Top

‘അട്ടിമറികളെ മറികടന്ന് കോണ്‍ഗ്രസ് തിരിച്ചെത്തും’; ബിജെപിയുടെ നീക്കങ്ങളില്‍ പാളാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി

പുതുച്ചേരി: പ്രതിപക്ഷ പാര്‍ട്ടികളായ എഐഎന്‍ആര്‍സിയുടെയും എഐഡിഎംകെയുടെയും സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങുമെന്നും നാരായണസ്വാമി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും നാരായണസ്വാമി വിമര്‍ശിച്ചു. കേവല ഭൂരുപക്ഷം നഷ്ടമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസ്- ഡിഎംകെ സര്‍ക്കാര്‍ ഫെബ്രുവരി 22നകം വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഗവര്‍ണര്‍ തമിലിസൈ സുന്ദരരാജന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മോദിക്കെതിരെ നാരായണസാമി രംഗത്തെത്തിയത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലിരുത്താനായി […]

20 Feb 2021 1:29 AM GMT

‘അട്ടിമറികളെ മറികടന്ന് കോണ്‍ഗ്രസ് തിരിച്ചെത്തും’; ബിജെപിയുടെ നീക്കങ്ങളില്‍ പാളാതെ പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി
X

പുതുച്ചേരി: പ്രതിപക്ഷ പാര്‍ട്ടികളായ എഐഎന്‍ആര്‍സിയുടെയും എഐഡിഎംകെയുടെയും സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങുമെന്നും നാരായണസ്വാമി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും നാരായണസ്വാമി വിമര്‍ശിച്ചു. കേവല ഭൂരുപക്ഷം നഷ്ടമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസ്- ഡിഎംകെ സര്‍ക്കാര്‍ ഫെബ്രുവരി 22നകം വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഗവര്‍ണര്‍ തമിലിസൈ സുന്ദരരാജന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് മോദിക്കെതിരെ നാരായണസാമി രംഗത്തെത്തിയത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലിരുത്താനായി ചേര്‍ന്ന പാര്‍ട്ടിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച്ച പത്ത് മണിയോടെ പുതിച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ആദായനികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി ഇതര കക്ഷികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം വേട്ടയാടുകയാണ്. ഇത് ജനാധിപത്യത്തിന്റെ അപകടാവസ്ഥയെയാണ് തുറന്നുകാട്ടുന്നതെന്നും നാരായണസാമി വിമര്‍ശിച്ചു.

പുതുച്ചേരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഇതേതുടര്‍ന്ന് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും കക്ഷി നില തുല്യമായതോടെയാണ് വിശ്വസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.

നിലവിലെ കക്ഷിനില 28 ആയിരിക്കെ 15 എംഎല്‍എമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷം നേടാന്‍ സര്‍ക്കാരിന് ആവശ്യമായുള്ളത്. കോണ്‍ഗ്രസിന് പത്തും, ഡിഎംകെയുടെ മൂന്ന് എംഎല്‍എമാരും മുഖ്യമന്ത്രി വി നാരായണസ്വാമിക്കൊപ്പമുണ്ട്. അതേസമയം കൂടുതല്‍ എംഎല്‍എമാര്‍ ഭരണപക്ഷത്തുനിന്ന് രാജിവെയ്ക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉയരുന്നുണ്ട്.

Next Story