കാസര്‍കോട് താമരയ്ക്ക് വലുപ്പം കൂടുതല്‍, ഏണി ചെറുത്; പരാതിയുമായി യുഡിഎഫ്
കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളില്‍ വലുപ്പ വ്യത്യാസം. ഇതേ തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ പതിപ്പിച്ച് വോട്ടിംഗ് യന്ത്രം തയ്യാറാക്കുന്നത് നിര്‍ത്തിവെച്ചു. യന്ത്രങ്ങളില്‍ പതിപ്പിക്കാനെത്തിച്ച ബാലറ്റ് പേപ്പറില്‍ ബിജെപിയുടെ താമരചിഹ്നത്തിന് കൂടുതല്‍ വലുപ്പവും മുസ്ലിം ലീഗിന്റെ ഏണി ചിഹ്നത്തിന് വലുപ്പം കുറവാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കാസര്‍കോട് ഗവ. കോളേജിലെ ഇവിഎം കമ്മീഷണിങ്ങാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്നാണ് റിട്ടേണിംഗ് ഓഫീസര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കിയത്. കളക്ടര്‍ കോളേജില്‍ നേരിട്ടെത്തി […]

കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളില്‍ വലുപ്പ വ്യത്യാസം. ഇതേ തുടര്‍ന്ന് ബാലറ്റ് പേപ്പര്‍ പതിപ്പിച്ച് വോട്ടിംഗ് യന്ത്രം തയ്യാറാക്കുന്നത് നിര്‍ത്തിവെച്ചു.
യന്ത്രങ്ങളില്‍ പതിപ്പിക്കാനെത്തിച്ച ബാലറ്റ് പേപ്പറില്‍ ബിജെപിയുടെ താമരചിഹ്നത്തിന് കൂടുതല്‍ വലുപ്പവും മുസ്ലിം ലീഗിന്റെ ഏണി ചിഹ്നത്തിന് വലുപ്പം കുറവാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കാസര്‍കോട് ഗവ. കോളേജിലെ ഇവിഎം കമ്മീഷണിങ്ങാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എ നെല്ലിക്കുന്നാണ് റിട്ടേണിംഗ് ഓഫീസര്‍ക്കും കളക്ടര്‍ക്കും പരാതി നല്‍കിയത്. കളക്ടര്‍ കോളേജില്‍ നേരിട്ടെത്തി ചിഹ്നങ്ങള്‍ അളന്നു തിട്ടപ്പെടുത്തി. തുടര്‍ന്ന് വോട്ടിംഗ് യന്ത്രം തയ്യാറാക്കുന്നത് നിര്‍ത്തിവെക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പരാതിയില്‍ കഴമ്പുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതര്‍. തെരഞ്ഞെടുപ്പ് ഓഫീസറെ ധരിപ്പിച്ച ശേഷം സംഭവത്തില്‍ തുടര്നടപടിളുണ്ടാവും.