അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടു. ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ നാരായണ സ്വാമി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ചു.

അതേസമയം രാജിവെച്ച എംഎല്‍എമാര്‍ക്ക് ഇനി ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ലെന്ന് നാരായണ സ്വാമി പ്രതികരിച്ചു. എംഎല്‍എമാര്‍ക്ക് വിശ്വാസ്യത വേണം. രാജിവെച്ചവരെ ജനങ്ങള്‍ അവസരവാദികള്‍ എന്ന് വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയിലെ നിലവിലെ കക്ഷിനില 28 ആയിരിക്കെ 15 എംഎല്‍എമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷം നേടാന്‍ സര്‍ക്കാരിന് ആവശ്യമായുള്ളത്. സ്പീക്കര്‍ അടക്കം കോണ്‍ഗ്രസിന് ഒമ്പതും, ഡിഎംകെക്ക് രണ്ടും ഐഎന്‍ഡിക്ക് 1 എംല്‍എയുമാണുണ്ടായിരുന്നത്. ഇതില്‍ അടുത്തിരിക്കെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. തുടര്‍ന്നാണ് വിശ്വാസ വോട്ടെടുപ്പിന് നിര്‍ദേശം നല്കിയത്. പിന്നാലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി ഒരു എംഎല്‍എ കൂടി രാജിവെച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടിയായ എഐഎന്‍ആര്‍സി, എഐഎഡിഎംകെ എന്നിവര്‍ക്കായി 11 എംഎല്‍എമാരാണുള്ളത്. ഇതുകൂടാതെ ബിജെപി നാമനിര്‍ദേശം ചെയ്ത മൂന്ന് അംഗങ്ങളുമുള്‍പ്പടെ 14 പേരാണ് എന്‍ഡിഎയ്ക്കുള്ളത്. എന്നാല്‍ നാമ നിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ക്ക് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ ഉയര്‍ത്തിയിരുന്നു.

Next Story